• Logo

Allied Publications

Europe
സ​മീ​ക്ഷ​യു​ടെ ഇ​ട​പെ​ട​ല്‍ ഫ​ലം ക​ണ്ടു; തൊ​ഴി​ലി​ട​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ യു​വാ​വി​നെ തി​രി​ച്ചെ​ടു​ത്തു
Share
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ കെ​യ​ർ​ഹോ​മി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ വ്യാ​ജ പ​രാ​തി ച​മ​ച്ച് പു​റ​ത്താ​ക്കി​യ ന​ട​പ​ടി സ​മീ​ക്ഷ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി. സ​മീ​ക്ഷ​യ്ക്കൊ​പ്പം യു​വാ​വ് നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ മാ​നേ​ജ്മെ​ന്‍റ് ജോ​ലി​യി​ല്‍ തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​വാ​ര​മാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

വം​ശീ​യ വി​ദ്വേ​ഷം വ​ച്ചു​പു​ല​ർ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ യു​വാ​വി​നെ​തി​രെ മാ​നേ​ജ്മെ​ന്‍റി​ന് വ്യാ​ജ​പ​രാ​തി ന​ല്‍​കി. കെ​യ​ർ ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ ബ്രി​ട്ടീ​ഷ് വ​നി​ത​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​യി​രു​ന്നു പ​രാ​തി​യു​ടെ ഉ​ള്ള​ട​ക്കം. വി​ഷ​യം ഉ​ട​ൻ ഒ​ത്തു​തീ​ർ​പ്പാ​ർ​ക്കാ​മെ​ന്നും പു​റ​ത്തു​പ​റ​യ​രു​തെ​ന്നും മാ​നേ​ജ്മെ​ന്‍റ് നി​ർ​ദേ​ശി​ച്ച​തി​നാ​ല്‍ യു​വാ​വ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചു.

എ​ന്നാ​ല്‍ ഇ​തി​നോ​ട​കം കെ​യ​ർ ഹോം ​അ​ധി​കൃ​ത​ർ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കൈ​യാ​മം വ​ച്ചാ​ണ് യു​വാ​വി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് ചോ​ദ്യം​ചെ​യ്ത് ഒ​രു ദി​വ​സം ലോ​ക്ക​പ്പി​ലി​ട്ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

ഇ​തി​നി​ടെ യു​വാ​വി​നെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി കാ​ണി​ച്ച് സ്ഥാ​പ​നം ക​ത്ത് ന​ല്‍​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന യു​വാ​വ് സ​മീ​ക്ഷ ല​ണ്ട​ൻ ഏ​രി​യ സെ​ക്ര​ട്ട​റി മി​ഥു​നു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത്.

നി​ര​പ​രാ​ധി​ത്വം ബോ​ധ്യ​പ്പെ​ട്ട സ​മീ​ക്ഷ നേ​തൃ​ത്വം യു​വാ​വി​നൊ​പ്പം നി​ല്‍​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നാ​ഷ​ണ​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​മ്പ​ർ ജി​ജു സൈ​മ​ണും മാ​ഞ്ച​സ്റ്റ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ കെ.​ഡി​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി. യു​വാ​വി​നും കു​ടും​ബ​ത്തി​നും മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കി.

നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി വി​ഷ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു. മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും സ​മീ​ക്ഷ ലീ​ഗ​ല്‍ ഹെ​ല്‍​പ് ഡെ​സ്കി​ന് കൈ​മാ​റി. സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​മ്പ​റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ അ​ഡ്വ. ദി​ലീ​പ് കു​മാ​ർ നി​യ​മ​സാ​ധ്യ​ത​ക​ളെ കു​റി​ച്ച് പ​ഠി​ച്ചു.

ടെ​ർ​മി​നേ​ഷ​ൻ ലെ​റ്റ​റി​നൊ​പ്പം സ്ഥാ​പ​നം അ​പ്പീ​ല്‍ റെെ​റ്റ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. എം​പ്ലേ​യ്മെ​ന്‍റ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ക്ക​ണ​മെ​ങ്കി​ല്‍ അ​പ്പീ​ല്‍ റെെ​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. ഇ​ക്കാ​ര്യം കാ​ണി​ച്ച് കെ​യ​ർ​ഹോം മാ​നേ​ജ്മെ​ന്‍റി​ന് രേ​ഖാ​മൂ​ലം ക​ത്ത​യ​ച്ചു.

കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക് നി​യ​മ​വ​ഴി​യി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ മാ​നേ​ജ്മെ​ന്‍റ് ഒ​ത്തു​തീ​ർ​പ്പി​ന് ത​യാ​റാ​യി. ഉ​ട​ൻ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ൻ അ​റി​യി​പ്പ് ന​ല്‍​കി. ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച യു​വാ​വ് തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.

അ​ന്യ​നാ​ട്ടി​ല്‍ എ​ല്ലാം കൈ​വി​ട്ട ഘ​ട്ട​ത്തി​ല്‍ ഒ​രു ചെ​റു​പ്പ​ക്കാ​ര​ന് തു​ണ​യാ​യ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് സ​മീ​ക്ഷ യു​കെ. നി​ര​വ​ധി പേ​രാ​ണ് ഇ​തു​പോ​ലെ സ​മീ​ക്ഷ ഹെ​ല്‍​പ് ഡെ​സ്കി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്.

യു​കെ​യി​ൽ എ​ത്തി ഇ​ത്ത​രം ച​തി​യി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മ​സ​ഹാ​യ​ത്തി​നും മ​റ്റും സ​മീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.