• Logo

Allied Publications

Americas
വ​ധ​ശ്ര​മം; ട്രം​പ് ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക്കി​ടെ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു വെ​ടി​യേ​റ്റു. വ​ല​തു​ചെ​വി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്തു വെ​ടി​യേ​റ്റ ട്രം​പി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. അ​ദ്ദേ​ഹം ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ബ​ട്‌​ല​ർ ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് ​ട്രം​പി​നെ വ​ധി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ച അ​ക്ര​മി തു​ട​ർ​ച്ച​യാ​യി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ട്രം​പ് ക​ഷ്ടി​ച്ചാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ട്രം​പ് പ്ര​സം​ഗം ആ​രം​ഭി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​യി. മി​ന്ന​ൽ​വേ​ഗ​ത്തി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ചു വെ​ടി​വ​ച്ചു. വെ​ടി​യേ​റ്റ ട്രം​പി​നെ ഉ​ട​ൻ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ല​യം ചെ​യ്തു.

ചെ​വി​യി​ൽ​നി​ന്നു ര​ക്ത​മൊ​ഴു​കി​യ ട്രം​പി​നെ വേ​ദി​യി​ൽ​നി​ന്നു കൊ​ണ്ടു​പോ​യി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​രു​പ​തു​കാ​ര​നാ​യ അ​ക്ര​മി​യെ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ചു കൊ​ന്നു. ബ​ഥേ​ൽ പാ​ർ​ക്ക് സ്വ​ദേ​ശി​യാ​യ തോ​മ​സ് മാ​ത്യു ക്രൂ​ക്സ് ആ​ണ് ട്രം​പി​നെ വെ​ടി​വ​ച്ച​ത്. 150 മീ​റ്റ​ർ അ​ക​ല​ത്തു​നി​ന്നാ​ണ് അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണു നി​ഗ​മ​നം. ഇ​യാ​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​ണ്.

അ​ക്ര​മി​യു​ടെ കാ​റി​ൽ​നി​ന്നു സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന്, വ​ധ​ശ്ര​മ​ത്തെ അ​തി​ജീ​വി​ച്ച ട്രം​പ് ഇ​ന്ന​ലെ സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ കു​റി​ച്ചു.

ട്രം​പി​നെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന മി​ൽ​വോ​ക്കി റി​പ്പ​ബ്ലി​ക്ക​ൻ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ട്രം​പു​മാ​യി സം​സാ​രി​ച്ചു.

പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ ജോ​ഷ് ഷാ​പി​റോ, ബ​ട്‌​ല​ർ മേ​യ​ർ ബോ​ബ് ഡാ​ൻ​ഡോ​യി എ​ന്നി​വ​രു​മാ​യും ബൈ​ഡ​ൻ സം​സാ​രി​ച്ചു. ട്രം​പി​നു​നേ​രേ​യു​ള്ള വ​ധ​ശ്ര​മ​ത്തെ എ​ല്ലാ​വ​രും അ​പ​ല​പി​ക്ക​ണ​മെ​ന്ന്, ആ​ക്ര​മ​ണ​ശേ​ഷം രാ​ഷ്‌​ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബ​റാ​ക് ഒ​ബാ​മ, ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷ്, ബി​ൽ ക്ലി​ന്‍റ​ൺ എ​ന്നി​വ​രും ട്രം​പി​നെ​തി​രേ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍