• Logo

Allied Publications

Americas
റാ​ന്നി സെന്‍റ്​ തോ​മ​സ് കോ​ളജ് ​വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​വും ഗ്ലോ​ബ​ൽ അ​ലൂ​മ്നി മീ​റ്റും:​ ഒരുക്കങ്ങൾ പൂർത്തിയായി
Share
ഹൂ​സ്റ്റ​ൺ:​ ഈ മാസം 13ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ​യും ഗ്ലോ​ബ​ൽ അ​ലു​മ്നി മീ​റ്റി​ന്‍റെയും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യസം​ഘാ​ട​ക​രി​ൽ ഒ​രാ​ളും ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സ് മാ​ത്യു(​ജീ​മോ​ൻ റാ​ന്നി) അ​റി​യി​ച്ചു.

13ന് ​രാ​വി​ലെ ഒന്പത് മു​ത​ൽ വൈ​കു​ന്നേ​രം നാലു വ​രെ കോ​ളേ​ജി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 2000ത്തോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. കോ​ളേ​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥിയും കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​മാ​യ ജ​സ്റ്റി​സ് ജോ​ൺ​സ​ൺ ജോ​ൺ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജൂ​ബി​ലി പ്രോ​ജ​ക്ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സ്നേ​ഹ എ​ൽ​സി ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കു​ക​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ണ്ണി​ക്കു​ട്ടി ഏ​ബ്ര​ഹാം വി​വി​ധ ബാ​ച്ചു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രി​ക്കും. കോ​ളേ​ജ് മാ​നേ​ജ​ർ പ്രഫ. സ​ന്തോ​ഷ് കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മാ​നേ​ജ​ർ​മാ​രെ​യും പൂ​ർ​വ അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും കോ​ളേ​ജി​ലെ ആ​ദ്യ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥിക​ളെ​യും ആ​ദ​രി​ക്കു​ന്ന​താ​യി​രി​ക്കും. കൂ​ടാ​തെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ലു​ള്ള റാ​ങ്ക് ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ കോ​ളേ​ജ് വി​ദ്യാ​ർഥി​ക​ളു​ടെ​യും താ​ജ് പ​ത്ത​നം​തി​ട്ട​യു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഉ​ച്ച​ക​ഴി​ഞ്ഞ് ബാ​ക്ക് ടു ​ക്ലാ​സ് റൂം ​പ​രി​പാ​ടി​യും ഡി​പ്പാ​ർ​ട്ട്മെ​ന്‍റത​ല സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി​രി​ക്കും.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റൺ കോ​ർ​ട്ടി​ന്‍റെ​യും സ്മാ​ർ​ട്ട് ക്ലാ​സ്‌​സ് റൂ​മു​ക​ളു​ടെ​യും നി​ർ​മ്മാ​ണം, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​ഠ​ന സെ​മി​നാ​റു​ക​ൾ, എ​ക്സി​ബി​ഷ​ൻ, വി​ജ്ഞാ​ന സ​ദ​സ്‌​സ്, ക​ലാ​പ​രി​പാ​ടി​ക​ൾ, തൊ​ഴി​ൽ​മേ​ള തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. ജൂ​ബി​ലി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം വി​പു​ല​മാ​യ രീ​തി​യി​ൽ 2025 ജൂ​ലൈ 12ന് ​ന​ട​ക്കും.

വ​ജ്ര ജൂ​ബി​ലി​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം വാ​ഹ​ന വി​ളം​ബ​ര ജാ​ഥ ജൂ​ലൈ 11 ഒന്പതിന് റാ​ന്നി പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മാ​മു​ക്ക്, ഇ​ട്ടി​യ​പ്പാ​റ ബ​സ്റ്റാ​ൻ​ഡ് വ​ഴി കോ​ളേ​ജി​ൽ എ​ത്തി​ച്ചേ​രു​ക​യും തു​ട​ർ​ന്ന് വ​ജ്ര ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്യും.

സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രു​മു​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. കൂ​ടാ​തെ റാ​ന്നി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ സം​ഘ​ടി​പ്പി​ച്ച് ഇ​തി​നോ​ട​കം നി​ര​വ​ധി പ്രാ​ദേ​ശി​ക​ത​ല യോ​ഗ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു​വെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍