• Logo

Allied Publications

Europe
ഹൈ​ഡ​ല്‍​ബ​ര്‍​ഗി​ല്‍ ദു​ക്റാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Share
ഹൈ​ഡ​ല്‍​ബ​ര്‍​ഗ്: ഹൈ​ഡ​ല്‍​ബ​ര്‍​ഗി​ലെ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ല്‍ ദു​ക്റാ​ന തി​രു​നാ​ള്‍ ഞാ​യ​റാ​ഴ്ച ആ​ഘോ​ഷി​ച്ചു.

സെ​ന്‍റ് ബോ​ണി​ഫാ​റ്റി​യൂ​സ് ദേ​വാ​ല​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​ന​റ​ല്‍, ഫാ. ​ക്ളെ​മ​ന്‍റ് പാ​ട​ത്തു​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി അ​ര്‍​പ്പി​ച്ച ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ല്‍ വി​കാ​രി ഫാ.​തോ​മ​സ് മാ​ത്യു സ​ഹ​കാ​ര്‍​മ്മി​ക​നാ​യി.



ജെ​റി​ന്‍, സി.​ജോ​യ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘ​ത്തിന്‍റെ ഗാ​നാ​ലാ​പ​നം ദി​വ്യ​ബ​ലി​യെ ഭ​ക്ത​സാ​ന്ദ്ര​മാ​ക്ക​മാ​ക്കി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ സീ​റോമ​ല​ബാ​ര്‍ സ​ഭ​യു​ടെ വ​ള​ര്‍​ച്ച യു​വ​ത​ല​മു​റ​യി​ല്‍​ക്കൂ​ടി ആ​യി​രി​ക്കുമെ​ന്നും അ​തി​നു പ്രാ​പ്ത​രാ​ക്കു​വാ​ന്‍ മു​തി​ര്‍​ന്ന​വ​രു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും അ​നി​വാ​ര്യ​മാ​ണ​ന്ന് ക്ള​മെ​ന്‍റ​ച്ച​ന്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി.



സീ​റോമ​ല​ബാ​ര്‍ പാ​ര​മ്പ​ര്യ​വും പ്രൗ​ഢി​യും വി​ളി​ച്ചോ​തി പ​ള്ളി​യ്ക്കു​ചു​റ്റും ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി. വാ​ഴ്വും പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദ​ത്തോ​ടു​കൂ​ടി തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു.



തു​ട​ര്‍​ന്ന് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ലാ സാ​യാ​ഹ്ന​വും അ​ര​ങ്ങേ​റി.​ഫാ.​ക്ളെ​മെന്‍റ് പാ​ട​ത്തു​പ​റ​മ്പി​ല്‍ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​തോ​മ​സ് മാ​ത്യു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സം​സാ​രി​ച്ചു. ജി​സ്ന, അ​നു​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​വ​നി​ര​യാ​ണ് ഒ​ന്ന​രമ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ ക​ലാ​വി​രു​ന്ന് ഒ​രു​ക്കി​യ​ത്.



മൈ​ക്കി​ള്‍ കി​ഴു​ക​ണ്ട​യി​ല്‍ ന​ന്ദി പ​റ​ഞ്ഞു. അ​ത്താ​ഴ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.