• Logo

Allied Publications

Americas
അ​പ്പു​ക്കു​ട്ട​ൻ പി​ള്ള ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ തു​ട​ക്കം മു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​വും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം മ​ഹാ​ബ​ലി​യു​മാ​യ അ​പ്പു​കു​ട്ട​ൻ പി​ള്ള ഫൊ​ക്കാ​ന​യു​ടെ അ​ഡി​ഷ​ണ​ൽ അ​സേ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. സ​ജി​മോ​ൻ ആ​ന്‍റ​ണി ന​യി​ക്കു​ന്ന ഡ്രീം ​ടീം പാ​ന​ലി​ലാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന​യ​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം ഫൊ​ക്കാ​ന​യു​ടെ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന പ്ര​ഥ​മ ക​ണ്‍​വ​ൻ​ഷ​നി​ലെ പ്ര​ധാ​ന സം​ഘ​ടാ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യും ഇ​പ്പോ​ൾ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ന​ട​നും സാം​സ​കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യ അ​പ്പു​കു​ട്ട​ൻ പി​ള്ള മി​ക​ച്ച സി​നി​മ, നാ​ട​ക ന​ട​നും ഓ​ട്ട​ൻ​തു​ള്ള​ൽ, ത​കി​ൽ വാ​ദ്യം, ചെ​ണ്ട വാ​ദ്യം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

കെ​സി​എ​എ​ൻ​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ളം​ബി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ എ​ൻ.​എം. പി​ള്ള​യു​ടെ ഗ​റി​ല്ലാ എ​ന്ന നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ​യും അ​വ​ത​രി​പ്പി​ച്ചു. ന്യൂ​യോ​ർ​ക്ക് ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മി​ക്ക അ​സ്സോ​സി​യേ​ഷ​നു​ക​ളി​ലും ഓ​ണ​ത്തി​ന് മാ​വേ​ലി ആ​യി​വ​രു​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്.



പ്ര​തി​ഭ എ​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്മ​ന്‍റ് ക​മ്പ​നി​യു​ള്ള അ​ദ്ദേ​ഹം ആ​ദ്യ കാ​ല​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ൽ സി​നി​മ, മി​മി​ക്രി താ​ര​ങ്ങ​ളെ കൊ​ണ്ടു​വ​ന്നു സ്റ്റേ​ജ് ഷോ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ബേ​ൽ അ​ച്ച​നെ അ​മേ​രി​ക്ക​യി​ൽ ആ​ദ്യം കൊ​ടു​വ​ന്ന​തും ഇ​ദ്ദേ​ഹ​മാ​ണ്.

കാ​ഞ്ചി​പു​ര​ത്തെ ക​ല്യാ​ണം, സ്വ​ർ​ണം, മു​ല്ല​മൊ​ട്ടും മു​ന്തി​രി​ച്ചാ​റും എ​ന്നീ മ​ല​യാ​ളം സി​നി​മ​ക​ൾ നി​ർ​മി​ച്ച അ​ദ്ദേ​ഹം കാ​ഞ്ചി​പു​ര​ത്തെ ക​ല്യാ​ണ​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ച്ച അ​വ​ർ​ക്കൊ​പ്പം സി​നി​മ​യി​ൽ ഒ​രു മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ​യും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം അ​വ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മു​ന്നോ​ട്ടു ന​ട​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് ഫൊ​ക്കാ​ന. അ​തു​കൊ​ണ്ടു​ത​ന്നെ എ​ക്കാ​ല​വും ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​വാ​നും പ്ര​വ​ർ​ത്തി​ക്കു​വാ​നും നി​റ​ഞ്ഞ സ​ന്തോ​ഷ​മാ​ണ്.

വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ത​നി​ക്ക് എ​ല്ലാ വോ​ട്ട​ർ​മാ​രു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍