• Logo

Allied Publications

Americas
ഫൊ​ക്കാ​ന സാ​ഹി​ത്യ ആ​ചാ​ര്യ പു​ര​സ്കാ​രം കോ​ശി ത​ല​യ്ക്ക​ലി​ന്
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന സാ​ഹി​ത്യ ആ​ചാ​ര്യ പു​ര​സ്കാ​രം പ്ര​ഫ. കോ​ശി ത​ല​യ്ക്ക​ലി​ന്. ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ല്‍​കു​ന്ന പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ സാ​ഹി​ത്യ ആ​ചാ​ര്യ അ​വാ​ര്‍​ഡാ​ണ് അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഭി​മാ​ന​മാ​യ കോ​ശി ത​ല​യ്ക്ക​ലി​ന് സ​മ്മാ​നി​ക്കു​ന്ന​ത്.

31 വ​ര്‍​ഷം മ​ല​യാ​ള അ​ധ്യാ​പ​ക​ൻ, സ്തു​ത്യ​ര്‍​ഹ​മാ​യ മ​ല​യാ​ള സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​നം, അ​നേ​ക വ​ര്‍​ഷ​ങ്ങ​ളി​ലെ ഫൊ​ക്കാ​ന​യു​ടെ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ ജ​ഡ്ജിം​ഗ് പാ​ന​ല്‍ ചെ​യ​ര്‍​മാ​ൻ, അ​നേ​കം കൃ​തി​ക​ളു​ടെ ര​ച​യി​താ​വ് എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് കോ​ശി ത​ല​യ്ക്ക​ലി​ന് പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​തെ​ന്ന് ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

1982ല്‍ ​രൂ​പി​ക​രി​ച്ച​തു മു​ത​ല്‍ മ​ല​യാ​ള ഭാ​ഷ​യെ പ്രോ​ല്‍​സാ​ഹി​ക്കു​ന്ന ഫൊ​ക്കാ​ന​യ്ക്ക് കോ​ശി ത​ല​യ്ക്ക​ലി​ന് ഈ ​പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.

ജൂ​ലൈ 18 മു​ത​ല്‍ 20 വ​രെ നോ​ര്‍​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്‌​ഗോ​മ​റി കൗ​ണ്ടി കോ​ണ്‍​ഫ​റ​ന്‍​സ് സെ​ന്‍റ​റി​ല്‍ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) ന​ട​ക്കു​ന്ന ത്രി​ദി​ന ക​ണ്‍​വ​ന്‍​ഷ​നി​ല്‍ വ​ച്ച് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​നും ഗ്ര​ന്ഥ​കാ​ര​നും ക്രി​സ്തീ​യ​ഗാ​ന ര​ച​യി​താ​വും പ്ര​ഭാ​ഷ​ക​നു​മാ​ണ് കോ​ശി ത​ല​യ്ക്ക​ല്‍. കു​ന്നം ഗ​വ. ഹൈ​സ്‌​കൂ​ള്‍, തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ കോ​ള​ജ്, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് വി​ദ്യാ​ഭ്യാ​സം നേ​ടി.

മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ കോ​ള​ജി​ൽ 1968 മു​ത​ല്‍ അ​ധ്യാ​പ​ക​ൻ. 1999ല്‍ ​വ​കു​പ്പ് അ​ധ്യ​ക്ഷ​നാ​യി വി​ര​മി​ച്ചു. 1996 മു​ത​ല്‍ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​സ്തീ​യ റേ​ഡി​യോ നെ​റ്റ്‌​വ​ര്‍​ക്കാ​യ ഫാ​മി​ലി റേ​ഡി​യോ​യി​ല്‍ മ​ല​യാ​ള വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തു.

ഫൊ​ക്കാ​ന​യു​ടെ ‘ഗു​രു’ പു​ര​സ്‌​കാ​രം, ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) ലൂ​മി​ന​റി അ​വാ​ര്‍​ഡ്, സി​എ​സ്ഐ ദ​ക്ഷി​ണ​കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ മോ​ശ​വ​ത്സ​ലം ശാ​സ്ത്രി​യാ​ര്‍ പു​ര​സ്‌​കാ​രം, ക്രി​സ്തീ​യ​ഗാ​ന​ര​ച​ന​യ്ക്കു​ള്ള പ്ര​ഥ​മ എം.​ഇ. ചെ​റി​യാ​ന്‍ അ​വാ​ര്‍​ഡ്, ക്രൈ​സ്ത​വ​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, ഗാ​ന​ങ്ങ​ള്‍​ക്കു​ള്ള അ​ബു​ദാ​ബി മാ​ര്‍​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം അ​വാ​ര്‍​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സേ​വ​ന​ത്തി​ന് ഫി​ലാ​ഡ​ല്‍​ഫി​യ സി​റ്റി കൗ​ണ്‍​സി​ല്‍ പ്ര​ശം​സാ​പ്ര​തം ന​ല്‍​കി ആ​ദ​രി​ച്ചു.

പ​ള്ളി, ബ​ഡ​വാ​ഗ്‌​നി (നോ​വ​ലു​ക​ൾ), വെ​ളി​ച്ചം ഉ​റ​ങ്ങു​ന്ന പാ​ത​ക​ൾ (ചെ​റു​ക​ഥ​ക​ൾ), ഡിം​ഗ്​ഡോം​ഗ്, മൈ​ന​യും മാ​ലാ​ഖ​യും (ബാ​ല​സാ​ഹി​ത്യം), ക്രി​സ്മ​സ്‌​ക​ര​ൾ (വി​വ​ര്‍​ത്ത​നം), കാ​ലാ​ന്ത​രം (ക​വി​ത​ക​ൾ), ആ​ത്മ​സ​ങ്കീ​ര്‍​ത്ത​നം (ഗാ​ന​ങ്ങ​ൾ), പ്ര​ശാ​ന്ത​യാ​മ​ങ്ങ​ൾ (ലേ​ഖ​നം), ഗാ​ന​ങ്ങ​ളു​ടെ ക​ദ​ന​വ​ഴി​ക​ള്‍ ക​ഥാ​വ​ഴി​ക​ൾ (അ​നു​ഭ​വ​ങ്ങ​ള്‍), ക​ഥ​പ​റ​യു​ന്ന കീ​ര്‍​ത്ത​ന​ങ്ങ​ൾ (കീ​ര്‍​ത്ത​ന​ച​രി​ത്രം), ആ​ത്മീ​യ​ബി​ന്ദു​ക്ക​ൾ (ലേ​ഖ​നം), പ​ഞ്ച​വ​ര്‍​ണ്ണ ക​ഥ​ക​ൾ (ക​ഥ​ക​ൾ), കു​രി​ശി​ലെ മൊ​ഴി​ക​ൾ (ലേ​ഖ​നം) എ​ന്നി​വ​യാ​ണ് കൃ​തി​ക​ൾ. സാ​ഹി​ത്യ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം ഉ​ട​നെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍