ന്യൂയോർക്ക്: ഫൊക്കാനയുടെ 40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനാണ് കളം ഒരുങ്ങുന്നത്. മൂന്ന് പ്രസിഡന്റ് സ്ഥാനാർഥികൾ ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് 81 സ്ഥാനാർഥികൾ മത്സരിക്കും.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അംഗങ്ങളായ ജോർജി വർഗീസ്, ജോജി തോമസ് എന്നിവരും ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സജി പോത്തൻ എന്നിവർ കൂടി നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.
ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിഗിൽ കൂടിയാണ് ഫോകാനാ ഇക്കുറി തെരഞ്ഞെടുപ്പു നടത്തുന്നത്. ഈ മാസം 18ന് വാഷിംഗ്ടണിലെ ബേത്സേതാ നോർത്ത് മാറിയറ്റ് ഹോട്ടൽ & കോൺഫറൻസ് സെന്ററിൽ ആരംഭിക്കുന്ന കൺവൻഷനിൽ 19നു രാവിലെ ഒന്പതിന് ആരംഭിക്കുന്ന ജനറൽ കൗൺസിലിനു ശേഷം 10നാണ് തെരഞ്ഞെടുപ്പ് പ്രക്രീയ തുടങ്ങുന്നത്.
വെെകുന്നേരം മൂന്ന് വരെ ലൈനിലുള്ള എല്ലാവർക്കും വോട്ടുചെയ്യാം. വോട്ടവകാശമുള്ള ഓരോ ഡെലിഗേറ്റിനും മതിയായ വെരിഫിക്കേഷനു ശേഷം വോട്ടിംഗ് കമ്പനി ബാലറ്റ് പേപ്പർ പ്രിന്റ ചെയ്തു നൽകും.
വോട്ടിംഗ് കഴിഞ്ഞു എൽഡക്ട്രോണിക് കൗണ്ടിംഗിൽ കൂടി പെട്ടെന്ന് തന്നെ വിജയികളെ പ്രഖ്യാപിക്കാൻ സാധിക്കും. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുപ്രസിദ്ധമായ ഒരു കമ്പനിയെ ആണ് വോട്ടിംഗിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്.
മത്സരാർഥികളുടെ പ്രതിനിധികൾക്ക് ഇലക്ഷൻ പ്രക്രീയ പൂർണമായും വീക്ഷിക്കാൻ അവസരമുണ്ടായിരിക്കും. ഇലക്ഷന് ശേഷം ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കാനാവും. 70 അംഗ സംഘടനകളെ പ്രതിനിധീകരിക്കുന്ന 700 ഓളം ഡെലിഗേറ്റുകളാണ് 202426 ലെ ഫോകാനാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
പ്രസിഡന്റ് സ്ഥാനാർഥി: കലാ ഷാഹി, ലീലാ മാരേട്ട്, സജിമോൻ ആന്റണി. ജനറൽ സെക്രട്ടറി: ജോർജ് പണിക്കർ, ശ്രീകുമാർ ഉണ്ണിത്താൻ. ട്രഷറർ: ജോയി ചാക്കപ്പൻ, രാജൻ സാമൂവെൽ. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: പ്രവീൺ തോമസ്, ഷാജു സാം.
വൈസ് പ്രസിഡന്റ്: റോയ് ജോർജ്, വിപിൻ രാജ്. അസോസിയേറ്റ് സെക്രട്ടറി: ബിജു ജോസ്, മനോജ് ഇടമന. അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി: അജു ഉമ്മൻ, അപ്പുക്കുട്ടൻ പിള്ള. അസോസിയേറ്റ് ട്രഷറർ: ജോൺ കല്ലോലിക്കൽ, സന്തോഷ് ഐപ്പ്. അഡീഷണൽ അസോസിയേറ്റ് ട്രഷറർ: ദേവസി പാലാട്ടി, മില്ലി ഫിലിപ്പ്. വിമൻസ് ഫോറം ചെയർ: നിഷ എറിക്, രേവതി പിള്ള. ബോർഡ് ഓഫ് ട്രസ്റ്റീസ് (രണ്ട് സ്ഥാനം): അലക്സ് എബ്രഹാം, ബിജു ജോൺ, ജേക്കബ് ഈപ്പൻ, സതീശൻ നായർ.
നാഷണൽ കമ്മിറ്റി യുഎസ്എ (15 സ്ഥാനം): 26 സ്ഥാനാർഥികൾ. നാഷണൽ കമ്മിറ്റി കാനഡ (രണ്ട് സ്ഥാനം): നാല് സ്ഥാനാർഥികൾ. യൂത്ത് മെമ്പർ യുഎസ് എ (അഞ്ച് സ്ഥാനം): ആറ് സ്ഥാനാർഥികൾ. യൂത്ത് മെമ്പർ കാനഡ (രണ്ട് സ്ഥാനം): രണ്ട് സ്ഥാനാർഥികൾ.
റീജിയണൽ വൈസ് പ്രസിഡന്റുമാർ: റീജിയൺ 2,4, 5, 14(രണ്ടു സ്ഥാനാർഥികൾ വീതം). റീജിയൺ 1, 3, 6, 7, 8,10,12,16 (ഓരോ സ്ഥാനാർഥികൾ വീതം). ഓഡിറ്റർ (രണ്ട് സ്ഥാനം): രണ്ട് സ്ഥാനാർഥികൾ. ആകെയുള്ള 81 സ്ഥാനാർഥികളുടെയും ലിസ്റ്റ് ഫോകാനാ വെബ്സൈറ്റിൽ ലഭ്യമാണ്.
www.Fokanaonline.org. അംഗ സംഘടനകൾ രജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തീയതി മേയ് 18നും നോമിനേഷൻ നൽകേണ്ടത് ജൂൺ മൂന്നിനും പിൻവലിക്കേണ്ടത് ജൂൺ 20നും മുൻപായിരുന്നു.
ഫോകാനാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാൻഡിഡേറ്റ് ലിസ്റ്റും ഡെലിഗേറ്റ് ലിസ്റ്റും വായിച്ചു എന്തെങ്കിലും തെറ്റുകൾ ഇലക്ഷൻ കമ്മറ്റിയെ ഉടനെ fokanaelection24@gmail.com ഈമെയിലിൽ അറിയിക്കേണ്ടതാണ്.
ലോക്കൽ ലോ എൻഫോസ്മെന്റ്, സെക്യൂരിറ്റി സംവിധാനങ്ങൾ വോട്ട് ചെയ്യുന്നവരെ വേരിഫൈ ചെയ്തു കയറ്റി വിടുന്നതിനാൽ ഡെലിഗേറ്റ് ലിസ്റ്റിലെ പേരുകൾ ഡ്രൈവർ ലൈസൻസുമായി പൊരുത്തപ്പെടേണ്ടതാണ്.
ജൂലൈ മൂന്നിനു ശേഷം യാതൊരു മാറ്റങ്ങളും ലിസ്റ്റുകളിൽ വരുത്താൻ സാധ്യമല്ല. പ്രതേകിച്ചും ഇലക്ട്രോണിക് വോട്ടിംഗ് ആയതിനാൽ വോട്ടിംഗ് കമ്പനിക്ക് അയച്ചു കൊടുത്ത ലിസ്റ്റിൽ നിന്നും മാറ്റങ്ങൾ വരുത്താൻ സാധ്യമല്ലെന്നും ഇലക്ഷൻ കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി.
|