• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി പോ​ലീ​സി​ന്‍റെ ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ് സു​മോ​ദ് നെ​ല്ലി​ക്കാ​ലാ​യ്ക്ക്
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി പോ​ലീ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡി​ന് സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല അ​ർ​ഹ​നാ​യി. ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ​വി​ൻ ജെ. ​ബെ​ഥേ​ലാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

ഫി​ലാ​ഡ​ൽ​ഫി​യ മേ​യ​ർ ഷെ​റി​ൽ പാ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​യാ​യി​രു​ന്നു. ഏ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ മ​ഹ​ൻ പാ​ർ​ക്ക്, ഏ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​വാ​ർ​ഡ് നൈ​റ്റ് ആ​ൻ​ഡ് ബാ​ങ്ക്‌​റ്റി​ൽ വ​ച്ചാ​യി​രു​ന്നു സ​മ്മാ​ന​ദാ​നം.




നെ​ല്ലി​ക്കാ​ല ഫി​ല​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ്. നി​ല​വി​ൽ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക, ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ​മ്പ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.



പെ​ൻ​സി​ൽ​വേ​നി​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ മ​ല​യാ​ളി പ്രോ​സ്‌​പെ​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്‌​മെ​ന്‍റ് (പ​മ്പ) എ​ന്ന നോ​ൺ പ്രോ​ഫി​റ്റ് സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2020 2021 വ​ർ​ഷ​ങ്ങ​ളി​ൽ പെ​ൻ​സി​ൽ​വേ​നി​യ, ന്യൂ​ജ​ഴ്‌​സി, ഡെ​ല​വെ​യ​ർ ഏ​രി​യ​യി​ലെ 15 ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​കൂ​ട്ടാ​യ്മ​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ചെ​യ​ർ​മാ​നാ​യി സു​മോ​ദ് സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത്, സു​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സം​ഘ​ട​ന ആ​യി​ര​ക്ക​ണ​ക്കി​ന് എ​ൻ95 മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. 2018ൽ ​ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.



അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും കേ​ര​ള അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഫെ​ഡ​റേ​ഷ​നാ​ണ് ഫൊ​ക്കാ​ന. ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ചാ​രി​റ്റി പ​രി​പാ​ടി​ക​ളും ക​ൺ​വൻ​ഷ​നു​ക​ളും ന​ട​ത്ത​പ്പെ​ടാ​റു​ണ്ട്.



ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം, പ​മ്പ, ഐ​ഒ​സി, ഇ​ന്ത്യ പ്ര​സ് ക്ല​ബ്, ഫ്ര​ണ്ട്‌​സ് ഓ​ഫ് റാ​ന്നി എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​യാ​യും ഇദ്ദേഹം നി​ര​വ​ധി ത​വ​ണ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം