• Logo

Allied Publications

Europe
സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മി​ക​വി​ന് പ്ര​കാ​ശ് ജോ​സ​ഫി​ന് പു​ര​സ്‌​കാ​രം
Share
റോം: ​യൂ​റോ​പ്പി​ലെ കു​ടി​യേ​റ്റ കു​ടും​ബ​ങ്ങ​ൾ​ക്ക് കേം​ബ്രി​ഡ്ജ് അ​ന്താ​രാ​ഷ്ട്ര ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​ക്കി​യ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ദ​ൻ പ്ര​കാ​ശ് ജോ​സ​ഫി​ന് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ഇ​റ്റ​ലി​യി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ൽ​കി​വ​രു​ന്ന സം​ഭാ​വ​ന​ക​ൾ ക​ണ​ക്കാ​ക്കി​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ദ​ർ​ശ​ന​പ​ര​മാ​യ ഇ​ട​പെ​ട​ലി​നു​മാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

വി​യ​ന്ന​യി​ലെ കൈ​ര​ളി നി​കേ​ത​നി​ൽ ന​ട​ന്ന പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങി​ൽ വി​യ​ന്ന​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും യു​വ​ജ​ന​ക്ഷേ​മ​ത്തി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും വേ​ണ്ടി​യു​ള്ള ഡെ​പ്യൂ​ട്ടി മേ​യ​ർ ക്രി​സ്റ്റോ​ഫ് വി​ഡെ​ർ​കെ​യ​ർ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

ഓ​സ്ട്രി​യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ശം​ഭു എ​സ്. കു​മ​ര​ൻ, യൂ​റോ​പ്പി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ലെ കു​ടി​യേ​റ്റ​സ​മൂ​ഹ​ത്തി​ൽ നി​ല​വാ​ര​മു​ള്ള പ​ഠ​ന പ​ദ്ധ​തി​ക​ൾ അ​വി​ഷ്ക​രി​ക്കാ​ൻ താ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്പി​ൽ ഒ​രു അ​ക്ര​ഡി​റ്റ​ഡ് കെ​യം​ബ്രി​ഡ്ജ് അ​ന്താ​രാ​ഷ്ട്ര പാ​ഠ്യ​പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച് മൈ​ഗ്ര​ന്‍റ് സ​മൂ​ഹ​ത്തി​നു​വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര സ്കൂ​ൾ സ്ഥാ​പി​ച്ച ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​ര​നാ​ണ് പ്ര​കാ​ശ് ജോ​സ​ഫ്.



ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഈ ​ആ​ശ​യ​വ്യ​ത്യാ​സം തി​രി​ച്ച​റി​ഞ്ഞ് അ​ദ്ദേ​ഹം കു​ടി​യേ​റ്റ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കി​ച്ച് ഏ​ഷ്യ​ൻ സ​മൂ​ഹ​ങ്ങ​ളി​ലെ​വ​ർ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കാ​നാ​യി 2015ൽ ​ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ എ​ന്ന വി​ദ്യാ​ല​യം ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് അ​തൊ​രു റ​ഗു​ല​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യി മാ​റ്റു​ക​യും അ​തോ​ടൊ​പ്പം യൂ​റോ​പ്പി​ലും ഏ​ഷ്യ​ൻ റീ​ജി​യ​ണി​ലും ഓ​ൺ​ലൈ​ൻ സ്‌​കൂ​ളും ലി​റ്റ​ൽ ഫ്ല​വ​ർ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ സ്കൂ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി അ​ദ്ദേ​ഹം ഇ​പ്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും കു​ടി​യേ​റ്റ സ​മൂ​ഹ​ങ്ങ​ളി​ൽ അ​തി​ന്‍റെ പ​രി​വ​ർ​ത്ത​ന സ്വാ​ധീ​നം എ​ത്ര​ത്തോ​ളം പ്ര​ബ​ല​മാ​ക്കാ​മെ​ന്നും നി​ല​വാ​ര​മു​ള്ള അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ​വും പു​തി​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും മി​ക​ച്ച​താ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ്ര​കാ​ശ് ജോ​സ​ഫ്.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.