• Logo

Allied Publications

Europe
ഒ​ഐ​സി​സി വാ​റ്റ്ഫോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം വ്യാ​ഴാ​ഴ്ച
Share
വാ​റ്റ്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വാ​റ്റ്ഫോ​ർ​ഡി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു.

ഒ​ഐ​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ10 വ​രെ വാ​റ്റ്ഫോ​ഡി​ലെ ഹോ​ളി​വെ​ൽ ഹാ​ളി​ൽ വ​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്.

ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ സു​ജു കെ. ​ഡാ​നി​യേ​ൽ, അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കു​ചേ​ർ​ന്ന് അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കും.

യോ​ഗ​ത്തി​ൽ വാ​റ്റ്ഫോ​ഡി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രും സം​സ്കാ​രി​ക നേ​താ​ക്ക​ളു​മാ​യ കെ.​പി. മ​നോ​ജ് കു​മാ​ർ(​പെ​യ്തൊ​ഴി​യാ​ത്ത മ​ഴ), റാ​ണി സു​നി​ൽ (ഓ​ർ​മ​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള​ത​ല്ല), റ്റോ​മി സെ​ബാ​സ്റ്റി​ൻ (കെ​സി​എ​ഫ് ലീ​ഡ​ർ) എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും.

ബൈ​ബി​ൾ പ്ര​ഭാ​ഷ​ക​ൻ ജോ​ൺ തോ​മ​സ് പ്രാ​ർ​ഥ​നാ യ​ജ്ഞ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ര​ജ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ക്കും.

പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഒ​ഐ​സി​സി വാ​റ്റ്ഫോ​ർ​ഡ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

വി​ലാ​സം: Holywell Community Center, Chaffinch lane, WD18 9QD, Watford.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.