• Logo

Allied Publications

Americas
സീ​റോ​മ​ല​ബാ​ർ നാ​ഷ​ണ​ൽ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേഷൻ കി​ക്ക് ഓ​ഫ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന​ദേ​വാ​ല​യ​മാ​യ മാ​ർ തോ​മ്മാ​ശ്ലീ​ഹാ ക​ത്തീ​ഡ്ര​ലി​ൽ ജൂ​ലൈ 14ന് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 27 മു​ത​ൽ 29 വ​രെ ദേ​ശീ​യ ത​ല​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.

ബി​ഷ​പ് എ​മ​രി​ത്തൂ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, ക​ത്തീ​ഡ്ര​ൽ വി​കാ​രി വെ​രി റ​വ. ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി​ൽ, രൂ​പ​താ വൈ​സ് ചാ​ൻ​സ​ല​ർ റ​വ. ഫാ. ​ജോ​ണ്‍​സ​ണ്‍, റ​വ. ഫാ. ​യൂ​ജീ​ൻ, ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ർ​ജ് മാ​ത്യു, എ​സ്എം​സി​സി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി/​ജൂ​ബി​ലി​ക​മ്മി​റ്റി കോ​ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഴ്സി കു​ര്യാ​ക്കോ​സ്, ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ൻ എ​മ്മാ​നു​വേ​ൽ, ജോ​സ​ഫ് ജോ​സ​ഫ്,

ക​ത്തീ​ഡ്ര​ൽ​പ​ള്ളി കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജി മാ​ണി, ബോ​ബി ചി​റ​യി​ൽ, സ​ന്തോ​ഷ് കാ​ട്ടൂ​ക്കാ​ര​ൻ, വി​വി​ഷ് ജേ​ക്ക​ബ് എ​ന്നി​വ ടെ ​സാ​ന്നി​ധ്യ​ത്തി​ൽ രൂ​പ​താ ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ ദി​വ്യ​ബ​ലി​ക്കു​ഷം ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​നി​ൽ​നി​ന്നും ആ​ദ്യ ര​ജി​സ്ടേ​ഷ​ൻ സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എം​സി​സി. മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി, ഷാ​ബു മാ​ത​ണ്ട, ബി​ജി വ​ർ​ഗീ​സ്, നീ​നു പ്ര​തീ​ഷ്, ജോ​സ​ഫ് ന​ഴി​യ​ന്പാ​റ, ഷി​ബു അ​ഗ​സ്റ്റി​ൻ, കു​ര്യാ​ക്കോ​സ് തു​ണ്ടി​പ​റ​ന്പി​ൽ, ഷാ​ജി ജോ​സ​ഫ്, സ​ണ്ണി വ​ള്ളി​ക്ക​ളം, ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ എ​ന്നി​വ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ൽ​ഫോ​ൻ​സാ ഹാ​ളി​ലാ​ണ് ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ച​ത്.

ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ 1999ൽ ​ന​ട​ന്ന ആ​ദ്യ സീ​റോ​മ​ല​ബാ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ എ​ങ്ങ​നെ സ​ഹാ​യ​ക​മാ​യി എ​ന്നും രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​‌യ്ക്ക് എ​സ്എംസി​സി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും അ​നു​സ്മ​രി​ച്ചു.

മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ർ​ജ് മാ​ത്യു ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ രൂ​പ​ത​യി​ലെ എ​ല്ലാ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​മേ​ള​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും, എ​ല്ലാ​വ​രും നേ​ര​ത്തെ​ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു. മേ​ഴ്സി കു​ര്യാ​ക്കോ​സ് എ​ല്ലാ​വ​രെ​യും സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ എം.​സി​യാ​യി.

ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ എ​മ്മാ​നു​വേ​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​ക​ളു​ടെ​യും, മി​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ദേ​ശീ​യ കൂ​ടും​ബ​സം​ഗ​മം അ​മേ​രി​ക്ക​യി​ലെ ന​സ്രാ​ണി​ക​ത്തോ​ലി​ക്ക​രു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലാ​യി​രി​ക്കും.

സീ​റോ​മ​ല​ബാ​ർ ദേ​ശീ​യ​കു​ടും​ബ​സം​ഗ​മ​ത്തി​നും, എ​സ്എം​സി​സി. ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും, സ​ഭാ​പി​താ​ക്ക​ന്മാ​രും, വൈ​ദി​ക​രും, സ​ന്യ​സ്ത​രും അ​ത്മാ​യ​നേ​താ​ക്ക​ളും, അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നിì​മു​ള്ള കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

മൂ​ന്ദി​നു​വ​സ​ത്തെ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, യു​വ​ജ​ന​സ​മ്മേ​ള​നം, മി​സ് സീ​റോ​മ​ല​ബാ​ർ മ​ൽ​സ​രം, ക്വ​യ​ർ ഫെ​സ്റ്റ്, വൈ​വി​ദ്ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ന​സ്രാ​ണി​ത​നി​മ​യി​ലു​ള്ള പൈ​തൃ​ക​ഘോ​ഷ​യാ​ത്ര, ബൈ​ബി​ൾ സ്കി​റ്റ്, വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള സെ​മി​നാ​റു​ക​ൾ/​ച​ർ​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ൾ, വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25/50 വ​ർ​ഷ​ങ്ങ​ൾ ആ​ഘോ​ഷിç​ന്ന ജൂ​ബി​ലി ദ​ന്പ​തി​മാ​രെ ആ​ദ​രി​ക്ക​ൽ, മ​താ​ധ്യാ​പ​ക​സം​ഗ​മം, ബാ​ങ്ക്വ​റ്റ്, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി ടൂ​ർ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

സീ​റോ​മ​ല​ബാ​ർ കൂ​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും, എ​സ്എം​സി​സി. നാ​ഷ​ണ​ൽ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ർ​ജ് എ​ളം​ബാ​ശേ​രി​ൽ; ആ​തി​ഥേ​യ​ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും; ജോ​ർ​ജ് മാ​ത്യു സി​പി​എ (ചെ​യ​ർ​പേ​ഴ്സ​ണ്‍), ഡോ. ​ജ​യിം​സ് കു​റി​ച്ചി, മേ​ഴ്സി കു​ര്യാ​ക്കോ​സ്, (കോ​ചെ​യ​ർ​പേ​ഴ്സ​ണ്‍​സ്),

ജോ​സ് മാ​ളേ​യ്ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് വി. ​ജോ​ർ​ജ് (ട്ര​ഷ​റ​ർ), നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ജോ കോ​ട്ടൂ​ർ, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​രും വി​വി​ധ സ​ബ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​സും ഉ​ൾ​പ്പെ​ടെ​യു​ള്ള സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി എ​സ്എം​സി​സി. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ഴ്സി കു​ര്യാ​ക്കോ​സ്, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജു​കു​ട്ടി പു​ല്ലാ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു.

മൂì​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രാ​ൾ​ക്ക് ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ 150 ഡോ​ള​റും, നാ​ലു​പേ​ര​ട​ങ്ങി​യ ഫാ​മി​ലി​ക്ക് 500 ഡോ​ള​റു​മാ​ണൂ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് താ​മ​സ​ത്തി​ന് സ​മീ​പ​സ്ഥ​ങ്ങ​ളാ​യ ഹോ​ട്ട​ലു​ക​ൾ കൂ​ടാ​തെ ആ​തി​ഥേ​യ​കു​ടും​ബ​ങ്ങ​ളെ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും സം​ഘാ​ട​ക​ർ ശ്ര​മി​ച്ചു.

കോ​ണ്‍​ഫ​റ​ൻ​സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​ണ് ഏ​റ്റ​വും സ്വീ​കാ​ര്യം. കോ​ണ്‍​ഫ​റ​ൻ​സ് സം​ബ​ന്ധി​ച്ച എ​ല്ലാ​വി​വ​ര​ങ്ങ​ളും ജൂ​ബി​ലി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

വെ​ബ്സൈ​റ്റ്: www.smccjubilee.orgcontentImageInside

സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ്, ന്യൂ​യോ​ർ​ക്ക് ബ്രോ​ങ്ക്സ് ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ന​ട​ന്ന കി​ക്ക് ഓ​ഫു​ക​ളി​ൽ ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ ബു​ക്ക് ചെ​യ്തു​ക​ഴി​ഞ്ഞു. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് വെ​ബ്സൈ​റ്റു​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 31.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍