• Logo

Allied Publications

Americas
കോ​ൺ​സ​ൽ വി​ജ​യ​കൃ​ഷ​ണ​ന് കേ​ര​ള സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന കോ​ൺ​സ​ൽ(​ക​മ്യൂ​ണി​റ്റി അ​ഫേ​ഴ്‌​സ്) എ .​കെ. വി​ജ​യ​കൃ​ഷ്‌​ണ​ന്‌ ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള​സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് കേ​ര​ള സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഗോ​പി​യോ, കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്ക്, പ​യ​നി​യ​ർ ക്ല​ബ് ഓ​ഫ് കേ​ര​ള​യി​റ്റ്സ്, കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക, ഫൊ​ക്കാ​ന ന്യൂ​യോ​ക്ക് റീ​ജി​യ​ൺ, ഫോ​മാ​ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ൺ, ലിം​ക, വേ​ൾ​ഡ് മ​ല​യാ​ളി, മി​ല​ൻ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സ​ഷ​ൻ, ഇ​മാ​ലി എ​ന്നീ സം​ഘ​ട​ന​ക​ൾ യാ​ത്ര​യ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് എ​സ്ത​പ്പാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫി​ലി​പ്പ് മ​ഠ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്(​കെ​സി​എ​എ​ൻ​എ) മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. വി​ജ​യ​കൃ​ഷ്ണ​നെ പോ​ലെ ഇ​ന്ത്യ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തി​ന് മു​ൻ​പ് കണ്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം വി​ല​മ​തി​ക്കാ​നാ​കാ​ത്ത​ത് ആ​ണെ​ന്നും ഗോപിയോ നേതാവ് ഡോ.​ തോ​മ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു.



തു​ട​ർ​ന്ന് കൈ​ര​ളി​ടി​വി ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പു​റം, ബീ​ന കോ​ത്താ​രി(ഗോപിയോ), ഫോ​മാ നേ​താ​വ തോ​മ​സ് ടി. ​ഉ​മ്മ​ൻ, ജോ​ണി സ​ക്ക​റി​യ (പ്രസി​ഡ​ന്‍റ് പ​യ​നി​യ​ർ ക്ല​ബ്), മ​നോ​ഹ​ർ തോ​മ​സ് (സ​ർ​ഗ​ വേ​ദി), സി​ബി ഡേ​വി​ഡ്, ബി​ജു ചാ​ക്കോ (വേ​ൾ​ഡ് മ​ല​യാ​ളി), ക​ള​ത്തി​ൽ വ​ർ​ഗീ​സ്, കോ​ശി തോ​മ​സ്, മേ​രി ഫി​ലി​പ്പ്, മാ​ത്യു കു​ട്ടി ഈ​ശോ എ​ന്നി​വ​ർ കോ​ൺ​സ​ൽ വി​ജ​യ​കൃ​ഷ​ണ​ൻ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന രീ​തി​യി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു ചെ​യി​ത സ​ഹാ​യ​ങ്ങ​ൾ ഓ​ർ​മി​​ച്ചു.



വി​ജ​യ​കൃ​ഷ്ണ​ൻ ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ കോ​ൺ​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​പ്പോ​ഴും പ​ര​മാ​വ​ധി എം​ബ​സി​യി​ൽ എ​ത്തു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ടെന്നും പറഞ്ഞു. ഗാ​ന്ധി​ജി​യെ പി​ന്തു​ട​രു​ന്ന വ്യ​ക്തി​യ​യാ​ത് ​കൊ​ണ്ട് ക്ഷ​മ​യും സ്നേ​ഹ​വും കൈ​വി​ടാ​തെ സൂ​ക്ഷി​ക്കുമെന്നും അദ്ദേഹം കൂ‌‌ട്ടിച്ചേർത്തു.

പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ വ​രു​മ്പോ​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹം അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും സ്റ്റേ​റ്റ് വ്യ​ത്യാ​സമി​ല്ലാ​തെ പ​ങ്കെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. എ​ല്ലാ സ​ഹ​ക​ര​ണ​ത്തി​നും ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നോ‌ട് വി​ജ​യ​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു. കേ​ര​ള സെന്‍റ​ർ സെ​ക്രെ​ട്ട​റി രാ​ജു തോ​മ​സ് എ​ല്ലാ​വ​ർക്കും നന്ദി പ​റ​ഞ്ഞു. ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.
അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും കോ​ടീ​ശ്വ​ര​നു​മാ​യ ജെ​യിം​സ് മൈ​ക്ക​ൽ ക്ലി​ൻ (64) ഹോ​ട്ട​ലി​ന്‍റെ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജ