• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന്
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ മ​ല​യാ​റ്റൂ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ഞ്ച​സ്റ്റ​ർ തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും. ഭാ​ര​ത അ​പ്പോ​സ്ത​ല​യ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ണ് ഇ​വി​ടെ ആ​ഘോ​ഷി​ക്കു​ന്ന​ത്.

യു​കെ​യി​ലേ​ക്കു​ള്ള മ​ല​യാ​ളി കു​ടി​യേ​റ്റം ആ​രം​ഭി​ച്ച നാ​ളു​ക​ളി​ൽ മ​ല​യാ​ളി സ​മൂ​ഹം ആ​ഘോ​ഷ​പൂ​ർ​വം നാ​ട്ടി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട് സ​മാ​ന​മാ​യ നി​ല​യി​ൽ ആ​രം​ഭി​ച്ച മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ക്കു​ന്ന തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ഒ​ട്ടും പ്രൗ​ഢി ചോ​രാ​തെ‌​യാ​ണ് ഇ​ക്കൊ​ല്ല​വും ആ​ഘോ​ഷി​ക്കു​ന്ന​ത്.

മാ​ഞ്ച​സ്റ്റർ സെ​ന്‍റ് തോ​മ​സ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​മാ​സം 30ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ റെ​വ ഫാ ​ജോ​സ് കു​ന്നും​പു​റം ന​ട​ത്തി​യ കൊ​ടി​യേ​റ്റ് ക​ർ​മ​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ അ​ഞ്ചു​വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു.



പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഏ​റ്റ​വും ആ ​ഘോ​ഷ​പൂ​ര്‍​വ​മാ​യ കു​ര്‍​ബാ​ന ക്ര​മ​മാ​യ പ​രി​ശു​ദ്ധ റാ​സ കു​ർ​ബാ​ന​യ്ക്ക് പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ബാ​ബു പു​ത്ത​ന്‍​പു​ര​യി​ല്‍ കാ​ര്‍​മി​ക​നാ​കും.

തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ര്‍​ന്ന് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ് കു​ന്നും​പു​റം കൊ​ടി​യി​റ​ക്ക് ക​ർ​മ്മം നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ തി​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​നം ആ​കും.

മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ ന​ട​ക്കും.
ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചനിലയിൽ.
ബെ​ര്‍​ലി​ന്‍: ഈ മാസം ഒന്നിന് ബെ​ര്‍​ലി​നി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി‌യെ കു​ത്തേറ്റ് മ​രി
യു​ക്മ ക​ലാ​മേ​ള​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ല​ണ്ട​ൻ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​ക​ളി​ലൊ​ന്നാ​യ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന യ
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ വി​സ്മ​യ​നീ​യ​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ സ​ന്ദ​ർ​ശ​നം.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ളു​ടെ​യും ച​രി​ത്ര മു​ഹൂ​
ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ