• Logo

Allied Publications

Europe
വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം 20ന്; ​പ്ര​സു​ദേ​ന്തി ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
വാ​ത്സിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ൽ ന​ട​ക്കു​ന്ന വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും 20ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും നേ​തൃ​ത്വ​ത്തി​ലും ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വ​വും ആ​തി​ഥേ​യ​ത്വ​വും വ​ഹി​ക്കു​ന്ന​ത് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ക്രേം​ബ്രി​ജ് റീ​ജി​യ​ണി​ലെ വി​ശ്വാ​സ​സ​മൂ​ഹ​മാ​ണ്. യു​കെ​യി​ലു​ട​നീ​ള​മു​ള്ള സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ൽ പ്ര​സു​ദേ​ന്തി​മാ​ർ ആ​കു​വാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​തി​നാ​ൽ ത​ന്നെ, യു​കെ​യു​ടെ നാ​നാ​ഭാ​ഗ​ത്തു നി​ന്നു​മാ​യി ആ​യി​ര​ങ്ങ​ൾ പ​ങ്കു​ചേ​രു​മ്പോ​ൾ രൂ​പ​ത​യി​ലെ എ​ല്ലാ മി​ഷ​നു​ക​ളു​ടെ​യും പ്രാ​തി​നി​ധ്യം തീ​ർ​ഥാ​ട​ന​ത്തി​ലും മ​രി​യ​ൻ പ്ര​ഘോ​ഷ​ണ വേ​ദി​യി​ലും തി​രു​നാ​ളി​ലും സ​ജീ​വ​മാ​യി ഉ​ണ്ടാ​വും.

പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​തോ​ടൊ​പ്പം കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്:

9:30 എ​എം സ​പ്രാ (പ്ര​ഭാ​ത പ്രാ​ർ​ഥ​ന), ജ​പ​മാ​ല, ആ​രാ​ധ​ന
10:30 എ​എം മ​രി​യ​ൻ പ്ര​ഘോ​ഷ​ണം (റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട്)
11:15 എ​എം കൊ​ടി​യേ​റ്റ്, ഉ​ച്ച​ഭ​ക്ഷ​ണം, അ​ടി​മ​വ​യ്ക്ക​ൽ
12:15 പി​എം പ്ര​സു​ദേ​ന്തി വാ​ഴി​യ്ക്ക​ൽ
12:45 പി​എം ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം
02:00 പി​എം ആ​ഘോ​ഷ​പൂ​ർ​വമാ​യ തി​രു​നാ​ൾ സ​മൂ​ഹ ബ​ലി​യും സ​ന്ദേ​ശ​വും
04:30 പി​എം തീ​ർ​ഥാ​ട​ന സ​മാ​പ​നം

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. ഏ​വ​രെ​യും തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്ക് സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി തീ​ർ​ഥാ​ട​ക സ്വാ​ഗ​ത സം​ഘം അ​റി​യി​ച്ചു.

For becoming prasudenthi please fill the following link: https://forms.office.com/e/aB5Dp2fyma.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine of Our Lady, Walshingham, Houghton, St. Giles, Norfolk,NR22 6AL.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.