• Logo

Allied Publications

Europe
വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​ഘോ​ഷ​ണ​മാ​യി ഗ്ലോ​സ്റ്റ​ര്‍ തി​രു​ന്നാ​ള്‍
Share
ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​ര്‍ നി​വാ​സി​ക​ള്‍ ഓ​രോ വ​ര്‍​ഷ​വും പ​ള്ളി​പെ​രു​ന്നാ​ള്‍ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സീറോമ​ല​ബാ​ര്‍ സെ​ന്‍റ് മേ​രി​സ് മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടേ​യും സം​യു​ക്ത തി​രു​ന്നാ​ള്‍ വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​ഘോ​ഷ​ണ​മാ​യി.

ഗ്ലോ​സ്റ്റ​ര്‍ തി​രു​നാ​ള്‍​തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടേ​മു​ക്കാ​ലോ​ടെ തി​രു സ്വ​രൂ​പ പ്ര​തി​ഷ്ഠ ന​ട​ന്നു. തു​ട​ര്‍​ന്ന് ഫാ. ​എ​ബി​ന്‍ നീ​റു​വേ​ലി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. കു​ര്‍​ബാ​ന മ​ധ്യേ പ്ര​വാ​സ ജീ​വി​ത​ത്തി​ലും വി​ശ്വാ​സ​ങ്ങ​ളി​ല്‍ മു​റു​കെ പി​ടി​ക്കാ​ന്‍ ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന് ഏ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്തു.



ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു. മി​ക​ച്ച വി​ശ്വാ​സ സ​മൂ​ഹ​മാ​ണ് ഗ്ലോ​സ്റ്റ​റി​ന്‍റേ​ത്. ഇ​നി​യും ഈ ​സ​മൂ​ഹം വ​ള​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

പി​ന്നീ​ട് സ്നേ​ഹ​വി​രു​ന്ന് ഒ​രു​ക്കി​യി​രു​ന്നു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. ചെ​റു​പു​ഷ്പം മി​ഷ​ന്‍ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

കു​ട്ടി​ക​ള്‍​ക്കാ​യി കൗ​തു​കം നി​റ​ഞ്ഞ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ബ​ജി​യും ബോ​ണ്ട​യും ഒ​ക്കെ​യു​ള്ള ക​ട​ക​ളും നാ​ട്ടി​ലെ തി​രു​നാ​ളി​നെ അ​നു​സ്മ​രി​ക്കു​ന്ന​താ​യി​രു​ന്നു.​പെ​രു​ന്നാ​ള്‍ പ​ങ്കെ​ടു​ത്ത ഏ​വ​ര്‍​ക്കും ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ല്‍ ന​ന്ദി പ​റ​ഞ്ഞു.

ട്ര​സ്റ്റി​മാ​രാ​യ ബാ​ബു അ​ളി​യ​ത്തി​ന്‍റെ​യും ആ​ന്റ​ണി ജെ​യിം​സി​ന്റെ​യും മു​ഴു​വ​ന്‍ ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച മു​ന്നൊ​രു​ക്ക​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. വു​മ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ചി​രു​ന്നു. ഒ​ത്തൊ​രു​മ​യു​ടെ ആ​ഘോ​ഷം ത​ന്നെ​യാ​യി​രു​ന്നു ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി​ക​ള്‍​ക്ക് ഈ ​പെ​രു​ന്നാ​ളും.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.