• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ വ​ലി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ത്തി
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ല്‍ "അ​ക്ക​ര​കാ​ഴ്ച​ക​ള്‍' കൂട്ടായ്മയുടെ നേതൃത്വത്തിൽ വ​ലി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ന​ട​ത്തി. ക​ലാ​സാം​സ്കാ​രി​ക പു​രോ​ഗ​തി​ക്കും മ​ല​യാ​ളി മുസ്‌ലിം കമ്യൂ​ണി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി ജ​ര്‍​മ​നി​യി​ലെ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ള്‍ 2014ല്‍ ​രൂ​പം​കൊ​ടു​ത്ത കൂ​ട്ടാ​യ്മ​യാ​ണ് "അ​ക്ക​ര​കാ​ഴ്ച​ക​ള്‍".

വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് പെ​രു​ന്നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ ജ​ര്‍​മ​നി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ്മേ​ളി​ച്ച് സ​ന്തോ​ഷ സൗ​ഹൃ​ദ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും. ഈ ​വ​ര്‍​ഷ​ത്തെ ഈ​ദു​ല്‍ അ​ള്ഹാ ആ​ഘോ​ഷം ജ​ര്‍​മ​നി​യി​ലെ ബാ​ഡ് മെ​ര്‍​ഗെന്‍റ്ഹെെ​യി​മി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ജൂ​ണ്‍ 20ന് ന​ട​ന്ന ഈ​ദ് ഫാ​മി​ലി മീ​റ്റി​ല്‍ ജ​ര്‍​മ​നി​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജ​ര്‍​മ​നി​യി​ലെ സീ​നി​യ​ര്‍ പ്ര​വാ​സി ഇ​സ്മാ​യി​ല്‍ ഇ​ല്ല​തും മു​ഖ്യ​പ്ര​ഭാ​ഷ​ണം ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദും നി​ര്‍​വ​ഹി​ച്ചു.



ഇ​ടു​ക്കി ജി​ല്ലാ മു​സ്‌ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എം.എ. ​ഷു​ക്കു​ര്‍ ഈ​ദ് സ​ന്ദേ​ശം ന​ല്‍​കി. പ്രോ​ഗ്രാം ക​ണ്‍​വീ​നേ​ഴ്സ് സ​ഫീ​ര്‍ അ​ബ്ദു​ല്‍ വാ​ഹി​ദ്, ജാ​ഫ​ര്‍ ക​റു​ത്തേ​ട​ത്ത്, നൗ​ഫ​ല്‍ താ​പ്പി തു​ട​ങ്ങി​യ​ര്‍ കൂ​ട്ടാ​യ്മ​യു​ടെ റി​പ്പോ​ര്‍​ട്ടും ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ള്‍, ച​ര്‍​ച്ച​ക​ള്‍ സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ​യും ന​ട​ന്നു.​ പ്രോ​ഗ്രാ​മിന്‍റെ ഭാ​ഗ​മാ​യി ബ്രേ​ക്ക്ഔ​ട്ട് സെ​ഷ​ന്‍​സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

1) ക​രി​യ​ര്‍ ഡെ​വ​ലെ​പ്മെ​ന്‍റ്: സ​ഫീ​ര്‍, ഡോ. ​അ​ലി കൂ​നാ​രി, റ​സീ​ന, ഷാ​ഹി​ദ്
2) ഹ​ലാ​ല്‍ നി​ക്ഷേ​പം: റൗ​ഫ്, ഡോ. ​റി​യാ​സ്, ഷു​മൈ​സ്, ബെ​ന്‍​സീ​ര്‍
3) ജ​ര്‍​മ​നി സ്റ്റാ​ര്‍​ട്ട​പ്പ്: മ​ഹി​ന്‍​ഷ, ഡോ. ​അ​ജാ​ക്സ്, ഷൈ​ന്‍, അ​ഫ്സ​ല്‍, സ​ബീ​ന്‍
4) കമ്യൂ​ണി​റ്റി എം​പ​വ​ര്‍​മെ​ന്‍റ്: ജാ​ഫ​ര്‍, ഹ​നീ​ഫ്, നൗ​ഫ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

സ​മീ​ക്ഷ യുകെ ഏ​ക​ദി​ന നേ​തൃ​ത്വ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
നോ​ർ​ത്താം​പ്ടൺ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന നേ​തൃ​ത്വ ക്യാ​മ്പ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.
ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.
വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം; 40 പേ​ര്‍​ക്ക് പ​രി​ക്ക്.
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ല്‍​നി​ന്ന് യു​റ​ഗ്വാ​യി​ലേ​ക്ക് പോ​യ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് 40 പേ​ര്‍​ക്ക് പ​രി​ക്ക്.
യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​വി​സ: 13 ല​ക്ഷം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി.
ക​ണ്ണൂ​ർ: യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​വി​സ ശ​രി​യാ​ക്കി​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 13 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് കേ​
യു​കെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ജ​ന​വി​ധി തേ​ടി തി​രു​വ​ല്ല സ്വ​ദേ​ശി.
ബോ​ൾ​ട്ട​ൻ: യു​കെ​യി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടി പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി ഫി​ലി​പ്പ് കൊ​ച്ചി​ട്ടി.