• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​ളു​മാ​റി രോ​ഗി​യെ വെ​ടി​വ​ച്ചു കൊ​ന്നു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​ളു​മാ​റി രോ​ഗി​യെ വെ​ടി​വ​ച്ചു കൊ​ന്നു. റി​യാ​സു​ദ്ദീ​ൻ(32) എ​ന്ന​യാ​ളാ​ണ് ഗു​രു തേ​ജ് ബ​ഹാ​ദൂ​ർ ആ​ശു​പ​ത്രി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ടി​വ​യ​പു​ണ്ടാ​യ​ത്.

ഗു​ണ്ടാ ത​ല​വ​ൻ ഹാ​ഷിം ബാ​ബ​യു​ടെ സം​ഘ​ത്തി​ലെ നാ​ലു​പേ​ര​ട​ങ്ങി​യ ആ​ക്ര​മി​ക​ൾ എ​തി​ർ സം​ഘ​ത്തി​ലെ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. 18 വ​യ​സു​ള്ള ഒ​രാ​ളാ​ണ് റി​യാ​സു​ദ്ദീ​നെ വെ​ടി​വ​ച്ച​ത്.

എ​ന്നാ​ൽ ഇ​വ​ർ ല​ക്ഷ്യ​മി​ട്ടു വ​ന്ന​യാ​ൾ റി​യാ​സു​ദ്ദീ​ൻ കി​ട​ന്ന ക​ട്ടി​ലി​ന് എ​തി​ർ വ​ശ​ത്താ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​ക്ര​മി​സം​ഘ​ത്തി​ന് അ​ബ​ദ്ധം സം​ഭ​വി​ച്ച​തി​നാ​ൽ നി​ര​പ​രാ​ധി​യാ​യ റി​യാ​സു​ദ്ദീ​ൻ കൊ​ല്ല​പ്പെ​ട്ടു. ജൂ​ൺ 23നാ​ണ് വ​യ​റി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ക്ര​മി​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഷൂ​ട്ട​ർ ഫാ​യി​സി​നെ ലോ​ണി​യി​ൽ നി​ന്നും ഫ​ർ​ഹാ​നെ ഡ​ൽ​ഹി​യി​ലെ സീ​ലം​പൂ​രി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ശു​ശ്രൂ​ഷ​ക​രു​ടെ സം​ഗ​മം തി​ങ്ക​ളാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക​സം​ഘം(​ആ​മോ​സ്) ഡ​ൽ​ഹി ഭ​ദ്രാ​സ​നം സംഘടിപ്പിക്കുന്ന ഏ​ക​ദി​ന സ​മ്മേ​ള​നം ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ
ഇ​ട​വ​ക​ദി​ന ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച(​ഓ​ഗ​സ്റ്റ് 25) കു​ർ​ബാ​ന​യ്ക്കു
ഫ​രീ​ദാ​ബാ​ദ് സെന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തിന്‍റെ​ കൂ​ദാ​ശ ​നി​ർ​വ​ഹി​ച്ചു.
ഫ​രീ​ദാ​ബാ​ദ്: ഫ​രീ​ദാ​ബാ​ദ് സെ​ക്ട​ർ 28 ൽ ​പു​തു​താ​യി നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മം ഡ​ൽ
ഡി​എം​എ ക​ലാ​ഭ​വ​ൻ അ​ക്കാ​ദ​മി ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
ന്യൂഡ​ൽ​ഹി: ഡി​എം​എ ക​ലാ​ഭ​വ​ൻ അ​ക്കാ​ദ​മി ക്ലാ​സു​ക​ളു​ടെ 202425 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള വി​വി​ധ മ്യൂ​സി​ക്, ഇ​ൻ​സ്ട്ര​മെ​ന്‍റ്സ് സ​ർ​ട്ടി​ഫി​ക
ഡി​എം​എ​യു​ടെ പു​തി​യ ശാ​ഖ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 30ാമ​ത് ശാ​ഖ "പ​ട്പ്പ​ർ ഗ​ഞ്ച് ഐ​പി എ​ക്സ്റ്റ​ൻ​ഷ​ൻ' ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.