• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ തോ​ക്കു​ക​ൾ​ക്കു ഉ​റ​ക്ക​മി​ല്ലേ ?
Share
ന്യൂയോർക്ക്: പെ​ൻ​സി​ൽ​വാ​ലി​യ​യി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​ന് വെ​ടി​യേ​റ്റ​ത് ലോ​ക​ത്തെ​യാ​കെ ഞെ‌‌​ട്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​ങ്ങ​ളാ​യി ആ​രും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും 2017ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ സ്റ്റീ​വ് സ്കാ​ലീ​സി​ന് വെ​ടി​യേ​റ്റി​രു​ന്നു. അ​തു​പോ​ലെ സ്‌​പീ​ക്ക​റാ​യി​രു​ന്ന നാ​ൻ​സി പെ​ലോ​സ്കി​യു​ടെ ഭർത്താവിന് 2022ൽ സാ​ൻഫ്രാ​ൻസി​സി​കോയി​ൽ വച്ച് വെ​ടി​യേ​റ്റു.

1981ൽ ​പ്ര​സി​ഡന്‍റ് റീ​ഗനും വെ​ടി​യേ​റ്റിരുന്നു. 1912ൽ തി​യോ​ഡോ​ർ റൂ​സ്‌​വെ​ൽ​റ്റ് ഒ​രു പ്ര​സം​ഗ​ത്തി​ന് ഒ​രു​ങ്ങു​മ്പോൾ പാ​ഞ്ഞുവ​ന്ന ഒ​രു വെ​ടി​യു​ണ്ട ദേഹത്ത് ത​റ​ച്ചിരുന്നു. റി​ച്ചാ​ർ​ഡ് നി​ക്സ​നും ധാ​രാ​ളം വ​ധ​ശ്ര​മ​ങ്ങ​ൾ അ​തിജീ​വി​ച്ച ആ​ളാ​ണ്.

പ്ര​സി​ഡ​ന്‍റ് ഫോ​ർ​ഡിനും വേടിയേറ്റിരുന്നു. അ​റു​പ​തു​ക​ളി​ൽ ജോ​ൺ എ​ഫ്. കെ​ന്ന​ഡി, റോ​ബ​ർ​ട്ട് കെ​ന്ന​ഡി, മാ​ർ​ട്ടി​ൻ ലൂ​ത​ർ കിം​ഗ് എ​ന്നി​വ​ർ​ക്ക് നേ​രെ​യു​ള്ള വെ​ടി​വ​യ്പു​ക​ൾ മ​നു​ഷ്യ മ​ന​സു​ക​ളി​ൽ നി​ന്ന് ഒ​രി​ക്ക​ലും മാ​യാതെ അധ്യായമാണ്.

1968ലെ ​റോ​ബ​ർ​ട്ട് കെ​ന്ന​ഡിയു​ടെ മ​ര​ണം അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ഞെ​ട്ടി​ക്കു​ന്ന ഒ​രു സം​ഭ​വ​മാ​ണ്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ത​ന്‍റെ പ്രാ​ഥ​മി​ക വി​ജ​യ​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​നി​ട​യി​ലാണ് കെ​ന്ന​ഡിക്ക് വെടിയേറ്റത്.

എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ "തോ​ക്കു​ക​ൾ​ക്കു ഉ​റ​ക്ക​മി​ല്ലെ​ന്ന്' ആ​ണ് ച​രി​ത്രം പ​റ‍​യു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍