• Logo

Allied Publications

Americas
യു​എ​സ് തെ​ര​ഞ്ഞെ‌​ടു​പ്പ്: ബൈ​ഡ​നു പ​ക​ര​ക്കാ​രി​യാ​കി​ല്ലെ​ന്ന് ഗ്രെ​ച്ച​ൻ വി​റ്റു​മെ​ർ
Share
മി​ഷി​ഗ​ൺ: ആ​രാ​ധ​ക​രെ നി​രാ​ശ​ര​രാ​ക്കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യാ​ൽ താ​ൻ പ​ക​ര​ക്കാ​രി​യാ​കി​ല്ലെ​ന്ന് മി​ഷി​ഗ​ൺ ഗ​വ​ർ​ണ​ർ ഗ്രെ​ച്ച​ൻ വി​റ്റ​മേ​ർ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്തു കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​പ്ര​സ്താ​വ​ന ബൈ​ഡ​നു പ​ക​ര​ക്കാ​രാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കും. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ത​ന്നെ പ​രി​ഗ​ണി​ക്കു​ന്നു എ​ന്ന് പ​റ​യു​ന്ന​ത് ത​ന്നെ ത​ന്‍റെ പ്ര​വ​ർ​ത്തി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ത​ന്‍റെ ശ്ര​ദ്ധ മാ​റ്റാ​നാ​ണ് എ​ന്ന​വ​ർ പ​റ​ഞ്ഞു.

മ​റ്റു ചി​ല സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​രും ത​ങ്ങ​ൾ ബൈ​ഡ​നു പ​ക​ര​ക്കാ​രാ​വു​ക​യി​ല്ല എ​ന്ന് പ​റ​ഞ്ഞു. കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യൂ​സം, ഇ​ല്ലി​നോ​യി ഗ​വ​ർ​ണ​ർ ജെ.​ബി. പ്രി​റ്റ്‌​സ്‌​കേ​ർ, പെ​ൻ​സി​ൽ​വാ​നി​യ ഗ​വ​ർ​ണ​ർ ജോ​ഷ് ഷാ​പി​റോ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ വ​ക്‌​താ​ക്ക​ൾ മു​ഖേ​നെ ത​ങ്ങ​ളും ബൈ​ഡ​നു പ​ക​ര​ക്കാ​ര​നാ​കാ​ൻ ഇ​ല്ലെ​ന്നു പ​റ​ഞ്ഞു.

എ​തി​രാ​ളി​ക​ൾ ഇ​ല്ലാ​തെ മി​ക്ക​വാ​റും നോ​മി​നേ​ഷ​ൻ ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞ ബൈ​ഡ​ൻ കൂ​ടു​ത​ൽ ആ​ക്ര​മ​ണോ​ന്മു​ഖ​നാ​യാ​ണ്‌ കാ​ണ​പ്പെ​ടു​ന്ന​ത്. താ​ൻ പി​ന്മാ​റ​ണം എ​ന്നാ​വ​ശ്യ​പെ​ടു​ന്ന​വ​ർ​ക്കു ശ​ക്‌​ത​മാ​യ താ​ക്കീ​തു ബൈ​ഡ​ൻ ന​ൽ​കി. ട്രം​പി​നെ തോ​ൽ​പ്പി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും മ​റി​ച്ചു​ള്ള ചി​ന്ത​ക​ൾ ട്രം​പി​നെ വി​ജ​യി​പ്പി​ക്കു​മെ​ന്നും ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.

സെ​ന​റ്റ​ർ പാ​റ്റി മ​റെ(​വാ​ഷിം​ഗ്‌​ട​ൺ), മെ​മ്പ​ർ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക്‌ ലീ​ഡ​ര്ഷി​പ് ആ​ൻ​ഡ് പ്ര​സി​ഡ​ന്‍റ് പ്രൊ ​ടെ​മ്പ​ർ ഓ​ഫ് ദി ​സെ​ന​റ്റ് ബൈ​ഡ​നോ​ട് ത​നി​ക്കു ട്രം​പി​നെ തോ​ൽ​പ്പി​ക്കു​വാ​ൻ ക​ഴി​യും എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പി​ന്മാ​റാ​ൻ നേ​രി​ട്ട് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച​ത് ഏ​താ​ണ്ട് ഇ​ത് ത​ന്നെ ആ​ണെ​ന്ന് നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​നാ​യ ഒ​രു പ്ര​ചാ​ര​ക​നെ​യാ​ണ് ന​മു​ക്ക് കാ​ണേ​ണ്ട​ത് എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ഷിം​ഗ്ട​ണി​ൽ നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റി​ക്‌ റെ​പ്ര​സെ​ന്‍റ​റ്റീ​വ് ആ​ദം സ്മി​ത്ത് ബൈ​ഡ​ൻ മാ​റി നി​ൽ​ക്ക​ണ​മെ​ന്നും മ​റ്റൊ​രാ​ൾ​ക്ക് നോ​മി​നേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​നി​ധി സ​ഭ​യി​ൽ നി​ന്നു​ള്ള ഒ​ൻ​പ​തു അം​ഗ​ങ്ങ​ളാ​ണ് ബൈ​ഡ​ൻ മാ​റി നി​ല്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ടു​ന്ന​ത്. സ്മി​ത്ത് അ​വ​രി​ൽ ഒ​രാ​ളാ​ണ്.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്