• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​റി​ൽ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു
Share
മാ​ഞ്ച​സ്റ്റ​ർ: ഭാ​ര​ത അ​പ്പോ​സ്ത​ല​യ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ മാ​ഞ്ച​സ്റ്റ​റി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു.

മാ​ഞ്ച​സ്റ്റ​റി​ലെ വി​ഥി​ൻ​ഷോ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു കൊ​ച്ചു​കേ​ര​ള​മാ​യി മാ​റി. രാ​വി​ലെ മു​ത​ൽ ത​ന്നെ സാ​രി​യും പ​ട്ടു പാ​വാ​ട​യും ധ​രി​ച്ചെ​ത്തി​യ സ്ത്രീ​ക​ളാ​ലും മു​ണ്ടും ജു​ബ്ബ​യും ധ​രി​ച്ചെ​ത്തി​യ പ​രു​ഷ​ന്മാ​രാ​ലും വി​ഷി​ൻ​ഷോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​വും പ​രി​സ​ര​വും നി​റ​ഞ്ഞു.



പ്രൗ​ഢി​യും പൗ​രാ​ണി​ക​ത​യും വി​ളി​ച്ചോ​തി​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും അ​ത്യാ​ഘോ​ഷ​പൂ​ർ​വ​മാ​യ റാ​സ കു​ർ​ബാ​ന​യും കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​യ പ​ള്ളി​പ്പ​രി​സ​ര​വും പ്ര​ദ​ക്ഷി​ണ​വ​ഴി​ക​ളു​മെ​ല്ലാം എ​ല്ലാം ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​താ​യി.

യു​കെ​യു​ടെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​തോ​ടെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് മാ​ഞ്ച​സ്റ്റ​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്.



രാ​വി​ലെ ഒ​ൻ​പ​തി​ന് വൈ​ദി​ക​രെ സ്വീ​ക​രി​ച്ചു ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ചു മോ​ടി​പി​ടി​പ്പി​ച്ച സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ അ​ൾ​ത്താ​ര​യി​ലേ​ക്ക് ആ​ന​യി​ച്ച​തോ​ടെ അ​ത്യാ​ഘോ​ഷ​പൂ​ർ​വ​മാ​യ റാ​സാ​കു​ർ​ബാ​ന​യ്ക്ക് തു​ട​ക്ക​മാ​യി.

പ്രി​സ്റ്റ​ൺ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ബാ​ബു പു​ത്ത​ൻ​പു​ര​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഡീ​ക്ക​ൻ ടോ​ണി കോ​ച്ചേ​രി ദി​വ്യ​ബ​ലി​മ​ധ്യേ സ​ന്ദേ​ശം ന​ൽ​കി.

തോ​മാ​ശ്ലീ​ഹാ പ​ക​ർ​ന്നു​ന​ൽ​കി​യ വി​ശ്വാ​സം വ​രും ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​വാ​നും യു​കെ​യു​ടെ മ​ണ്ണി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​ഘോ​ഷ​ക​രും തേ​രാ​ളി​ക​ളു​മാ​യി മാ​റു​വാ​ൻ അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.



ദി​വ്യ​ബ​ലി​യെ​ത്തു​ട​ർ​ന്ന് 12.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് തു​ട​ക്ക​മാ​യി. വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് ദേ​വാ​ല​യ​ത്തെ വ​ലം​വ​ച്ചു​ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. ചെ​ണ്ട​മേ​ള​ങ്ങ​ളും സ്കോ​ർ​ടീ​ഷ് പൈ​പ്പ് ബാ​ൻ​ഡു​മെ​ല്ലാം അ​ണി​നി​ര​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് മു​ത്തു​ക്കു​ട​ക​ളും പ​താ​ക​ക​ളും അ​ണി​നി​ര​ന്നു.

ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ​യും സ​ന്ന​ധ സം​ഘ​ട​ന​ക​ളു​മെ​ല്ലാം അ​വ​രു​ടെ പ​താ​ക​യ്ക്ക് പി​ന്നി​ൽ പ്രാ​ർ​ഥ​നാ മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ടു​ന​ട​ന്ന ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം പ്ര​വാ​സ​മ​ണ്ണി​ലെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​മാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.



പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​ക്കു മു​ന്നി​ലെ കു​രി​ശ​ടി​യി​ൽ എ​ത്തി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം ല​ദീ​ഞ്ഞും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു.

ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ലേ​ക്കു വി​ജ​യി​ച്ച വി​ഷി​ൻ​ഷോ എം​പി മൈ​ക്ക് കെ​യി​ലെ മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച​വ​ർ​ക്ക് ഫാ.​ജോ​സ് കു​ന്നും​പു​റം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.



തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് ന​ട​ന്നു. യൂ​ത്തി​ന്‍റെ വി​വി​ധ സ്റ്റാ​ളു​ക​ൾ പ​ള്ളി മു​റ്റ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ഫാ.​ജോ​സ് കു​ന്നും​പു​റം കോ​ടി​യി​റ​ക്കി​യ​തോ​ടെ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി ന​ട​ന്നു​വ​രു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ക.

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്.
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു.
ജി​സി​എ​സ്ഇ പ​രീ​ക്ഷ: ഉ​ന്ന​ത ജ​യം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​റി​ലെ സ്റ്റോ​ക്‌​പോ​ർ​ട്ടി​ൽ നി​ന്നും അ​പ​ർ​ണ നാ​യ​ർ അ​ഞ്ച് ഡ​ബി​ൾ എ ​സ്റ്റാ​റു​ക​ളും നാ​ല് എ ​സ്റ്റാ​റു​ക​ളും ഒ​
സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ൺ കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ന്ന് ചേ​രു​ന്ന കൂ​ട്ടാ​യ്മ "ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം' ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ബ
പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വാ​ഴ്സ: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് മരിച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ്രെ​സ്റ്റ​ണി​ൽ മ​ല​യാ​ളി യു​വാ​വി​നെ മരിച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.