• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് സാ​ൻ അ​ന്‍റോ​ണി​യോ‌ പുതിയ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
സാ​ൻ അ​ന്‍റോ​ണി​യോ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് സാ​ൻ അ​ന്‍റോ​ണി​യോ 20242026 ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കു​ര്യ​ൻ പ​ട​പ്പ​ൻ​മാ​ക്കി​ൽ, സെ​ക്ര​ട്ട​റി ഷി​ന്‍റോ തോ​മ​സ് വ​ള്ളി​യോ​ട​ത്, ട്ര​ഷ​റ​ർ ബി​നു ജോ​ർ​ജ് പാ​മ്പ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ത്യു മാ​ന്തു​രു​ത്തി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​റി​ൻ കു​ര്യ​ൻ പ​ട​പ്പ​ൻ​മാ​ക്കി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ടെ​ക്സ​സി​ലെ സാ​ൻ അ​ന്‍റോ​ണി​യോ​യി​ൽ താ​മ​സി​ക്കു​ന്ന ജെറിൻ​ കു​ര്യ​ൻ പ​ട​പ്പ​ൻ​മാ​ക്കി​ൽ, 15ാമ​ത് കെ​സി​സി​എ​ൻ​എ ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​ണ്.

ഷി​ന്‍റോ തോ​മ​സ് വ​ള്ളി​യോ​ട​ത്ത് സാ​ൻ അ​ന്‍റോ​ണി​യോ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ൽ വ​ള​രെ​ക്കാ​ല​മാ​യി സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന നേ​താ​വാ​ണ്. ബി​നു ജോ​ർ​ജ് പാ​മ്പ​ക്ക​ൽ പ്രാ​ദേ​ശി​ക ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ സജീവമായ വ്യക്തി‌യാ​ണ്.

സാ​ൻ അ​ന്‍റോ​ണി​യോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നോ​ജ് മാ​ന്തു​രു​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് പേ​രു​കേ​ട്ട ഒ​രു മി​ക​ച്ച സം​ഘാ​ട​ക​നാ​ണ്. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സാ​ൻ അ​ന്‍റോ​ണി​യോ​യി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്.

മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രാ​യ സ​ണ്ണി മാ​ളി​യേ​ക്ക​ൽ (ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ്), പി. ​പി. ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ്, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് ഫ്ലോ​റി​ഡ പ്ര​സി​ഡ​ന്‍റ് സ​ജി ക​രി​മ്പ​ന്നൂ​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം