• Logo

Allied Publications

Americas
ഫൊ​ക്കാ​ന സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2022 24 വ​ർ​ഷ​ങ്ങ​ളി​ലെ സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 2024 ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) ന​ട​ക്കാ​നി​രി​ക്കു​ന്ന ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്കയു​ടെ ​(ഫൊ​ക്കാ​ന) 21ാമ​ത് ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ലാ​യി​രി​ക്കും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കു​കയെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

പ്ര​മു​ഖ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യ​കാ​ര​നും കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ പ്രഫ. കോ​ശി ത​ല​യ്ക്ക​ൽ അ​​ധ്യക്ഷ​നാ​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് മ​ല​യാ​ള ര​ച​ന​ക​ളു​ടെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ തെര​ഞ്ഞെ​ടു​ത്ത​ത്. ആം​ഗ​ലേ​യ സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​നു​ള്ള കൃ​തി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത് സാ​ഹി​ത്യ​കാ​ര​നും കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ പ്രഫ. സ​ണ്ണി മാ​ത്യൂ​സ് അധ്യക്ഷ​നാ​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ്.​

പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ സാ​ഹി​ത്യ​കാ​ര​ന്മാ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു. ഗീ​താ ജോ​ർ​ജ് കോ​ഓ​ർ​ഡി​നേ​റ്റ​റും ബെ​ന്നി കു​ര്യ​ൻ ചെ​യ​ർ​മാ​നും സ​ണ്ണി മ​റ്റ​മ​ന കോ​ചെ​യ​ർ​മാ​നും ആ​യി​ട്ടു​ള്ള അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

അ​വാ​ർ​ഡു​ക​ൾ: 1. ഫൊ​ക്കാ​ന ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള പു​ര​സ്‌​കാ​രം: നോ​വ​ൽ​കൂ​ത്താ​ണ്ട​വ​ർ വേ​ണു​ഗോ​പാ​ല​ൻ കോ​ക്കോ​ഡ​ൻ. 2. ഫൊ​ക്കാ​ന കാ​രൂ​ർ നീ​ല​ക​ണ്ഠ​പ്പി​ള്ള പു​ര​സ്‌​കാ​രം: ചെ​റു​ക​ഥ​ബോ​ൺ​സാ​യി മ​ര​ത്ത​ണ​ലി​ലെ ഗി​നി​പ്പ​ന്നി​ക​ൾ ബി​ജോ ജോ​സ് ചെ​മ്മാ​ന്ത്ര.​ഫി​ത്ർ സ​കാ​ത്ത് എ​സ്. അ​നി​ലാ​ൽ.

3. ഫൊ​ക്കാ​ന എ​ൻ. കെ. ​ദേ​ശം പു​ര​സ്‌​കാ​രം: ക​വി​ത​ഒ​ക്ടോ​ബ​ർ സി​ന്ധു നാ​യ​ർ. 4. ഫൊ​ക്കാ​ന സു​കു​മാ​ർ അ​ഴീ​ക്കോ​ട് പു​ര​സ്‌​കാ​രം: ലേ​ഖ​നം/​നി​രൂ​പ​ണം​അ​ഗ്നി​ച്ചീ​ളു​ക​ൾ ജ​യ​ൻ വ​ർ​ഗീ​സ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജെ​ൻ​സ് സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ

5. ഫൊ​ക്കാ​ന എം.​എ​ൻ. സ​ത്യാ​ർ​ഥി പു​ര​സ്‌​കാ​രം: ത​ർ​ജ​മ ദ്രൗപദി ദ അവതാർ ഡോ. സുകുമാർ കാനഡ. 6. ഫൊ​ക്കാ​ന ക​മ​ലാ ദാ​സ് പു​ര​സ്കാ​രം (ആം​ഗ​ലേ​യ സാ​ഹി​ത്യം) കാസ ലോക്ക (ദ മാഡ് ഹൗസ്) ജെ. അവറാൻ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍