• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് ഷി​ക്കാ​ഗോ​യി​ൽ
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചാ​മ​ത് മാ​ർ​ത്തോ​മ്മാ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് ഈ മാസം 27ന് രാ​വി​ലെ എട്ട് മു​ത​ൽ ഡെ​സ്പ​ല​യി​ൻ​സ് ഡീ ​പാ​ർ​ക്ക് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചു ന​ട​ത്തു​ന്നു.

ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. എ​ബി എം. ​തോ​മ​സ് ത​ര​ക​ൻ പ്രീ​മി​യ​ർ ലീ​ഗ് ഉ​ദ്​ഘാ​ട​നം ചെ​യ്യും. റ​വ. ബി​ജു .വൈ ​മു​ഖ്യ അ​തി​ഥി ആ​യി​രി​ക്കും. ഈ ​ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഷിക്കാ​ഗോ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി നേ​തൃ​ത്വം ന​ൽ​കും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഐപിഎൽ മാ​തൃ​ക​യി​ൽ ആ​ണ് ഈ ​വ​ർ​ഷ​ത്തെ ടീ​മു​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ നി​ന്നും രജി​സ്റ്റ​ർ ചെ​യ്ത 50ൽ ​അ​ധി​കം ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ ഈ ​വ​ർ​ഷ​ത്തെ പ്രീ​മി​യ​ർ ലീ​ഗി​ൽ വി​വി​ധ ടീ​മു​ക​ളി​ലാ​യി അ​ണി​നി​ര​ക്കും.

ഇ​തി​നോ​ട​കം ടീ​മു​ക​ളു​ടെ​യും ടീ​മം​ഗ​ങ്ങ​ളു​ടേ​യും ലേ​ലം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു. ഷി​ജി അ​ല​ക്സിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള "CMTC HOPLITES", ജോ​ർ​ജ് മൊ​ള​ക്ക​ലി​ന്‍റെ "CMTC DYNAMOS", ജോ​സ് വ​ർ​ഗീ​സി​ന്‍റെ "CMTC CHALLENGERS", ജൊ ​എം. ജോ​ർ​ജി​ന്‍റെ "CMTC CRUSADERS" എ​ന്നീ ടീ​മു​ക​ൾ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ൽ പ​ങ്കെ​ടു​ക്കും.

ഷിക്കാ​ഗോ​യി​ലെ വി​വി​ധ ക്രി​ക്ക​റ്റ് ടീ​മു​ക​ളി​ൽ അം​ഗ​ങ്ങ​ൾ ആ​യി​ട്ടു​ള​ള പ്ര​ഗ​ത്ഭ​രാ​യ ക​ളി​ക്കാ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ മാ​ർ​ത്തോ​മ്മാ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ൽ വി​വി​ധ ടീ​മു​ക​ൾ​ക്കു​വേ​ണ്ടി അ​ണി​നി​ര​ക്കു​ന്ന​ത്.

ലി​നു എം. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ജു മാ​ത്യു, ജോ​മി റോ​ഷ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ക​ൺ​വീ​നേ​ഴ്സാ​യി വി​പു​ല​മാ​യ ക​മ്മ​റ്റി പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ലെ ടീ​മു​ക​ളു​ടെ ജ​ഴ്സി അ​നാ​ച്ഛാ​ദ​നം ഈ മാസം 14ന് ​ന​ട​ക്കും. മാ​ർ​ത്തോ​മ്മാ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്കു എല്ലാ​വ​രെയും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍