• Logo

Allied Publications

Americas
സ്റ്റാ​ഫോ​ർ​ഡി​ൽ മാ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​താ​പി​തൃ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
സ്റ്റാ​ഫോ​ർ​ഡ്: സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന മാ​ഗ് 2024 മാ​താ​പി​തൃ​ദി​നാ​ഘോ​ഷം (പേ​ര​ന്‍റ​സ് ഡേ) ​ഏ​റെ സ​വി​ശേ​ഷ​ത​ക​ൾ കൊ​ണ്ട് വേ​റി​ട്ടു നി​ന്നു. കു​വൈറ്റി​ലെ അ​ഗ്നി​ബാ​ധ​യി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ 2024ലെ ​പേ​ര​ന്‍റ​സ് ഡേ ​ആ​രം​ഭി​ച്ച​ത്.

മാ​ഗ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പൊ​ടി​യ​മ്മ പി​ള്ള​യു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ധ്യ​ക്ഷ പ്ര​സം​ഗം മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ നി​ർ​വ​ഹി​ച്ചു. അ​വ​താ​ര​ക​യാ​യി അ​ൻ​സി സാ​മു​വേ​ൽ പ​രി​പാ​ടി​യു​ടെ നി​യ​ന്ത്രി​ച്ചു.



മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ പേ​ര​ന്‍റ്സ് ഡേ​പ്രാ​ർ​ഥ​നാ ഗീ​തം സാ​ജി പു​ല്ലാ​ട്ട് ആ​ല​പി​ച്ച് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. പ്ര​ധാ​നാ​തി​ഥി​യാ​യ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു മാ​താ​പി​തൃ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും നി​ല​വി​ലെ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​മാ​യ ജോ​സ​ഫ് ജെ​യിം​സ്, പൊ​ന്നു​പി​ള്ള, മാ​ഗ് ബി​ൽ​ഡിംഗ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ സ​ശീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ അ​നു​മോ​ദ​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ മാ​താ​പി​താ​ക്ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നാ​യി പൂ​ക്ക​ൾ ന​ൽ​കി.

സി​സ്‌​സി​മോ​ൾ രാ​ജേ​ഷ്, ആ​ന്‍റു അ​ങ്ക​മാ​ലി, അ​ൻ​സി സാ​മു​വേ​ൽ, മേ​വി​ൻ ജോ​ൺ, ആ​ൻ​ഡ്രൂ​സ് ജോ​സ​ഫ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മൈ​സൂ​ർ ത​മ്പി, സ​ശീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ സ്റ്റാ​ൻ​ഡ്അ​പ്പ് കോ​മ​ഡി അ​വ​ത​രി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ നൃ​ത്തം സ​ത്യ​യും സ​രം​ഗും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ചു. പാസിംഗ് ദി ​പാ​ർ​സ​ൽ എ​ന്ന ര​സ​ക​ര​മാ​യ ഗെ​യി​മി​ൽ എ​ല്ലാ മാ​താ​പി​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ​ത് വേ​റി​ട്ട ഒ​രു അ​നു​ഭ​വ​മാ​യി. മാ​ത്യൂ​സ് ചാ​ണ്ട​പി​ള്ള​യു​ടെ ന​ന്ദി പ്ര​സം​ഗം കൊ​ണ്ട് പ​രി​പാ​ടി സ​മാ​പി​ച്ചു.

ട്രൈ​സ്റ്റേ​റ്റ് ഓ​ണ​സ​ദ്യ ഓ​ഗ​സ്റ്റ് 31ന്.
വാഷിംഗ്ടൺ ഡിസി: പ​തി​ന​ഞ്ചി​ൽ പ​രം സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​രു​ന്ന
ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.