• Logo

Allied Publications

Europe
ബാ​ത്ത് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ലൈ​വ് മ്യൂ​സി​ക്ക​ല്‍ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
ബാ​ത്ത്: ബാ​ത്ത് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ലൈ​വ് മ്യൂ​സി​ക്ക​ല്‍ നൈ​റ്റ് ബാ​ത്തി​നെ മൊ​ത്തം പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച മ​നോ​ഹ​ര​മാ​യ സാ​യാ​ഹ്ന​മാ​ണ് സ​മ്മാ​നി​ച്ച​ത്. കു​റ​ച്ചു​കാ​ല​മാ​യി സ​ജീ​വ​മ​ല്ലാ​തി​രു​ന്ന അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വ് ത​ന്നെ​യാ​യി​രു​ന്നു മെ​ഗാ മ്യൂ​സി​ക്ക​ല്‍ പ്രോ​ഗ്രാം.​

ഡോ. വാ​ണി ജ​യ​റാ​മി​ന്‍റെയും സം​ഘ​ത്തി​ന്‍റെയും പാ​ട്ടും ഡാ​ന്‍​സും വേ​ദി​യി​ല്‍ വ​ലി​യ ആ​വേ​ശ​മാ​ണ് കൊ​ണ്ടു​വ​ന്ന​ത്. 350 ഓ​ളം പേ​ര്‍ കാ​ണി​ക​ളാ​യി എ​ത്തി​യ ഷോ​യി​ല്‍ ഓ​രോ നി​മി​ഷ​വും ആ​ഘോ​ഷ​ത്തി​ന്‍റേ​താ​യി മാ​റി.

യു​ക്മ ദേ​ശീ​യ​വ​ക്താ​വ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റി​യ​ന്‍ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. യു​ക്മ​യും ബാ​ത്ത് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യും ത​മ്മി​ലു​ള്ള ബ​ന്ധം ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്ന് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റി​യ​ന്‍ ഓ​ര്‍മി​പ്പി​ച്ചു.

യു​ക്മ തു​ട​ങ്ങു​മ്പോ​ള്‍ ക​ലാ​മേ​ള ആ​ദ്യം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന സ​മ​യ​ത്ത് മു​ന്നോ​ട്ട് വ​ന്ന​ത് ബാ​ത്ത് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ആ​യി​രു​ന്നു. ദേ​വ​ലാ​ല്‍ സ​ഹ​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​ത്ത് മ​ല​യാ​ളി ആ​യി​രു​ന്നു യു​ക്മ ക​ലാ​മേ​ള​യ്ക്ക് അ​ന്ന് ചു​ക്കാ​ന്‍ പി​ടി​ച്ച​തെ​ന്നും അ​ഡ്വ എ​ബി സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു. ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സേ​ഴ്സാ​യി​രു​ന്നു.

ബാ​ത്തി​ല്‍ എ​ത്തി​യ പു​തി​യ ആ​ള്‍​ക്കാ​ര്‍​ക്കും പ​ഴ​യ ആ​ള്‍​ക്കാ​ര്‍​ക്കും ഒ​രു​മി​ച്ച് അ​ണി​നി​ര​ക്കാ​നു​ള്ള വേ​ദി​യാ​യി ഈ ​ഷോ മാ​റി. പ്ര​വാ​സ ജീ​വി​ത​ത്തി​ല്‍ ഒ​രു കു​ടും​ബ​മെ​ന്ന തോ​ന്ന​ന​ലു​ണ്ടാ​ക്കാ​നും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കാ​നും കൂ​ട്ടാ​യി ശ്ര​മി​ക്കു​ക​യാ​ണ് ബാ​ത്ത് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി.

ഒ​രു മ​നോ​ഹ​ര​മാ​യ നൈ​റ്റ് ഷോ ​സ​മ്മാ​നി​ച്ചു​കൊ​ണ്ടാ​ണ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം വീ​ണ്ടും സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ട്ടാ​ഞ്ചേ​രി കി​ച്ച​ന്‍ ആ​യി​രു​ന്നു രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്ന​ത്.​ജി​ജി ലൂ​ക്കോ​സ് ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് നി​ർ​വ​ഹി​ച്ചു.​

അ​ഞ്ചിന് ആ​രം​ഭി​ച്ച പ​രി​പാ​ടി പ​ത്തിന് അ​വ​സാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് വി​ന്‍​സ​ന്‍റ് പ​റ​ശ്ശേ​രി, സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍, മ​റ്റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ബി ഡെ​ന്നി, ജോ​യ് മാ​ത്യു,ജി​നി ജോ​യ്, സു​മി​ത് മോ​ഹ​ന്‍, ടെ​സി തോ​മ​സ്, ര​ശ്മി സു​മി​ത് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ല്‍.

ഒ​രു​പി​ടി ന​ല്ല നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു​കൊ​ണ്ട് മി​ക​ച്ചൊ​രു തു​ട​ക്ക​മാ​യി ലൈ​വ് ഷോ ​മാ​റി. കൂ​ട്ടാ​യ്മ​യി​ലൂ​ടെ ന​ല്ല സൗ​ഹൃ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ആ​ദ്യ ച​വി​ട്ടു​പ​ടി​യാ​യി ബാ​ത്തി​ലെ ഈ ​മെ​ഗാ ഷോ.

ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം; കെ. ​സു​ധാ​ക​ര​നും ചാ​ണ്ടി ഉ​മ്മ​നും പ​ങ്കെ​ടു​ക്കും.
ല​ണ്ട​ൻ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ​വും ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച (ജ
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ്; ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.
തി​രു​വ​ന​ന്ത​പു​രം: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന 14ാമ​ത് ബ​യ​നി​യ​ല്‍ ഗ്ലോ​ബ​ൽ കോ​ണ
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി; വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​റോ​പ്പ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത
മാ​ന്‍​സ്ഫീ​ല്‍​ഡി​ലെ യാ​ക്കോ​ബാ​യ സ​മൂ​ഹ​ത്തി​ന് പു​തി​യ പ​ള്ളി; ഫാ. ​ജോ​ണ്‍​സ​ണ്‍ പീ​റ്റ​ര്‍ വി​കാ​രി​യാ​കും.
നോ​ട്ടിംഗ്ഹാം: മാ​ൻ​സ്ഫീ​ൽ​ഡി​ലെ യാ​ക്കോ​ബാ​യ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഉ​ത്ത​ര​മാ​യി ഒ​രു പു​തി​യ ദേ​വാ​ല​യം ല​ഭി​ച്ചു.
ദൃ​ശ്യ​വി​സ്മ​യ​മാ​യി ദ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ; നി​യ ലൂ​ക്ക് മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ, ദീ​പ്തി ച​ന്ദ്ര​ൻ മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ.
ല​ണ്ട​ൻ: അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളൊ​രു​ക്കി ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ "​ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ’.