• Logo

Allied Publications

Australia & Oceania
മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന് മെ​ൽ​ബ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യി​ൽ സ്വീ​ക​ര​ണം
Share
മെ​ൽ​ബ​ൺ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ ഇ​ട​യ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ മെ​ൽ​ബ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മെ​ൽ​ബ​ണി​ലെ ലാ​റ്റി​ൻ, സീ​റോ​മ​ല​ബാ​ർ, കോ​പ്റ്റി​ക്ക് സ​ഭാ​സ​മൂ​ഹ​ങ്ങ​ളി​ലെ വൈ​ദി​ക​രു​ടേ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ​ബ​ലി​യ​ർ​പ്പ​ണ​ത്തി​ൽ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ തി​രു​വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

വി​വി​ധ റീ​ത്തു​ക​ളി​ൽ ത​ന​താ​യ പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​മ്പോ​ൾ​ത​ന്നെ നാ​മെ​ല്ലാ​വ​രും ക​ത്തോ​ലി​ക്കാ സ​ഭ എ​ന്ന ഭ​വ​ന​ത്തി​ലെ അം​ഗ​ങ്ങ​ൾ ആ​ണെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ത​നി​ക്ക് ല​ഭി​ച്ച ഈ ​ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം എ​ന്ന സ​ന്ദേ​ശ​മ​ധ്യേ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ സൂ​ചി​പ്പി​ച്ചു.



വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന​സ​മ്മേ​ള​ന​ത്തി​ൽ മെ​ൽ​ബ​ണി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ദ​ര​വ് വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ സ​മ​ർ​പ്പി​ച്ചു.

മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ക​മ്യൂ​ണി​റ്റി വി​കാ​രി റ​വ. ഫാ. ​ഫി​ലി​പ്പ് മാ​ത്യു വെ​ട്ടി​ക്കാ​ട്ട് അ​നു​മോ​ദ​ന സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.



റ​വ. ഫാ. ​വ​ർ​ഗീ​സ് കു​രി​ശി​ങ്ക​ൽ, റ​വ. ഫാ. ​ഷി​ബു ജോ​സ​ഫ്, റ​വ. ഫാ. ​ഷാ​ബി​ൻ ക​ണി​യാ​മ്പു​റം, റ​വ. ഫാ. ​സി​ജീ​ഷ് പു​ല്ല​ൻ​കു​ന്നേ​ൽ അ​ബ്ര​ഹാം, റ​വ. ഫാ. ​ഐ​സ​ക്ക് സാ​ക്കി, റ​വ. ഫാ. ​പീ​റ്റ​ർ ന്യൂ​മ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ്നേ​ഹ​വി​രു​ന്നോ​ട് കൂ​ടി അ​നു​മോ​ദ​ന സം​ഗ​മം സ​മാ​പി​ച്ചു.

മെ​ല്‍​ബ​ണ്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ സീ​റോ​മ​ല​ബാ​ര്‍ ക​ത്തി​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ന​വം​ബ​ര്‍ 23ന്.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ സീ​റോ​മ​ല​ബാ​ര്‍ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ര്‍​മം സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​
ന്യൂകാ​സി​ൽ പ​ള്ളി​യി​ൽ തിരുനാൾ 25 മുതൽ.
സി​ഡ്നി: ന്യൂകാ​സി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​
ഉരുൾപൊട്ടൽ: 82 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോമ​ല​ബാ​ർ രൂ​പ​ത.
മെ​ൽ​ബ​ണ്‍: ജൂ​ലൈ മാ​സ​ത്തി​ൽ വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും ഉ​ണ്ടാ​യ ഉരുൾ​പൊ​ട്ട​ലി​ൽ ദു​രി​ത​​മനുഭവിക്കുന്നവർക്കായി ​പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്
ഒ​രു ദ​ശാ​ബ്ദ​ത്തി​ന്‍റെ സിം​ഫ​ണി​യു​മാ​യി സി​ഡ്നി സി​എ​സ്ഐ ഇടവക.
സി​ഡ്നി: ക്രി​സ്ത്യ​ൻ സം​ഗീ​ത രം​ഗ​ത്തെ പ്ര​തി​ഭ​ക​ളാ​യ ഇ​മ്മാ​നു​വ​ൽ ഹെ​ൻ​ട്രി, ശ്രു​തി ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​വി​സ്മ​ര
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് എ​ൻ​ബി​എം​എ.
ബ്രി​സ്‌​ബെ​യ്ൻ: നോ​ർ​ത്ത് ബ്രി​സ്‌​ബെ​യ്ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എം​എ) മാം​ഗോ ഹി​ൽ സ്റ്റേ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ "പൂ​വി​ളി 2024'