• Logo

Allied Publications

Americas
സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ പെ​രു​ന്നാ​ളും വി​ബി​എ​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്നു
Share
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഖ്യ​ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ട​വ​ക​യു​ടെ കാ​വ​ല്‍ പി​താ​വാ​യ പ. ​പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ ദു​ക്‌​റോ​ന പെ​രു​ന്നാ​ളും കു​ട്ടി​ക്ക​ള്‍​ക്കാ​യു​ള്ള അ​വ​ധി​ക്കാ​ല ബൈ​ബി​ള്‍ സ്‌​കൂ​ളും സം​യു​ക്ത​മാ​യി ഈ ​മാ​സം 26, 27, 28, 29 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്നു.

23ന് ​ഞാ​യ​റാ​ഴ്ച കു​ര്‍​ബാ​ന​ന​ന്ത​രം ന​ട​ന്ന കൊ​ടി ഉ​യ​ര്‍​ത്ത​ല്‍ ശു​ശ്രൂ​ഷ​യോ​ട് കൂ​ടി ഈ ​വ​ര്‍​ഷ​ത്തെ പെ​രു​ന്നാ​ള്‍ മ​ഹാ​മ​ഹാ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. 29ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യോ​ട് കൂ​ടി ആ​രം​ഭി​ച്ച് റ​വ.​ഫാ. ഡോ. ​പോ​ള്‍ പ​റ​മ്പ​ത്ത് ന​യി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സം​ഗ​വും തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, ചെ​ണ്ട​മേ​ളം, സം​ഗീ​ത​ഗാ​നാ​ലാ​പ​നം, വെ​ടി​ക്കെ​ട്ട്, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.



30ന് ​രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത​പ്രാ​ര്‍​ഥ​ന​യോ​ട് കൂ​ടി ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്ത​ത്തി​ലും റ​വ.​ഫാ. അ​ഭി​ലാ​ഷ് ഏ​ലി​യാ​സ്, റ​വ.​ഫാ.​ഡോ. അ​രു​ണ്‍ ഗി​വ​റു​ഗീ​സ് എ​ന്നി​വ​രു​ടെ സ​ഹ​കാ​ര്‍​മി​ക​ത്വ​ത്തി​ലു​മാ​യി​ട്ട് മു​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന​ നടക്കും.

അ​തി​നു​ശേ​ഷം ഹൈ​സ്‌​കൂ​ള്‍​കോ​ള​ജ് ത​ല​ത്തി​ല്‍ ഈ ​വ​ര്‍​ഷം മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ആ​ദിരി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക​ല്‍ ശു​ശ്രൂ​ഷ​യോ​ടും നേ​ര്‍​ച്ച​വി​ള​മ്പോ​ടും പെ​രു​ന്നാ​ള്‍ സ​മാ​പി​ക്കും.

"RAISING TOWARDS GLORY, FAITH WINS' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ബി​എ​സ് തീം. പെ​രു​ന്നാ​ളി​ലും വി​ബി​എ​സി​ലും പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി സ​ന്ദ​ര്‍​ശി​ക്കു​ക: stpeterscathedral.org.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്