• Logo

Allied Publications

Middle East & Gulf
കേ​ര​ള സോ​പ്‌​സ് ഗ​ള്‍​ഫി​ലേ​ക്ക്‌
Share
കൊ​ച്ചി: പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ (കെ​എ​സ്‌​ഐ​ഇ) യൂ​ണി​റ്റാ​യ കേ​ര​ള സോ​പ്‌​സ് നി​ര്‍​മി​ക്കു​ന്ന പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു ക​ണ്ടെ​യ്‌​ന​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റി അ​യ​യ്ക്കാ​നാ​ണു തീ​രു​മാ​നം.

കേ​ര​ള സോ​പ്‌​സി​ന്‍റെ സാ​ന്നി​ധ്യം ആ​ഗോ​ള​വി​പ​ണി​യി​ല്‍ ശ​ക്ത​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം. പാ​യ്ക്കിം​ഗി​ല്‍ ഉ​ള്‍​പ്പെ​ടെ പു​ത്ത​ന്‍ രൂ​പ​ത്തി​ലാ​കും ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യു​ക. അ​റ​ബി​ക് ഭാ​ഷ​യി​ലും സോ​പ്പ് ക​വ​റു​ക​ളി​ല്‍ എ​ഴു​ത്തു​ണ്ടാ​കും.

നി​ല​വി​ല്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ വി​ല്പ​ന രം​ഗ​ത്തു​ള്ള ഏ​ജ​ന്‍​സി​ക​ളെ ആ​ശ്ര​യി​ച്ചാ​കും കേ​ര​ള സോ​പ്‌​സി​ന്‍റെ​യും വി​ല്പ​ന. കേ​ര​ള സോ​പ്‌​സ് ക​യ​റ്റു​മ​തി​യു​ടെ ഉ​ദ്ഘാ​ട​നം 13ന് ​എ​റ​ണാ​കു​ളം ഗ്രാ​ന്‍​ഡ് ഹ​യാ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് നി​ര്‍​വ​ഹി​ക്കും. പു​തു​താ​യി വി​പ​ണി​യി​ലി​റ​ക്കു​ന്ന കേ​ര​ള സോ​പ്‌​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ട വി​ത​ര​ണോ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ല്‍ ന​ട​ക്കും.

കേ​ര​ള സോ​പ്‌​സി​ന്‍റെ പ​കു​തി​യി​ല​ധി​കം വി​പ​ണി​യും സം​സ്ഥാ​ന​ത്തി​നു പു​റ​ത്താ​ണ്. ആ​ന്ധ്ര, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭൂ​രി​ഭാ​ഗം വി​ല്പ​ന​യും. വൈ​കാ​തെ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള സോ​പ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പോ​സ് തോ​മ​സ് പ​റ​ഞ്ഞു.

കേ​ര​ള സാ​ന്‍​ഡ​ല്‍ ശ്രേ​ണി​യി​ല്‍​പ്പെ​ട്ട ലി​ക്വി​ഡ് ഹാ​ന്‍​ഡ് വാ​ഷ്, വാ​ഷ്‌​വെ​ല്‍ ഡി​റ്റ​ര്‍​ജ​ന്‍റ്, ക്ലീ​ന്‍​വെ​ല്‍ ഫ്‌​ളോ​ര്‍ ക്ലീ​ന​ര്‍, ഷൈ​ന്‍​വെ​ല്‍ ഡി​ഷ് വാ​ഷ്, ടോ​യ്‌​ല​റ്റ് സോ​പ്പു​ക​ളാ​യ കോ​ഹി​നൂ​ര്‍ സാ​ന്‍​ഡ​ല്‍ ട​ര്‍​മെ​റി​ക്, ത്രി​ല്‍ ലാ​വെ​ന്‍​ഡ​ര്‍, ത്രി​ല്‍ റോ​സ്, ത്രി​ല്‍ വൈ​റ്റ് എ​ന്നി​വ​യാ​ണു പു​തി​യ​താ​യി പു​റ​ത്തി​റ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളു​ടെ 3,000ത്തോ​ളം വ​രു​ന്ന ഔ​ട്ട്‌​ല​റ്റു​ക​ള്‍ വ​ഴി​യും കേ​ര​ള സോ​പ്സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലാ​യി 85ഓ​ളം വ​രു​ന്ന വി​ത​ര​ണ​ക്കാ​രി​ലൂ​ടെ​യാ​ണ് വി​പ​ണി​യി​ല്‍ കേ​ര​ള സോ​പ്‌​സി​ന്‍റെ വി​പ​ണ​ന​ശൃം​ഖ​ല വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​ത​ര​ണ​ക്കാ​രു​ടെ എ​ണ്ണം 150 ലേ​ക്ക് ഉ​യ​ര്‍​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​