• Logo

Allied Publications

Americas
ഹെ​ല​ൻ ജോ​ബി മം​ഗ​ല​ത്തേ​ട്ട്‍ കെ​സി​സി​എ​ൻ​എ ക​ൺ​വ​ൻ​ഷ​ൻ ക​ലാ​തി​ല​കം
Share
ഡി​ട്രോ​യി​റ്റ്: ടെ​ക്‌​സ​സ് സം​സ്ഥാ​ന​ത്തെ സാ​ൻ അ​ന്‍റോ​ണി​യോ​യി​ലെ ഹെ​ൻ​റി ഗൊ​ൺ​സാ​ലെ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ജൂ​ലൈ 4, 5, 6, 7 തീ​യ​തി​ക​ളി​ൽ ന​ട​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ മ​ഹാ​സം​ഗ​മ​മാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ക​മ്യൂ​ണി​റ്റി ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​സി​സി​എ​ൻ​എ) 15ാമ​ത് ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട ക​ലോ​ത്സ​വ​ത്തി​ൽ ഹെ​ല​ൻ ജോ​ബി മം​ഗ​ല​ത്തേ​ട്ട്‍ ക​ലാ​തി​ല​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഹെ​ല​ൻ ക​ലാ​തി​ല​ക പ​ട്ടം നേ​ടി​യെ​ടു​ത്ത​ത്. ല​ളി​ത​ഗാ​നം, പ്ര​സം​ഗം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നീ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും പു​രാ​ത​ന​പ്പാ​ട്ട്, സി​നി​മാ​റ്റി​ക് ഗ്രൂ​പ്പ് ഡാ​ൻ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

2023ൽ ​മി​ഷി​ഗ​ൺ സ്റ്റേ​റ്റ് ഹൈ​സ്കൂ​ൾ ലെ​വ​ൽ ഡി​ബേ​റ്റ് കോം​പെ​റ്റീ​ഷ​ൻ വി​ജ​യി കൂ​ടി ആ​ണ് ഹെ​ല​ൻ. പ​ഠ​ന​ത്തോ​ടൊ​പ്പം ചി​ത്ര​ര​ച​ന, അ​ഭി​ന​യം, ഭ​ര​ത​നാ​ട്യം, ക​ർ​ണാ​ടി​ക് മ്യൂ​സി​ക് തു​ട​ങ്ങി വി​വി​ധ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും സ​മ​ർ​ഥ​യാ​ണ് ഹെ​ല​ൻ.

മി​ഷി​ഗ​ണി​ലെ ഡി​ട്രോ​യി​റ്റി​ൽ താ​മ​സി​ക്കു​ന്ന, ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി (കെ.​സി.​എ​സ്) ഡി​ട്രോ​യി​റ്റ് & വി​ൻ​ഡ്സ​ർ അം​ഗ​ങ്ങ​ളാ​യ മം​ഗ​ല​ത്തേ​ട്ട്‍ ജോ​ബി & മ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ പു​ത്രി ആ​ണ് 14 വ​യ​സു​കാ​രി ഹെ​ല​ൻ.



സ്റ്റ​ർ​ലിം​ഗ് റൈ​റ്റ്സ് യൂ​ട്ടി​ക്ക അ​ക്കാ​ഡ​മി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഹെ​ല​ന്‍റെ സ​ഹോ​ദ​രി​മാ​രാ​യ ക്രി​സ്റ്റീ​ൻ, കെ​സി​സി​എ​ൻ​എ​യു​ടെ 2014ലെ ​ഷി​ക്കാ​ഗോ ക​ൺ​വെ​ൻ​ഷ​നി​ലും മെ​ഗ​ൻ 2018 ലെ ​അ​റ്റ്ലാ​ന്‍റാ ക​ൺ​വ​ൻ​ഷ​നി​ലും ക​ലാ​തി​ല​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

കെ​സി​സി​എ​ൻ​എ​യു​ടെ ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ടാ​ട്ടി​ന്‍റെ​യും ടീ​മി​ന്‍റെ​യും ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജെ​റി​ൻ ലൂ​ക്ക് പ​ട​പ്പ​റ​മ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട സാ​ൻ അ​ന്‍റോ​ണി​യോ ക​ൺ​വ​ൻ​ഷ​ൻ, സം​ഘാ​ട​ക മി​ക​വ് കൊ​ണ്ട് വ​ൻ വി​ജ​യ​മാ​യി മാ​റി.

ക​ൺ​വ​ൻ​ഷ​നി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ർ​ട്ട് & ലി​റ്റ​റ​റി മ​ത്സ​ര​ങ്ങ​ൾ​ക്ക്, മ​രി​യാ പ​തി​യി​ൽ ചെ​യ​ർ പേ​ഴ്സ​ണാ​യി, സി​റി​ൽ വ​ട​ക​ര, ആ​ര​തി കാ​ര​ക്കാ​ട്ട്, ബി​നു എ​ട​ക​ര എ​ന്നി​വ​ർ അ​ട​ങ്ങി​യ ക​മ്മി​റ്റി പ്ര​ശം​സ​നീ​യ​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍