• Logo

Allied Publications

Americas
കനേഡിയൻ പാർലമെന്‍റിൽ ഓണാഘോഷം സെപ്റ്റംബർ 18ന്
Share
ഓ​ട്ട​വ: മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ക​നേ​ഡി​യ​ൻ മ​ല​യാ​ളി​ക​ൾ. ത​ല​സ്ഥാ​ന​മാ​യ ഓ​ട്ട​വ​യി​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലാ​ണ് ദേ​ശീ​യ ഓ​ണാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. 144 വെ​ല്ലിം​ഗ്‌​ട​ൺ സ്ട്രീ​റ്റി​ലെ സ​ർ ജോ​ൺ എ ​മ​ക്‌​ഡോ​ണാ​ൾ​ഡ്‌ ‌ബി​ൽ​ഡിം​ഗി​ൽ സെ​പ്റ്റം​ബ​ർ18​നാ​ണ് പ​രി​പാ​ടി.

ഇ​ത് മൂ​ന്നാം വ​ർ​ഷ​മാ​ണ് ക​നേ​ഡി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ൻ​ഡോ ക​നേ​ഡി​യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റി​ന്‍റെ (ഐ​സി​എ​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ് അം​ഗം മൈ​ക്കി​ൾ ബാ​ര​റ്റ് ആ​തി​ഥേ​യ​നാ​കു​ന്ന പ​രി​പാ​ടി, കാ​ന​ഡ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള എ​ൺ​പ​തി​ലേ​റെ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കാ​ന​ഡ​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ അ​സോ​സി​യേ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ചെ​ണ്ട​മേ​ള​വും പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കും. തു​ട​ർ​ന്ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വൈ​കു​ന്നേ​രം 5.30ന് ​തു​ട​ങ്ങു​ന്ന പ​രി​പാ​ടി രാ​ത്രി എ​ട്ട​ര​യോ​ടെ അ​വ​സാ​നി​ക്കും. അ​റു​നൂ​റി​ലേ​റെ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ഇ​ക്കു​റി​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യ ബി​ജു ജോ​ർ​ജ് പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. onamatp@gmail.com എ​ന്ന ഈ​മെ​യി​ലി​ലേ​ക്ക് പേ​രും ഫോ​ൺ ന​മ്പ​റും പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​വും ഇ​മെ​യി​ൽ ചെ​യ്യേ​ണ്ട​താ​ണ്. തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ ​മെ​യി​ൽ വ​ഴി അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും.

ടൊ​റ​ന്‍റോ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ​ക്ക് ഓ​ട്ട​വ​യി​ലേ​ക്ക് പോ​കാ​നു​ള്ള ബ​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.nationalonamcanada.ca എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍