• Logo

Allied Publications

Americas
മ​ന്ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷാ​ർ​ല​റ്റി​ൽ അ​ന്ന​ദാ​നം ന​ട​ത്തി
Share
ഷാ​ർ​ല​റ്റ്: മ​ന്ത്ര​യു​ടെ ഷാ​ർ​ല​റ്റ് ക​ൺ​വ​ൻ​ഷ​ൻ ടീ​മും ഫു​ഡ് ഫോ​ർ ലൈ​വ് എ​ന്ന സം​ഘ​ട​ന​യും ഒ​രു​മി​ച്ച് ഷാ​ർ​ല​റ്റി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്കു ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യ്തു.

"അ​ന്ന​ദാ​നം മ​ഹാ​ദാ​നം' എ​ന്ന സ​നാ​ത​ന​ധ​ർ​മ്മം മു​ന്നോ​ട്ടു വ​യ്ക്കു​ന്ന ആ​പ്ത വാ​ക്യം ഉ​ൾ​ക്കൊ​ണ്ട് ചോ​റും ക​റി​ക​ളും പാ​യ​സ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​പൊ​തി‌​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

കേ​ര​ളീ​യ ഭ​ക്ഷ​ണ ത​നി​മ മ​റ്റു ജ​ന​സ​മൂ​ഹ​ത്തി​ലേ​ക്കും എ​ത്തി​ക്കു​ന്ന ഒ​രു മ​ഹ​ത്താ​യ ക​ർ​മ്മ​മാ​ണ്‌ മ​ന്ത്ര​യു​ടെ ഷാ​ർ​ല​റ്റ് കു​ടും​ബ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത് എ​ന്ന് മ​ന്ത്ര​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ പ​റ​ഞ്ഞു.

മാ​നു​ഷി​ക സ​മൂ​ഹ​ത്തെ ഒ​ന്നാ​യി കാ​ണു​വാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും ഒ​രു സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ മ​ന്ത്ര​യ്ക്കു ഇ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കു​ന്നു എ​ന്ന​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്നും ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് സെ​ക്ര​ട്ട​റി ഷി​ബു ദി​വാ​ക​ര​ൻ അ​റി​യി​ച്ചു.



മ​ന്ത്ര ഷാ​ർ​ല​റ്റ് ക​ൺ​വെ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ർ​ച്ച​ന ലി​നേ​ഷ്, വി​നോ​ദ് ശ്രീ​കു​മാ​ർ, കൈ​ര​ളി സ​ത് സം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ അം​ബി​ക ശ്യാ​മ​ള, മു​ര​ളി വ​ല്ല​ത്ത്, ലി​നേ​ഷ് പി​ള്ള, ഫു​ഡ് ഫോ​ർ ലൈ​വ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ​യ് നാ​യ​ർ, വ​ന്ദ​ന, അ​ശ്വ​തി റെ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

2025 ജൂ​ലൈ​യി​ൽ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ഷാ​ർ​ല​റ്റി​ൽ ന​ട​ക്കു​ന്ന മ​ന്ത്ര​യു​ടെ ക​ൺ​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി ഇ​ത്ത​രം നി​ര​വ​ധി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്ര ല​ക്ഷ്യ​മി​ടു​ന്ന​താ​യി അ​വ​ർ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍