• Logo

Allied Publications

Americas
ഫി​ലാ​ഡ​ല്‍​ഫി​യ സീ​റോമ​ല​ബാ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ 28 മു​ത​ൽ
Share
ഫി​ലാഡ​ല്‍​ഫി​യ: വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന(​ഓ​ര്‍​മ) തി​രു​നാ​ളി​ന് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ ഈ ​മാ​സം 28ന് ​കൊ​ടി​യേ​റ്റ​ത്തോ​ടെ തു​ട​ക്ക​മാ​കും. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, ഷി​ക്കാ​ഗോ സി​റോ​മ​ല​ബാ​ര്‍ രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി വൈ​കു​ന്നേ​രം ആ​റ​രയ്​ക്ക് തി​രു​നാ​ള്‍​കൊ​ടി ഉ​യ​ര്‍​ത്തി.

11 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു ആ​രം​ഭം കു​റി​ക്കും. ഏ​ഴി​ന് ദി​വ്യ​ബ​ലി, തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ്, ല​ദീ​ഞ്ഞ് എ​ന്നി​വ വെ​ള്ളി​യാ​ഴ്ച​യി​ലെ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ളി​ല്‍​പെ​ടു​ന്നു. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ള്‍ ജൂ​ലൈ അ​ഞ്ച്, ആ​റ്, ഏ​ഴ് ആ​യി​രി​ക്കും.

ജൂ​ലൈ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് മു​ന്‍ വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് കു​മ്പ​ക്കി​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​നാ​യി ദി​വ്യ​ബ​ലി, തി​രു​നാ​ള്‍ സ​ന്ദേ​ശം, നൊ​വേ​ന. ജൂ​ലൈ ആ​റി​ന് വൈ​കു​ന്നേ​രം നാ​ല​ര മു​ത​ല്‍ റ​വ. ഫാ. ​ജോ​ബി ജോ​സ​ഫ് (സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍, ലോം​ഗ് ഐ​ല​ന്‍റ്) കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യും ല​ദീ​ഞ്ഞും പ്ര​ദ​ക്ഷി​ണ​വും. തു​ട​ര്‍​ന്ന് ഏ​ഴ് മു​ത​ല്‍ ഇ​ട​വ​ക​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ലാ​പ​രി​പാ​ടി​ക​ള്‍.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​മാ​യ ജൂ​ലൈ ഏ​ഴി​ന് രാ​വി​ലെ ഒ​ൻ​പ​ത​ര മ​ണി​ക്ക് റ​വ. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ (ഫി​ല​ഡ​ല്‍​ഫി​യ സെ​ന്‍റ് ന്യൂ​മാ​ന്‍ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ന്‍) മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ റാ​സ കു​ര്‍​ബാ​ന.

തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കു​ന്ന​ത് റ​വ. ഫാ. ​ജോ​സ​ഫ് അ​ല​ക്സ് (കാ​ത്ത​ലി​ക് യൂ​ണി​വേ​ഴ്സി​റ്റി, വാ​ഷിം​ഗ്ട​ൺ ഡി​സി.), നൊ​വേ​ന​യ്ക്കും ല​ദീ​ഞ്ഞി​ന്ശേ​ഷം വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം, യു​വ​ജ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന കാ​ര്‍​ണി​വ​ല്‍, തു​ട​ര്‍​ന്ന് സ്നേ​ഹ​വി​രു​ന്ന്.

ജൂ​ലൈ എ​ട്ടി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ദി​വ്യ​ബ​ലി, ഒ​പ്പീ​സ്. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ പ​തി​നൊ​ന്ന്ദി​വ​സ​ത്തെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്കു തി​ര​ശീ​ല​വീ​ഴും.

ജൂ​ണ്‍ 28 മു​ത​ല്‍ ജൂ​ലൈ ആ​റ് വ​രെ എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം ഏ​ഴി​ന് ഇ​ട​വ​ക​യി​ലെ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൊ​വേ​ന​യും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും ന​ട​ക്കും. തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ (ഞാ​യ​ര്‍ ഒ​ഴി​കെ) വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ ഏ​ഴ് വ​രെ കു​മ്പ​സാ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​ന്‍​സ​ന്‍റ് ഇ​മ്മാ​ന്വ​ലും കു​ടും​ബ​വു​മാ​ണു ഈ ​വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ ന​ട​ത്തു​ന്ന​ത്.

കൈ​ക്കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലൂ​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ള്‍ തി​രു​നാ​ള്‍ ന​ട​ത്തി​പ്പി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു​വ​രു​ന്ന​ത്. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ്, പോ​ള​ച്ച​ന്‍ വ​റീ​ദ്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജെ​റി കു​രു​വി​ള, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ല്‍, തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ തി​രു​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​