• Logo

Allied Publications

Americas
വീട്ടിൽ നിന്ന് സ്വർണക്കട്ടികളും 5,00,000 ഡോളറും കണ്ടെത്തിയ കേസിൽ സെനറ്റർ കുറ്റക്കാരൻ
Share
ന്യൂ​ജ​ഴ്സി: ന്യൂ​ജഴ്സി​യി​ൽ നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റാ​യ സെ​ന​റ്റ​ർ റോ​ബ​ർ​ട്ട് മെ​നെ​ൻ​ഡ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​ക്ക​ട്ടി​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ പ​ണ​വും ക​ണ്ടെ​ത്തി​യെ കേ​സി​ൽ ഇ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ജൂ​റി ക​ണ്ടെ​ത്തി. ശി​ക്ഷ പി​ന്നീ​ട് വി​ധി​ക്കും.

റോ​ബ​ർ​ട്ട് മെ​നെ​ൻ​ഡ​സി​നെ​തി​രെ ബി​സി​ന​സു​കാ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ, നീ​തി ത​ട​സ​പ്പെ​ടു​ത്ത​ൽ, കൈ​ക്കൂ​ലി വാ​ങ്ങ​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​രു​ന്നു.

ന​വം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ജൂ​ണി​ൽ പ​റ​ഞ്ഞ 70 കാ​ര​നാ​യ അ​ദ്ദേ​ഹം കു​റ്റാ​രോ​പ​ണം സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ സെ​ന​റ്റ് ഫോ​റി​ൻ റി​ലേ​ഷ​ൻ​സ് ക​മ്മി​റ്റി​യെ ന​യി​ച്ചി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ന്യൂ​ജഴ്സി​യി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ, വീ​ടി​ന് ചു​റ്റും ഒ​ളി​പ്പി​ച്ച പ​ണ​ത്തി​ൽ ഏ​ക​ദേ​ശം 500,000 ഡോ​ള​ർ കൂ​ടാ​തെ ഏ​ക​ദേ​ശം 150,000 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​ക്ക​ട്ടി​ക​ളും പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ക​ൺ​വേ​ർ​ട്ട​ബി​ളും എ​ഫ്ബി​ഐ ഏ​ജ​ന്‍റു​മാ​ർ ക​ണ്ടെ​ത്തി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.

പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ കു​റ്റം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ന​ദീ​നി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു. സെ​ന​റ്റ​റു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത സ്വ​ർ​ണ​വും പ​ണ​വും കൈ​ക്കൂ​ലി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യി പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി സെ​ന​റ്റ​ർ പ​തി​വാ​യി ബാ​ങ്കു​ക​ളി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ക​യും അ​ത് വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ഭാ​ഗം പ​റ​ഞ്ഞു. വി​ധി​ക്ക് ശേ​ഷം, സെ​ന​റ്റ് ഭൂ​രി​പ​ക്ഷ നേ​താ​വ് ച​ക്ക് ഷു​മ​ർ, മെ​നെ​ൻ​ഡ​സി​നോ​ട് സ​ർ​ക്കാ​രി​ൽ നി​ന്ന് രാ​ജി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍