• Logo

Allied Publications

Americas
സ്ട്രോ​സ് സ​ർ​വീ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി സി​നി ജോ​ണ്‍
Share
ഡാ​ള​സ്: സ്ട്രോ​സ് സ​ർ​വീ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി വ​യ​നാ​ട് സ്വ​ദേ​ശി​നി സി​നി ജോ​ണ്‍. യു‌​ടി സൗ​ത്ത്‌​വെ​സ്റ്റേ​ൺ ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ക​ഴി​വും വൈ​ദ​ഗ്ധ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നോ​മി​നേ​ഷ​നി​ല്‍ കൂ​ടി എ​ല്ലാം ക്വാ​ര്‍​ട്ട​റി​ലും ആ​റു പേ​രെ വീ​തം തെ​ര​ഞ്ഞെ​ടു​ത്ത് അ​വാ​ർ​ഡ് കൊ​ടു​ക്കു​ന്ന​തി​നെ​യാ​ണ് സ്ട്രോ​സ് സ​ർ​വീ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ജോ​ലി​യി​ലു​ള്ള മി​ക​വും വൈ​ദ​ഗ്ധ്യ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും അ​ടു​ത്ത ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​വു​ന്ന​തി​നും ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ സ​മൂ​ഹ്യ​സേ​വ​നം ചെ​യ്യു​ന്ന​തി​നും പ​രി​ഗ​ണി​ച്ചാ​ണ് സി​നി ജോ​ണ്‍ ഈ ​ക്വാ​ര്‍​ട്ട​റി​ല്‍ ഈ ​അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​യാ​യ​ത്.

അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യ​വ​രെ ജോ​നാ​ഥ​ൻ എ​ഫ്രോ​ൺ (എം​ഡി എ​ക്‌​സി​ക്റ്റീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹെ​ൽ​ത്ത് സി​സ്റ്റം അ​ഫേ​ഴ്സ്) അ​വാ​ര്‍​ഡ് ന​ല്‍​കി അ​നു​മോ​ദി​ച്ചു. 24 വ​ര്‍​ഷ​ത്തെ സേ​വ​ന പ​രി​ച​യ​മു​ള്ള സി​നി 2021 മു​ത​ല്‍ യു‌​ടി സൗ​ത്ത്‌​വെ​സ്റ്റേ​ൺ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്.

ഡോ. ​എം.​ജി. ആ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ചെ​ന്നൈ (ശ്രീ ​ബാ​ലാ​ജി കോ​ളേ​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്) നി​ന്ന് ന​ഴ്‌​സിം​ഗി​ല്‍ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. അ​മേ​രി​ക്ക​യി​ല്‍ വ​രു​ന്ന​തി​നു മു​ന്‍​മ്പ് ഇ​ന്ത്യ​യി​ലും അ​ബു​ദാ​ബി​യി​ലും ജോ​ലി ചെ​യ്തി​രു​ന്നു.

വൂ​ണ്ട് കെ​യ​റി​ലും സ്‌​ക്കി​ന്‍ കെ​യ​റി​ലു​മു​ള്ള സി​നി​യു​ടെ വൈ​ദ​ഗ്ധ്യം എ​ടു​ത്തു പ​റ​യേ​ണ്ട​തു ത​ന്നെ​യാ​ണ്. രോ​ഗി​ക​ളോ​ടും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ടു​മു​ള്ള ത​ന്‍റെ പെ​രു​മാ​റ്റ​വും ഈ ​അ​വാ​ര്‍​ഡി​ന് ഒ​രു മാ​ന​ദ​ണ്ഡ​മാ​യി ക​രു​താം.

അ​തു​പോ​ലെ ത​ന്നെ സി​നി പ​ഠി​ച്ച കാ​ര്യ​ങ്ങ​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ പ​ഠി​പ്പി​ക്കാ​നും പ​ക​ര്‍​ന്നു കൊ​ടു​ക്കു​ന്ന​തി​നും ഒ​രു മ​ടി​യും കാ​ണി​ക്കാ​റി​ല്ല. ഡ്രോ​യിം​ഗി​ലും പെ​യി​ന്‍റിം​ഗി​ലും സി​നി​ക്ക് അ​തീ​വ താ​ത്പ​ര്യ​മു​ണ്ട്.

ഭ​ര്‍​ത്താ​വ് മാ​ത്യു, മ​ക്ക​ള്‍ ഡോ​ണാ, ഡെ​യി​ന്‍, ഡെ​ല്‍​ന എ​ന്നി​വ​രോ​ട് ഒ​പ്പം ഇ​ര്‍​വിം​ഗ്, ടെ​ക്‌​സ​സി​ല്‍ താ​മ​സി​ക്കു​ന്നു. സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക്ക് ച​ര്‍​ച്ച് കൊ​പ്പേ​ല്‍ പ​ള്ളി​യി​ലെ വൂ​മ​ന്‍​സ് ഫോ​റ​ത്തി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് സി​നി ജോ​ണ്‍.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍