• Logo

Allied Publications

Americas
ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന് ഭ​ക്തി​നി​ർ​ഭ​ര തു​ട​ക്കം
Share
ലാ​ങ്ക​സ്റ്റ​ർ(പെ​ൻ​സി​ൽ​വേ​നി​യ)‍: വി​ൻ​ധം റി​സോ​ർ​ട്ട് ഭ​ക്തി​യി​ലും പാ​ര​മ്പ​ര്യ വി​ശ്വാ​സ​ത്തി​ലും അ​ടി​യു​റ​ച്ച സ​ഭാ സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തു​ട​ക്കം.

വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ഘോ​ഷ​യാ​ത്ര അ​ജി​ത് വ​ട്ട​ശേ​രി​ലും ചെ​റി​യാ​ൻ കോ​രയും കോ​ർ​ഡി​നേ​റ്റ് ചെ​യ്തു. സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ആ​രം​ഭി​ച്ച ഉ​ദ്‌​ഘാ​ട​ന സ​മ്മേ​ള​നം ഏ​റ്റ​വും ഹൃ​ദ്യ​മാ​യി​രു​ന്നു.

സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യും സെ​ന്‍റ് ജോ​ൺ​സ് ഇ​ട​വ​ക​യും ചേ​ർ​ന്ന് ന​ട​ത്തി​യ മൂ​ന്ന് ഗാ​ന​ങ്ങ​ളും ആ​ത്മീ​യ ഉ​ണ​ർ​വും പ്ര​ചോ​ദ​ന​വും ല​ഭി​ക്കു​വാ​ൻ പ്രാ​പ്ത​മാ​യി​രു​ന്നു. ഫാ. ​ഡോ. രാ​ജു വ​റു​ഗീ​സ്, ബെ​റ്റി സ​ഖ​റി​യ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്.

അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​നം കൃ​പ​യാ വ​റു​ഗീ​സ്, ജോ​നാ​ഥ​ൻ മ​ത്താ​യി എ​ന്നി​വ​രും ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നം ട്രീ​ന ജോ​സിയും ടാ​നി​യ ജോ​സി​സിയും ചേ​ർ​ന്നാ​ല​പി​ച്ചു. കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​അ​ബു പീ​റ്റ​ർ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ളി​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഇ​തൊ​രു കൂ​ട്ടാ​യ സം​രം​ഭ​മാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞു. 15 ടീ​മു​ക​ളാ​ണ് ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​ത്.



യു​വ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​ത്ത​ന്നെ​യു​ള്ള കോ​ൺ​ഫ​റ​ൻ​സാ​ണി​ത്. വു​ഡ്‌​സൈ​ഡി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ അ​വ​ർ​ക്കു​വേ​ണ്ടി സൗ​ജ​ന്യ കോ​ൺ​ഫ​റ​ൻ​സ് സൗ​ക​ര്യ​ങ്ങ​ളാ​ണ് ചെ​യ്തു​കൊ​ടു​ത്ത​ത്. മ​റ്റൊ​രി​ട​വ​ക ഗ്രാ​ന്‍റ് സ്പോ​ൺ​സ​ർ ആ​യ​തും സൂ​ചി​പ്പി​ച്ചു.

തു​ട​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ക​യു​ണ്ടാ​യി. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സ്, ഫാ. ​ഡോ. വ​റു​ഗീ​സ് എം ​ഡാ​നി​യ​ൽ, ഫാ. ​ഡോ. വ​റു​ഗീ​സ് വ​റു​ഗീ​സ്, ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​ർ, ഫാ. ​ജോ​യ​ൽ മാ​ത്യൂ​സ്, ഫാ. ​അ​ബു പീ​റ്റ​ർ, ചെ​റി​യാ​ൻ പെ​രു​മാ​ൾ, മാ​ത്യു ജോ​ഷ്വ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ചു. വി​ശ്വാ​സി​ക​ൾ "വെ​ളി​വ് നി​റ​ഞ്ഞോ​രീ​ശോ' എ​ന്ന ഗാ​നം ഏ​റ്റു​ചൊ​ല്ലി.

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്‌​ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ഈ​യൊ​രു കോ​ൺ​ഫ​റ​ൻ​സി​നാ​യി എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന്, യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന 525 പേ​രെ സാ​ക്ഷി നി​ർ​ത്തി മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

ഇ​തൊ​രു മ​ഹ​ത്താ​യ സം​രം​ഭ​മാ​ണ്. കൂ​ട്ടാ​യ സം​രം​ഭ​വു​മാ​ണ്. ഇ​വി​ടെ മൂ​ല്യ​ത്തി​നാ​ണ് പ്ര​മു​ഖ്യം. കോ​ൺ​ഫ​റ​ൻ​സി​ലെ ചി​ന്താ​വി​ഷ​യ​മാ​യ സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള ഗോ​വ​ണി​യെ​ക്കു​റി​ച്ചും മെ​ത്രാ​പ്പോ​ലീ​ത്ത സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് മു​ഖ്യ പ്രാ​സം​ഗി​ക​ൻ ഫാ. ​ഡോ. വ​റു​ഗീ​സ് വ​റു​ഗീ​സ് മു​ൻ​ഗാ​മി​ക​ളാ​യ മാ​ർ മ​ക്കാ​റി​യോ​സ്, മാ​ർ ബ​ർ​ണ​ബാ​സ്‌ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു. കൂ​ട്ട​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ ഭാ​ര​വാ​ഹി​ക​ൾ​ക്കും അ​നു​മോ​ദ​ന​വ​ർ​ഷം ചൊ​രി​ഞ്ഞു.



ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന പ​ക്ഷി​യു​ടെ വാ​യി​ലെ ച​ത്ത​ഴു​കി​യ മ​ൽ​സ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ഥ പ​റ​ഞ്ഞ വ​റു​ഗീ​സ് അ​ച്ച​ൻ ഉ​പോ​ൽ​ബ​ല​ക​മാ​യി ഗോ​വ​ണി​യു​ടെ കാ​ര്യ​വും സൂ​ചി​പ്പി​ച്ചു. ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ ക​ർ​ത്താ​വ് ന​മ്മു​ടെ പ്ര​ചോ​ദ​നം ആ​ണെ​ന്നും അ​തി​നാ​ൽ ത​ന്നെ അ​ത് വി​ശ്വാ​സ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വു​മാ​ണ്.

ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യു​ള്ള അ​ച്ച​ന്‍റെ പ്ര​സം​ഗ​ചാ​തു​രി എ​ല്ലാ​വ​രെ​യും പി​ടി​ച്ചി​രു​ത്താ​ൻ പ​ര്യാ​പ്ത​വു​മാ​യി​രു​ന്നു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഡോ. വ​റു​ഗീ​സ് എം. ​ഡാ​നി​യ​ലും ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​ത്തു​കൂ​ട​ലി​നെ പ്ര​ശം​സി​ച്ചു.



നി​ക്ഷേ​പ​മാ​ണി​വി​ടെ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ജോ​യിന്‍റ് ട്ര​ഷ​റാ​ർ ഷോ​ൺ എ​ബ്ര​ഹാം കോ​ൺ​ഫ​റ​ൻ​സ് ദി​ന​ങ്ങ​ൾ എ​ങ്ങ​നെ സു​ഗ​മ​മാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു ക്ലാ​സ് എ​ന്ന​തു​പോ​ലെ പ​വ​ർ​പോ​യി​ന്‍റിന്‍റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ച്ചു.

നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​വ​രോ​ടൊ​പ്പം ജോ​ൺ താ​മ​ര​വേ​ലി​ൽ, ദീ​പ്തി മാ​ത്യൂ, മാ​ത്യു വ​ർ​ഗീ​സ്, ഷോ​ൺ എ​ബ്ര​ഹാം, ഷി​ബു ത​ര​ക​ൻ, ഫാ. ​വി. എം. ​ഷി​ബു വേ​ണാ​ട് മ​ത്താ​യി, ഫാ. ​വി​ജ​യ് തോ​മ​സ്, ജോ​ബി ജോ​ൺ, ഉ​മ്മ​ൻ കാ​പ്പി​ൽ, ഷെ​യി​ൻ ഉ​മ്മ​ൻ,വി ​ബി​നോ​യ് തോ​മ​സ്, ബി​നു കോ​പ്പാ​റ, കെ. ​ജി. ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മി​ല്ലി ഫി​ലി​പ്പ് ആ​യി​രു​ന്നു എം​സി. തു​ട​ർ​ന്ന് ക്യാ​മ്പ് ഫ​യ​ർ ന​ട​ന്നു. കാ​രി​യോ​ക്കി നൈ​റ്റ് എ​ന്നി​വ​യും ന​ട​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍