• Logo

Allied Publications

Americas
പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ട്രം​പ്; ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി
Share
വാ​ഷിം​ഗ്ടൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി. പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ ക​ണ്‍​വ​ന്‍​ഷ​നി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

ക​ഴി​ഞ്ഞ​ദി​വ​സം വ​ധ​ശ്ര​മ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട ട്രം​പ് വ​ല​തു​ചെ​വി​യി​ല്‍ ബാ​ന്‍​ഡേ​ജ് ധ​രി​ച്ചാ​ണ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വെ​ടി​വെ​യ്പി​ല്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്.

ഫ്ലോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​സാ​ന്‍റി​സ്, സൗ​ത്ത് കാ​ര​ലൈ​ന മു​ന്‍ ഗ​വ​ര്‍​ണ​റും ഇ​ന്ത്യ​ന്‍ വം​ശ​ജ​യു​മാ​യ നി​ക്കി ഹേ​ലി തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും.

അ​തേ​സ​മ​യം, റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി ജെ.​ഡി. വാ​ന്‍​സി​നെ പ്ര​ഖ്യാ​പി​ച്ചു. സാ​ധ്യ​ത​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ഫ്ലോ​റി​ഡ സെ​ന​റ്റ​ര്‍ മാ​ര്‍​ക്കോ റൂ​ബി​യോ, നോ​ര്‍​ത്ത് ഡ​ക്കോ​ട്ട ഗ​വ​ര്‍​ണ​ര്‍ ഡ​ഗ് ബേ​ര്‍​ഗം തു​ട​ങ്ങി​യ​വ​രെ പി​ന്ത​ള്ളി​യാ​ണ് വാ​ന്‍​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത്.

നി​ല​വി​ല്‍ ഒ​ഹാ​യോ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന യു​എ​സ് സെ​ന​റ്റ​റാ​ണ് വാ​ന്‍​സ്. മു​മ്പ് ക​ടു​ത്ത ട്രം​പ് വി​മ​ര്‍​ശ​ക​നാ​യി​രു​ന്നു വാ​ന്‍​സ്. ഇ​പ്പോ​ള്‍ ട്രം​പ് ക്യാം​പി​ലെ മു​ന്‍​നി​ര​ക്കാ​ര​നാ​ണ്. വാ​ന്‍​സി​ന്‍റെ ഭാ​ര്യ ഉ​ഷ ചി​ലു​കു​രി വാ​ന്‍​സ് ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍