• Logo

Allied Publications

Americas
എ​സ്എം​സി​സി ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: ര​ജി​സ്ട്രേ​ഷ​ന്‍ കി​ക്ക് ഓ​ഫ് ഞാ​യ​റാ​ഴ്ച ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ലി​ല്‍
Share
ഫി​ലാ​ഡ​ല്‍​ഫി​യ: സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ(​എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ ദേ​ശീ​യ ത​ല​ത്തി​ല്‍ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ര​ജി​സ്റ്റ്രേ​ഷ​ന്‍ കി​ക്ക് ഓ​ഫ് ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന​ദേ​വാ​ല​യ​മാ​യ മാ​ര്‍ തോ​മാ​ശ്ലീ​ഹാ ക​ത്തീ​ഡ്ര​ലി​ല്‍ ഞാ​യ​റാ​ഴ്ച (ജൂ​ലൈ 14) ന​ട​ക്കും.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി വെ​രി റ​വ. ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ജോ​യ​ല്‍ പ​യ​സ്, ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​ര്‍​ജ് മാ​ത്യു സി​പി​എ, എ​സ്എം​സി​സി ചാ​പ്റ്റ​ര്‍/​നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യും ജൂ​ബി​ലി ക​മ്മി​റ്റി കോ​ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ മേ​ഴ്സി കു​ര്യാ​ക്കോ​സ്, ഷി​ക്കാ​ഗോ ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ എ​മ്മാ​നു​വേ​ല്‍,

ജോ​സ​ഫ് ജോ​സ​ഫ്, ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് നാ​ഷ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍, ക​ത്തീ​ഡ്ര​ല്‍​പ​ള്ളി കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജി മാ​ണി, ബോ​ബി ചി​റ​യി​ല്‍, സ​ന്തോ​ഷ് കാ​ട്ടൂ​ക്കാ​ര​ന്‍, വി​വി​ഷ് ജേ​ക്ക​ബ്, എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രൂ​പ​താ ബി​ഷ​പ്പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ​യു​ള്ള ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ര​ജി​സ്ട്രേ​ഷ​ന്‍ കി​ക്ക് ഓ​ഫ് ചെ​യ്യും.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യി​ലെ അ​ത്മാ​യ​സം​ഘ​ട​ന​യാ​യ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും ദേ​ശീ​യ​കു​ടും​ബ​സം​ഗ​മ​ത്തി​നും വേ​ദി​യാ​കു​ന്ന​ത് ഫി​ലാ​ഡ​ല്‍​ഫി​യ സീ​റോ​മ​ല​ബാ​ര്‍ ദേ​വാ​ല​യ​മാ​ണ്.

ബി​ഷ​പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ ആ​ത്മീ​യ​നേ​തൃ​ത്വ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​ക​ളു​ടെ​യും മി​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ല്‍ സ​ഭാ​പി​താ​ക്ക​ന്മാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ത്മാ​യ​നേ​താ​ക്ക​ളും എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​മു​ള്ള കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

മൂ​ന്നു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, യു​വ​ജ​ന​സ​മ്മേ​ള​നം, വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍, പൈ​തൃ​ക​ഘോ​ഷ​യാ​ത്ര, വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള സെ​മി​നാ​റു​ക​ള്‍/​ച​ര്‍​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ള്‍, വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25/50 വ​ര്‍​ഷ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​സ്എം​സി​സി​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ദേ​ശീ​യ കു​ടും​ബ​സം​ഗ​മം വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്ക​രു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലാ​യി​രി​ക്കും. സി​ല്‍​വ​ര്‍ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സി​റോ​മ​ല​ബാ​ര്‍ കൂ​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​പു​ല​മാ​യ ഒ​രു സി​ല്‍​വ​ര്‍ ജൂ​ബി​ലി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.



ബി​ഷ​പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും, എ​സ്എം​സി​സി നാ​ഷ​ണ​ല്‍ സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ. ​ജോ​ര്‍​ജ് എ​ളം​ബാ​ശേ​രി​ല്‍, ആ​തി​ഥേ​യ​ഇ​ട​വ​ക​വി​കാ​രി​യും എ​സ്എം​സി​സി ഫി​ലാ​ഡ​ല്‍​ഫി​യ ചാ​പ്റ്റ​ര്‍ സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും

ജോ​ര്‍​ജ് മാ​ത്യു സി​പി​എ (ചെ​യ​ര്‍​പേ​ഴ്സ​ണ്‍), ഡോ. ​ജ​യിം​സ് കു​റി​ച്ചി, മേ​ഴ്സി കു​ര്യാ​ക്കോ​സ് (കോ​ചെ​യ​ര്‍​പേ​ഴ്സ​ണ്‍​സ്), ജോ​സ് മാ​ളേ​യ്ക്ക​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജോ​ര്‍​ജ് വി. ​ജോ​ര്‍​ജ് (ട്ര​ഷ​റ​ര്‍), നാ​ഷ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജോ​ജോ കോ​ട്ടൂ​ര്‍, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍ എ​ന്നി​വ​രും

വി​വി​ധ സ​ബ്ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​ല്‍​വ​ര്‍ ജൂ​ബി​ലി ക​മ്മി​റ്റി​ക്ക് എ​സ്എം​സി​സി നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സി​ജി​ല്‍ പാ​ല​ക്ക​ലോ​ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മേ​ഴ്സി കു​ര്യാ​ക്കോ​സ്, ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജു​കു​ട്ടി പു​ല്ലാ​പ്പ​ള്ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും

ഫി​ലാ​ഡ​ല്‍​ഫി​യ ഇ​ട​വ​ക​യു​ടെ കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ്, പോ​ള​ച്ച​ന്‍ വ​റീ​ദ്, ജെ​റി കു​രു​വി​ള എ​ന്നി​വ​രു​ടെ​യും ചാ​പ്റ്റ​ര്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ക​രു​ത്തും പ​ക​രും.



സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഒ​രാ​ള്‍​ക്ക് മൂ​ന്നു​ദി​വ​സ​ത്തെ ഭ​ക്ഷ​ണ​മു​ള്‍​പ്പെ​ടെ 150 ഡോ​ള​റും നാ​ലു​പേ​ര​ട​ങ്ങി​യ ഫാ​മി​ലി​ക്ക് 500 ഡോ​ള​റു​മാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. കോ​ണ്‍​ഫ​റ​ന്‍​സി​നു ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്.

കോ​ണ്‍​ഫ​റ​ന്‍​സ് ര​ജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച എ​ല്ലാ​വി​വ​ര​ങ്ങ​ളും ജൂ​ബി​ലി വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ജോ​ര്‍​ജ് മാ​ത്യു സി​പി​എ +1 267 549 1196, ജോ​സ് മാ​ളേ​യ്ക്ക​ല്‍ +1 215 873 6943, സി​ബി​ച്ച​ന്‍ ചെ​മ്പ്ളാ​യി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ +1 215 869 5604.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍