• Logo

Allied Publications

Americas
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന് ഒ​രു​ങ്ങി വി​ൻ​ധം റി​സോ​ർ​ട്ട്
Share
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന് വി​ൻ​ധം റി​സോ​ർ​ട്ട് ഒ​രു​ങ്ങി.

ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ ആ​ത്മീ​യ​മാ​യ നേ​തൃ​ത്വ​ത്തി​ലും ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് കോ​ൺ​ഫ​റ​ൻ​സ് ഏ​റ്റ​വും സ​ജീ​വ​മാ​ക്കു​വാ​ൻ യ​ത്നി​ച്ചു​വ​രു​ന്നു.

സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് വി​കാ​രി​യു​മാ​യ ഫാ.​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

""ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി'' എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി ""ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ് സ്ഥാ​പി​ക്കു​ക'' (കൊ​ലോ​സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും, യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക സം​വേ​ദ​നാത്മ​ക സെ​ഷ​നു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഫോ​ക്ക​സ് അം​ഗ​ങ്ങ​ൾ​ക്കും വേ​റി​ട്ട പാ​ഠ്യ പ​ദ്ധ​തി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൗ​ൺ​സി​ലിംഗി​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.



സ​ഭാ​ച​രി​ത്രം, സ​ഭ​യു​ടെ നി​ല​പാ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ത്മീ​യ ഉ​ണ​ർ​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​വാ​ൻ ഗാ​യ​ക സം​ഘ​വും രൂ​പീ​കൃ​ത​മാ​യി​ട്ടു​ണ്ട്.

മ​ല​യാ​ളം, ഇം​ഗ്ലി​ഷ്, ഹി​ന്ദി, സു​റി​യാ​നി ഭാ​ഷ​ക​ളി​ൽ ഗാ​ന​ങ്ങ​ളും ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്പോ​ർ​ട്സ്/​ഗെ​യിം​സ് പ​രി​പാ​ടി​ക​ൾ, ക​ലാ പ​രി​പാ​ടി​ക​ൾ, ക​ലാ സ​ന്ധ്യ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചാ​പ്ലെ​യി​ൻ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. മെ​ഡി​ക്ക​ൽ രം​ഗ​ത്തെ വി​ദ​ഗ്ധ​രും രം​ഗ​ത്തു​ണ്ട്.

റ​വ.​ഫാ. അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ (കോഓ​ർ​ഡി​നേ​റ്റ​ർ), ചെ​റി​യാ​ൻ പെ​രു​മാ​ൾ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മാ​ത്യു ജോ​ഷ്വ (ട്ര​ഷ​റ​ർ), ദീ​പ്തി മാ​ത്യു​സ് (സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ), ജോ​ൺ താ​മ​ര​വേ​ലി​ൽ (ഫി​നാ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ), ഷോ​ൺ എ​ബ്ര​ഹാം (അ​സി.​ട്ര​ഷ​റ​ർ), ഷി​ബു ത​ര​ക​ൻ (അ​സി.​സെ​ക്ര​ട്ട​റി), മാ​ത്യു​സ് വ​ർ​ഗീ​സ് (റാ​ഫി​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യും അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്നു.

വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യെ തു​ട​ർ​ന്ന് സ​ന്ധ്യാ ന​മ​സ്കാ​രം, തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍