ഫിലാഡല്‍ഫിയ: സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസിസി) രജതജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്റെ രജിസ്ട്രേഷൻ ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ ചാന്‍സലറും ഫിലാഡല്‍ഫിയ സീറോമലബാര്‍ ഇടവക വികാരിയുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യുവില്‍നിന്നും ആദ്യ രജിസ്ട്രേഷന് സ്വീകരിച്ചുകൊണ്ടു കിക്ക് ഓഫ് ചെയ്തു.
തുടര്‍ന്നു കോചെയര്‍പേഴ്സണ്‍ ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ജോസ് മാളേയ്ക്കല്‍, ട്രഷറര്‍ ജോര്‍ജ് വി. ജോര്‍ജ്, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ജോജോ കോട്ടൂര്‍, ഇടവക കൈക്കാരന്മാര്, സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സ്, ഇടവകാംഗങ്ങള്‍ എന്നിവരും സ്റ്റാറ്റന്‍ ഐലൻഡ് സീറോമലബാര്‍ മിഷനില്‍നിന്നുള്ള തോമസ് തോമസ് പാലാത്ര, സൗത്ത്ജഴ്സി സീറോമലബാര്‍ ഇടവകയില്‍നിന്നും അനീഷ് ജയിംസ് എന്നിവരും രജിസ്ട്രേഷനുകള്‍ നല്കി.
ആദ്യദിവസം തന്നെ അമ്പതിലധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കോണ്‍ഫറന്‍സ് രജിസ്ട്രേഷന് സംബന്ധിച്ച എല്ലാവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
വെബ്സൈറ്റ്: www.smccjubilee.org
ആകര്‍ഷകമായ പാക്കേജുകള്‍ രജിസ്ട്രേഷനു ലഭ്യമാണ്. കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യുന്നതിനു ജൂബിലി വെബ്സൈറ്റുവഴി സാധിക്കും. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ആത്മീയനേതൃത്വത്തില്‍ നടക്കുന്ന ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും.
അമേരിക്കയിലെ എല്ലാ സീറോമലബാര്‍ ഇടവകകളുടെയും മിഷനുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തില്‍ സഭാപിതാക്കന്മാരും വൈദികരും സന്യസ്തരും അത്മായനേതാക്കളും അമേരിക്കയിലെ എല്ലാ സീറോമലബാര്‍ ഇടവകകളില്‍നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും.
മൂന്നുദിവസത്തെ സമ്മേളനത്തോട് അനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, നസ്രാണി തനിമയിലുള്ള പൈതൃകഘോഷയാത്ര, ദാമ്പത്യജീവിതത്തില്‍ 25/50 വര്‍ഷങ്ങള്‍ പിന്നിടുന്ന ദമ്പതികളെ ആദരിക്കല്‍, മതാധ്യാപകസംഗമം, ബൈബിള്‍ സ്കിറ്റ് മത്സരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കുടൂംബമേളയ്ക്ക് ആതിഥ്യമരുളുന്നതിനുള്ള 1999ല്‍ അമേരിക്കയിലെ ആദ്യത്തെ സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷനും 2009ല്‍ എസ്എംസിസിയുടെ ദശവത്സരാഘോഷങ്ങളും നടത്തിയ ഫിലാഡല്‍ഫിയയിലാണ്.
ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും എസ്എംസിസി നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍, ആതിഥേയഇടവകവികാരിയും, എസ്എംസിസി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ രക്ഷാധികാരികളും ജോര്‍ജ് മാത്യു സിപിഎ ചെയര്‍മാനുമായി രൂപീകരിച്ചിട്ടുള്ള വിപുലമായ ജൂബിലി കമ്മിറ്റിയില്‍ എസ്എംസിസി നാഷണല്‍ കമ്മിറ്റി അംഗങ്ങളും റീജിയണല്‍ കോഓര്‍ഡിനേറ്റര്‍മാരും ഉപദേശകസമിതിയംഗങ്ങളും ഉള്‍പ്പെടുന്നു.
1970കളില്‍ അമേരിക്കയിലെ കുടിയേറി പ്രതികൂല സാഹചര്യങ്ങളും ജീവിതരീതികളും ജോലിസാഹചര്യങ്ങളും തരണം ചെയ്ത് തങ്ങളുടെ വിശ്വാസം കൈവിടാതെ മക്കളെ വിശ്വാസത്തില്‍ നല്ലരീതിയില്‍ വളര്‍ത്തി അവിടങ്ങളിലെ സീറോമലബാര്‍ സമൂഹങ്ങളുടെ ഉന്നമനത്തിനും തുടര്‍ന്നു പള്ളികളുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്കി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന സീറോമലബാര്‍ കാരണവന്മാരെ കോണ്‍ഫറന്‍സില്‍ ആദരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു സിപിഎ +1 267 549 1196, ജോസ് മാളേയ്ക്കല്‍ +1 215 873 6943, ഡോ. ജയിംസ് കുറിച്ചി +1 856 275 4014, സിബിച്ചന് ചെമ്പ്ളായില്‍, രജിസ്റ്റ്രേഷന് ചെയര്‍പേഴ്സണ്‍ +1 215 869 5604.
ഫോട്ടോ: ജോസ് തോമസ്
|