• Logo

Allied Publications

Middle East & Gulf
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ അ​ബു​ദാ​ബി ക​ലാ വി​ഭാ​ഗത്തിന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗോ​പി ആ​ശാ​ൻ നി​ർ​വഹി​ച്ചു
Share
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ അ​ബു​ദാ​ബി​യു​ടെ ക​ലാ വി​ഭാ​ഗം 202425 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ക​ഥ​ക​ളി ആ​ചാ​ര്യ​നും സ​ർ​വ​തോ​ഭ​ദ്രം ക​ലാ​കേ​ന്ദ്രം ശ്രീ ​ആ​വ​ണ​ങ്ങാ​ട്ടി​ൽ ക​ള​രി​യി​ലെ പ്രി​ൻസി​പ്പാ​ളു​മാ​യ ക​ലാ​നി​ല​യം ഗോ​പി ആ​ശാ​ൻ നി​ർ​വഹി​ച്ചു. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ശ​ങ്ക​റി​ന്‍റെ അധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചാ​യി​രു​ന്നു ഗോ​പി​യാ​ശാ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് നി​ർ​വ​ഹി​ച്ച​ത്.

തു​ട​ർ​ന്ന് ക​ഥ​ക​ളി മു​ദ്ര​ക​ളി​ലെ വി​വി​ധ​വ​ശ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​നു​ഭ​വേ​ദ്യ​മാ​കും വി​ധം അ​ദ്ദേ​ഹം വി​വ​രി​ച്ചു. ന​വ​ര​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ഥ​ക​ളി​യി​ലെ മു​ദ്ര​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​ക​മ്പ​ടി​യാ​യി മ​ക​ൾ ഐ​ശ്വ​ര്യ താ​ളം പ​ക​ർ​ന്നും മു​ദ്ര​ക​ൾ വി​ശ​ദീ​ക​രി​ച്ചും വേ​ദി​യി​ൽ നി​റ​ഞ്ഞു നി​ന്നു.

ക​ഥ​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി​ക്കൊ​ണ്ട് ന​ല്ലൊ​രു ക​ഥ​ക​ളി സം​വാ​ദ​മാ​യി ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് മാ​റു​ക​യാ​യി​രു​ന്നു. തു​ട​ന്ന് സെന്‍റ​ർ നൃ​ത്താ​ധ്യാ​പി​ക​യാ​യ ര​ശ്മി സു​ധ, മെ​ല​ഡി മ്യൂ​സി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ബു​ദാ​ബി​യി​ലെ കീ​ർ​ത്ത​നീ​യ സു​ന്ദ​രേ​ഷ്, അ​ന​യ അം​ബി​ക അ​ബു​ട്ടി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ശാ​സ്ത്രീ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സെ​ന്‍റർ സം​ഗീ​ത അ​ധ്യാ​പ​ക​ൻ വി​ഷ്ണു മോ​ഹ​ൻ​ദാ​സ് അ​വ​ത​രി​പ്പി​ച്ച അ​ർ​ദ്ധ ശാ​സ്ത്രീ​യ സം​ഗീ​ത​വും അ​ര​ങ്ങേ​റി.

സെന്‍റ​റി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ്, ട്ര​ഷ​റ​ർ വി​നോ​ദ് പ​ട്ടം എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ലാ​നി​ല​യം ഗോ​പി​യാ​ശാ​ന് സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​ഹീ​ർ ഹം​സ സ്വാ​ഗ​ത​വും ലൈ​ബ്രേ​റി​യ​ൻ ധ​നേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്‌ ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് 202324 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​
കു​വൈ​റ്റ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച​സ് ഫെ​ലോ​ഷി​പ്പി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച​സ് ഫെ​ലോ​ഷി​പ്പ്(കെ​ഇ​സി​എ​ഫ്) 2024 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ
സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ച് കു​ട.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കു​വൈ​റ്റി​ലെ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​യ കേ​ര​ള യു​ണെെ​റ്റ​ഡ് ഡി​സ്ട്രി​ക് അ​
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യാ​ദി​ന​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ട​ഡ് അ​ക്കൗ​ണ്ട്സ് ഓ​ഫ്
മ​ണി​യ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​നു​മാ​യ