• Logo

Allied Publications

Americas
സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരുമെന്ന് ക്രൂ പ്രോഗ്രാം മാനേജർ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: സ്റ്റാ​ർ​ലൈ​ന​ർ ദൗ​ത്യ​ത്തി​ന്‍റെ ദൈ​ർ​ഘ്യം 45 ദി​വ​സ​ത്തി​ൽ നി​ന്ന് 90 ദി​വ​സ​മാ​യി നീ​ട്ടാ​ൻ യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി പ​രി​ഗ​ണി​ക്കു​ന്ന​താ​യി നാ​സ​യു​ടെ കൊ​മേ​ഴ്സ്യ​ൽ ക്രൂ ​പ്രോ​ഗ്രാം മാ​നേ​ജ​ർ സ്റ്റീ​വ് സ്റ്റി​ച്ച് പ​റ​ഞ്ഞു.

എ​ട്ട് ദി​വ​സ​ത്തെ ദൗ​ത്യ​വു​മാ​യി രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു പോ​യ ബോ​യിം​ഗ് സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​നു ത​ക​രാ​ർ സം​ഭ​വി​ച്ച​തു കാ​ര​ണം സ​ഞ്ചാ​രി​ക​ളാ​യ സു​നി​ത വി​ല്യം​സും ബാ​രി വി​ൽ​മോ​റും എ​ന്ന് തി​രി​കെ​യെ​ത്തു​മെ​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു.

ജൂ​ൺ ആ​ദ്യം ഹീ​ലി​യം ചോ​ർ​ച്ച​യും അ​തി​ന്‍റെ ഫ​ല​മാ​യി പേ​ട​ക​ത്തി​ന്‍റെ റി​യാ​ക്ഷ​ൻ ക​ൺ​ട്രോ​ൾ സി​സ്റ്റ​ത്തി​ന്‍റെ 28 ത്ര​സ്റ്റ​റു​ക​ളി​ൽ അ​ഞ്ച് എ​ണ്ണം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​താ​യി ക​ണ്ടു​പി​ടി​ച്ചി​രു​ന്നു. ഇ​താ​ണ് മ​ട​ക്ക​യാ​ത്ര സു​നി​ത ’സു​നി’ വി​ല്യം​സി​ന്‍റെ​യും ബു​ച്ച് വി​ൽ​മോ​റി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്.

ഇ​തെ​ത്തു​ട​ർ​ന്ന് സ്റ്റാ​ർ​ലൈ​ന​റി​ന്‍റെ ദൗ​ത്യ​ത്തി​ന്‍റെ പ​ര​മാ​വ​ധി ദൈ​ർ​ഘ്യം 45 ദി​വ​സ​ത്തി​ൽ നി​ന്ന് 90 ദി​വ​സ​മാ​യി നീ​ട്ടു​ന്ന​ത് നാ​സ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് ജൂ​ൺ 30ന് ​സ്റ്റി​ച്ച് പ​റ​ഞ്ഞു. യാ​ത്ര​യു​ടെ ആ​ദ്യ പാ​ദ​ത്തി​ൽ സ്റ്റാ​ർ​ലൈ​ന​റി​ന്‍റെ ചി​ല ത്ര​സ്റ്റ​റു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ബോ​യിം​ഗും നാ​സ​യും ചേ​ർ​ന്ന് ന്യൂ ​മെ​ക്സി​ക്കോ​യി​ൽ ഗ്രൗ​ണ്ട് ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

സ്റ്റാ​ർ​ലൈ​ന​റി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നി​ലെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് ഇ​പ്പോ​ഴും ഉ​റ​പ്പി​ല്ലെ​ന്ന് ബോ​യിം​ഗ് കൊ​മേ​ഴ്സ്യ​ൽ ക്രൂ ​പ്രോ​ഗ്രാ​മി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം മാ​നേ​ജ​രു​മാ​യ സ്റ്റി​ച്ച്, മാ​ർ​ക്ക് നാ​പ്പി എ​ന്നി​വ​ർ പ​റ​ഞ്ഞു. വാ​ഹ​നം ബ​ഹി​രാ​കാ​ശ​ത്ത് തു​ട​രു​മ്പോ​ൾ ത​ന്നെ ഗ്രൗ​ണ്ട് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് നാ​പ്പി പ​റ​ഞ്ഞു.

എ​ന്നാ​ൽ സു​നി​ത വി​ല്യം​സും ബു​ച്ച് വി​ൽ​മോ​റും സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്ത് ദീ​ർ​ഘ​കാ​ല സ്റ്റാ​ർ​ലൈ​ന​ർ ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി നി​ർ​ണാ​യ​ക ഡാ​റ്റ ശേ​ഖ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നാ​ണ് ബോ​യിം​ഗ് പ​റ​യു​ന്ന​ത്. ഡി​സൈ​ൻ അ​നു​സ​രി​ച്ച്, സേ​വ​ന മൊ​ഡ്യൂ​ൾ ഭൂ​മി​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര അ​തി​ജീ​വി​ക്കി​ല്ല.

സ്റ്റാ​ർ​ലൈ​ന​ർ ബ​ഹി​രാ​കാ​ശ പേ​ട​കം വീ​ണ്ടും അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ മൊ​ഡ്യൂ​ൾ ന​ശി​പ്പി​ക്ക​പ്പെ​ടും. അ​തു​കൊ​ണ്ടാ​ണ് ബോ​യിം​ഗ്, നാ​സ ടീ​മു​ക​ൾ സ്റ്റാ​ർ​ലൈ​ന​ർ ബ​ഹി​രാ​കാ​ശ പേ​ട​കം സു​ര​ക്ഷി​ത​മാ​യി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഡോ​ക്ക് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

നാ​സ പ​ര​മാ​വ​ധി ദൗ​ത്യ ദൈ​ർ​ഘ്യം 90 ദി​വ​സ​മാ​യി നീ​ട്ടു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല. അ​തി​നാ​യി സ്റ്റാ​ർ​ലൈ​ന​റി​ന്‍റെ ബാ​റ്റ​റി ലൈ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്ലി​യ​ർ ചെ​യ്യ​ണ​മെ​ന്ന് സ്റ്റി​ച്ച് പ​റ​ഞ്ഞു.

ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ബാ​റ്റ​റി​ക​ൾ റീ​ചാ​ർ​ജ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ആ​ദ്യ​ത്തെ 45 ദി​വ​സ​ത്തേ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ 90 ദി​വ​സ​ത്തി​ന് ശേ​ഷ​വും അ​വ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു

സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കോ​ൺ​ഫ​റ​ൻ​സ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക & യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സംഘടിപ്പിക്കുന്ന ഫാ​മി​ലി ആ​ൻ​ഡ
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും.
പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പെ​ൻ​സ
മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ​റ​ൻ​സ് നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ ഫി​ന്നി ആ​ലും​മ്മൂ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ബി​ജു ലോ​സ​ണ്‍ ഫോ​മാ സ​തേ​ണ്‍ റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: നോ​ര്‍​ത്ത് അ​മ​രി​ക്ക​യി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​സി​യാ​യ ലോ​സ​ണ്‍ ട്രാ​വ​ല്‍​സ് ഉ​ട​മ​യും മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​വും സാം​സ്‌​കാ​ര
അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ച് മാ​ഗ്.
സ്റ്റാ​ഫോ​ർ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങോ​ടെ അ​മേ​രി​ക്ക​യു​ടെ