• Logo

Allied Publications

Europe
ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ ​ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ; എം​പി സോ​ജ​ൻ ജോ​സ​ഫും മേ​യ​ർ ബൈ​ജു തി​ട്ട​ലാ​യും മു​ഖ്യാ​തി​ഥി​ക​ൾ
Share
ല​ണ്ട​ന്‍: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യും ഇ​ന്ത്യ​ൻ സൗ​ന്ദ​ര്യ മ​ത്സ​ര​വും ശ​നി​യാ​ഴ്ച(​ജൂ​ലൈ 13) ല​ണ്ട​നി​ൽ ന​ട​ക്കും. ല​ണ്ട​നി​ൽ ഹോ​ൺ​ച​ർ​ച്ചി​ലു​ള്ള ക്യാ​മ്പ​ൺ അ​ക്കാ​ദ​മി ഹാ​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഫൈ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ത്സ​രാ​ർ​ഥി​ക​ൾ റാം​പി​ൽ ആ​ത്മ വി​ശ്വാ​സ​ത്തോ​ടും ദൃ​ഢ നി​ശ്ച​യ​ത്തോ​ടും കൂ​ടെ ചു​വ​ടു​വ​യ്ക്കും.

ഒ​പ്പം കാ​ണി​ക​ൾ​ക്ക് ക​ണ്ണി​നും കാ​തി​നും മ​ന​സ്സി​നും സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ന​ൽ​കു​ന്ന ദൃ​ശ്യ സം​ഗീ​ത നൃ​ത്ത വി​രു​ന്നും ഉ​ണ്ടാ​കും.

ഈ ​പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത യു​കെ​യി​ൽ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യി മാ​റി​യ നി​യു​ക്ത ആ​ഷ്‌​ഫോ​ർ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫി​നും കേം​ബ്രി​ഡ്‌​ജ്‌ മേ​യ​ർ ബൈ​ജു തി​ട്ട​ല​യ്ക്കും ല​ണ്ട​നി​ൽ ആ​ദ്യ​മാ​യി സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു എ​ന്ന​താ​ണ്.

ഈ ​അ​ടു​ത്ത ദി​വ​സം യു​കെ​യി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് കോ​ട്ട​യം​കാ​ര​നാ​യ സോ​ജ​ൻ ജോ​സ​ഫ് യു​കെ​യി​ലെ ആ​ഷ്‌​ഫോ​ർ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ബൈ​ജു തി​ട്ടാ​ല കേം​ബ്രി​ഡ്‌​ജ്‌ മേ​യ​റാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്.

ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും ത​യാ​റെ​ടു​പ്പു​ക​ളു​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ വേ​ദി​യി​ൽ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പോ​കു​ന്ന​ത്.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ യു​കെ​യി​ലെ വി​വി​ധ സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ സു​ന്ദ​രി​മാ​ർ വേ​ദി​യി​ൽ ചു​വ​ടു​വ​യ്ക്കും.

കാ​ണി​ക​ൾ​ക്കും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും അ​റി​വും ആ​ത്മ​വി​ശ്വാ​സ​വും ആ​വേ​ശ​വും പ​ക​രു​ന്ന റാം​പി​ലെ അ​വ​രു​ടെ വി​ജ​യ ര​ഹ​സ്യ​ങ്ങ​ൾ അ​വ​ർ ക​ണി​ക​ളു​മാ​യി പ​ങ്കു​വ​യ്ക്കും.

കാ​ണി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ സം​ഗീ​ത നൃ​ത്ത വി​രു​ന്നും ക​ഥ​ക​ളി തെ​യ്യം, ക​ള​രി​പ്പ​യ​റ്റ് തു​ട​ങ്ങി ഇ​ന്ത്യ​യു​ടെ ത​ന​ത് ക​ലാ സാം​സ്കാ​രി​ക രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

രു​ചി​യേ​റി​യ സൗ​ത്ത് ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ഫു​ഡ് സ്റ്റാ​ളു​ക​ളും സ​ജ്ജ​മാ​കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ൽ ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ലു​ള്ള ക്യാ​മ്പ​ൺ അ​ക്കാ​ദ​മി ഹാ​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.

ന​വ്യ​വും വ്യ​ത്യ​സ്ത​വു​മാ​യ ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.

ടി​ക്ക​റ്റി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ 07841613973.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.