• Logo

Allied Publications

Europe
എം​എം​എ ഓ​ള്‍ യു​കെ ഫു​ട്ബോ​ൾ ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച മെ​യ്ഡ്സ്റ്റോ​ണി​ല്‍
Share
മെ​യ്ഡ്സ്റ്റോ​ണ്‍: മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍(​എം​എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ഓ​ള്‍ യു​കെ സെ​വ​ൻ എ ​സൈ​ഡ് ഫു​ട്ബാ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 14) ന​ട​ക്കും.

കെ​ന്‍റി​ലെ പ്ര​ശ​സ്ത ഫു​ട്ബോ​ൾ ക്ല​ബാ​യ മെ​യ്ഡ്സ്റ്റോ​ണ്‍ എ​ഫ്‌​സി​യു​ടെ ഹോം ​ഗ്രാ​ണ്ടാ​യ ഗാ​ല​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ണ്‌ ഇ​ത്ത​വ​ണ​യും ഫു​ട്ബോ​ൾ മാ​മാ​ങ്കം അ​ര​ങ്ങേ​റു​ക.

യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ടം ന​ട​ക്കു​ന്ന ഞാ​യ​റാ​ഴ്ച ത​ന്നെ​യാ​ണ് എം​എം​എ​യു​ടെ ടൂ​ർ​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യു​കെ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​രു​ത്ത​രാ​യ ടി​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ്‌ ഇ​ത്ത​വ​ണ​യും ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ ഇ​ഷ്‌​ട സ്റ്റേ​ഡി​യ​മാ​യ ഗാ​ല​ഗ​ർ മി​ക​ച്ച സ​ര​ക​ര്യ​ങ്ങ​ളു​ള്ള​തും അ​തി​മ​നോ​ഹ​ര​വു​മാ​ണ്‌. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 12 ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ വ​ന്‍ സ​മ്മാ​ന​ത്തു​ക​ക​ളും ട്രോ​ഫി​ക​ളു​മാ​ണ്‌ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്‌.

ജേ​താ​ക്ക​ള്‍​ക്ക്‌ 750 പൗ​ണ്ട്, റ​ണ്ണ​ര്‍​അ​പ്പ്‌ ടീ​മി​ന്‌ 500 പൗ​ണ്ട്, മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക്‌ 250 പൗ​ണ്ട് എ​ന്നി​വ‌​യ്ക്കൊ​പ്പം എം​എം​എ ന​ൽ​കു​ന്ന ട്രോ​ഫി​ക​ളും സ​മ്മാ​ന​മാ​യി​ട്ടു​ണ്ട്‌. കൂ​ടാ​തെ ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​ർ, ബെ​സ്റ്റ് സ്‌​കോ​റ​ർ എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ല് മ​ത്സ​ര​ങ്ങ​ള്‍ ഒ​രേ സ​മ​യം ന​ട​ക്കു​വാ​ൻ സൗ​ക​ര്യ​മു​ള്ള ഗ​ലാ​ഗ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ 4,200 കാ​ണി​ക​ള്‍​ക്ക്‌ ക​ളി കാ​ണാ​ന്‍ സാ​ധി​ക്കു​മ്പോ​ള്‍ 7,92 സീ​റ്റു​ക​ളു​ള്ള ഗാ​ല​റി​യു​മു​ണ്ട്‌.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നു എം​എം​എ ടൂ​ര്‍​ണ​മെ​ന്‍റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജോ​ർ​ജ് ഫി​ലി​പ്പ്, നോ​ബി​ൾ ലോ​റ​ൻ​സ്, ജോ​സ് കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

രു​ചി​യേ​റു​ന്ന നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല​ക​ളും റി​ഫ്ര​ഷ്മെ​ന്‍റ് കൗ​ണ്ട​റു​ക​ളും സ്റ്റേ​ഡി​യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ണി​ക​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വാ​ശി​യേ​റി​യ കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കു​വാ​ൻ എ​ല്ലാ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ​യും മെ​യ്ഡ​സ്റ്റോ​ൺ ഗാ​ല​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി ജെ​ഫി​ൻ ജോ​സ​ഫ്, ട്ര​ഷ​റ​ർ സാ​ജു ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.