• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം: ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Share
ഫി​ലാ​ഡ​ൽ​ഫി​യ: സെ​ന്‍റ് ജൂ​ഡ് സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ. ​ദാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ല്‍ ന​യി​ക്കു​ന്ന വ​ച​നാ​ഭി​ഷേ​ക ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്.

ഇ​നി​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കാ​യി ഏ​താ​നും സീ​റ്റു​ക​ള്‍​കൂ​ടി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​താ​യി ദേ​വാ​ല​യ വി​കാ​രി റ​വ. ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച (ജൂ​ലൈ 18) രാ​വി​ലെ 8.30 നു ​ആ​രം​ഭി​ച്ച് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണു നാ​ലു​ദി​വ​സ​ത്തെ ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ല​ഘു​ഭ​ക്ഷ​ണ​മു​ള്‍​പ്പെ​ടെ നാ​ലു​ദി​വ​സ​ത്തേ​ക്കു​ള്ള ധ്യാ​ന​ത്തി​നു ഒ​രാ​ള്‍​ക്ക് 75 ഡോ​ള​ര്‍ ആ​ണു ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. 10 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കു ര​ജി​സ്റ്റ​ര്‍ ചെ​യ്ത മു​തി​ര്‍​ന്ന​വ​ര്‍​ക്കൊ​പ്പം സൗ​ജ​ന്യ​മാ​യി ധ്യാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണു ധ്യാ​ന​സ​മ​യം.

ധ്യാ​ന​ശു​ശ്രൂ​ഷ​യി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തോ​ടോ​പ്പം, ഗാ​ന​ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ്യ​ക്തി​ഗ​ത കൗ​ണ്‍​സ​ലിം​ഗ്, കു​മ്പ​സാ​രം, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ള്‍ സ​ത്യം അ​റി​യു​ക​യും, സ​ത്യം നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കു​ക​യും ചെ​യ്യും (യോ​ഹ​ന്നാ​ന്‍ 8:32) എ​ന്ന​താ​ണു ധ്യാ​ന​വി​ഷ​യം.

ധ്യാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ​യോ നേ​രി​ട്ടോ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​ണു ഏ​റ്റ​വും സ്വീ​കാ​ര്യ​മാ​യ രീ​തി. എ​ന്നാ​ല്‍ ഇ​തി​നു സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് താ​ഴെ​പ്പ​റ​യു​ന്ന ഏ​തെ​ങ്കി​ലും ഫോ​ണ്‍ ന​മ്പ​രി​ല്‍ വി​ളി​ച്ച് നേ​രി​ട്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

ധ്യാ​ന​സം​ബ​ന്ധ​മാ​യ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍, വി​കാ​രി 773 754 9638, ഷൈ​ന്‍ തോ​മ​സ്, സെ​ക്ര​ട്ട​റി 445 236 6287, സോ​ന ശ​ങ്ക​ര​ത്തി​ല്‍, ര​ജി​സ്റ്റ​ട്രേ​ഷ​ൻ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ 267 701 0559.

വി​യ​റ്റ്നാ​മിൽ വ​ന​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​യെ അഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ക​ണ്ടെ​ത്തി.
ഹ​നോ​യ്: വ​ട​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​ള്ള വ​ന​ത്തി​ൽ അ​ഞ്ചു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​ര​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു‌​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ടെ​ക്സ​സ്: 20,000 വ​ർ​ഷത്തിലധികം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി.
ട്രം​പി​നു വ​ധ​ഭീ​ഷ​ണി: 66കാ​ര​ൻ പി​ടി​യി​ൽ.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ കൊ​ല്ലു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​രി​സോ​ണ
ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ വീ​ണ്ടും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത.
ഷി​ക്കാ​ഗോ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.