• Logo

Allied Publications

Middle East & Gulf
മം​ഗ​ഫ് ദു​ര​ന്തം: എ​സ്എം​സി​എ അ​നു​ശോ​ചി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മം​ഗ​ഫ് ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ പേ​രി​ൽ എ​സ്‌എംസിഎ ​കു​വൈറ്റ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡെ​ന്നി കാ​ഞ്ഞൂ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ടോ​മി സി​റി​യ​ക് പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ കു​വൈ​റ്റ് സ​ര്‍​ക്കാ​ർ, ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, കു​വൈ​റ്റ് അ​ഗ്നിശ​മ​ന സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ, പോ​ലീ​സ് അ​ധി​കാ​രി​ക​ൾ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് യോ​ഗം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​ൻ കു​വൈ​റ്റി​ൽ എ​ത്തി​യ വി​ദേ​ശകാ​ര്യ സ​ഹ​മ​ന്ത്രി​യെ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. കു​വൈ​റ്റ് അ​ധി​കാ​രി​ക​ള്‍​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കി​യ​തി​നു കു​വൈ​റ്റ് ജ​ന​റ​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ല്‍ എ​വി​ഡ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യ എ​സ്‌എംസിഎ ​അം​ഗം ജി​ൻ​സ് തോ​മ​സി​നെ അ​ഭി​ന​ന്ദി​ച്ചു.



പ​രി​ക്കേ​റ്റ് ആശുപത്രിയിൽ ക​ഴി​യു​ന്ന​വ​ർ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് യോ​ഗം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് വാ​ക്യ​ത്തി​നാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ഡെ​ന്നി കാ​ഞ്ഞൂ​പ​റ​മ്പി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

എ​സ്‌എംസിഎ ​ഏ​രി​യ ക​ൺ​വീ​ന​ർ മാ​രാ​യ ജോ​ബ് ആ​ന്‍റണി സാ​ൽ​മി​യ, ജോ​ബി വ​ർ​ഗീ​സ് ഫ​ഹാ​ഹീ​ൽ, ഫ്രാ​ൻ​സി​സ് പോ​ൾ സി​റ്റി ഫ​ർ​വാ​നി​യ, ബി​നോ​യ് ജോ​സ​ഫ് അ​ബ്ബാ​സി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു എ​ണ്ണം​പ​റ​യി​ൽ, എ​സ്‌എംസിഎ ​മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ ത​യ്യി​ൽ, റി​ജോ​യ് കേ​ളം​പ​റ​മ്പി​ൽ, സു​നി​ൽ റാ​പു​ഴ, മോ​ൻ​സ് ക​ല്ലു​കു​ളം, ഷാ​ജി​മോ​ൻ ഏ​റെ​ത്ത​റ, ബോ​ബി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​വ​സാ​ന ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ദീ​ന​യി​ൽ യാ​ത്ര​യ​യ​പ്പ്.
റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ അ​വ​സാ​ന സം​ഘ​ത്തി​ന് മ​ദീ​ന​യി​ൽ സ്നേ​ഹോ​ഷ്മ​ള യാ​ത്ര​യ​യ​പ്പ്.
ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ബ​ജ​റ്റ്: കേ​ളി.
റി​യാ​ദ്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ നി​ല​നി​ൽ​പ്പ് ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് ബ​ഹു​ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളെ​യും അ​വ​ഗ​ണി​ക്കു​ന്ന ത​ര
25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വാ​സി​ക​ളെ ആ​ദ​രി​ച്ചു.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ ഹ​മ​ദ് ട
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റ്​: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ക്ക​ർ 24 സീ​സ​ൺ രണ്ട് ഫു​ട്ബോ​ൾ
വി​സ്ഡം എ​ഡ്യു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡ് പൊ​തു​പ​രീ​ക്ഷ ഫാ​ത്തി​മ സ​ഹ്റ​യ്ക്ക് ഒ​ന്നാം റാ​ങ്ക്.
ദോ​ഹ: വി​സ്ഡം എ​ഡ്യു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡി​ന് കീ​ഴി​ല്‍ ഗ​ൾ​ഫ് സെ​ക്ട​റി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ദ്റ​സ​ക​ളി​ലെ 202324 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഞ്ച