• Logo

Allied Publications

Americas
ഫിലഡൽഫിയയിൽ സിസിഡി ഗ്രാജുവേഷനും അവാർഡുദാനവും
Share
ഫി​ല​ഡ​ൽ​ഫി​യ: 12 വ​ർ​ഷ​ങ്ങ​ളി​ലെ ചി​ട്ട​യാ​യ പ​ഠ​ന​ത്തി​നു​ശേ​ഷം വി​ശ്വാ​സ​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന ഹൈ​സ്കൂ​ൾ ബി​രു​ദ​ധാ​രി​ക​ളെ ആ​ദ​രി​ച്ചു. സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങി​ൽ ഈ ​വ​ർ​ഷം സ​ൺ​ഡേ​സ്കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ നി​ന്നു​ള്ള ഡി​പ്ലോ​മ നേ​ടി​യ 17 യു​വ​തീ​യു​വാ​ക്ക​ന്മാ​രാ​ണ് ആ​ദ​ര​വി​ന​ർ​ഹ​രാ​യ​ത്.

ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്നാ​ണ് സി​സി​ഡി ക്ലാ​സ് ഓ​ഫ് 2024 ഗ്രാ​ജു​വേ​റ്റ്സി​നെ അ​നു​മോ​ദി​ച്ചു പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി​യ​ത്. മ​ത​ബോ​ധ​ന​സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ, പ​ന്ത്ര​ണ്ടാം​ക്ലാ​സ് അ​ധ്യാ​പി​ക ഡോ. ​ബി​ന്ദു മെ​തി​ക്ക​ളം ക്ലാ​സ് ഓ​ഫ് 2024നു ​ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ബെ​സ്റ്റ് സ്റ്റു​ഡ​ന്‍റ് ആ​യ അ​ലി​സാ സി​ജി ജോ​സ​ഫ് കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​ൻ ഡോ. ​ജോ​സി​ൻ ജ​യിം​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 1000 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലും, ഡോ. ​ജോ​സി​യും കു​ടും​ബ​വും ന​ൽ​കി ആ​ദ​രി​ച്ചു.



സി​സി​ഡി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഡോ. ​ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, ജ​യിം​സ് മാ​ത്യു, സി​റി​ൽ ജോ​ണ്‍, ജെ​റി​ൻ ജോ​ണ്‍ എ​ന്നി​വ​ർ ഈ ​വ​ർ​ഷം മു​ത​ൽ പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഫാ​മി​ലി ഫ്ര​ണ്ട്സ് സ്കോ​ള​ർ​ഷി​പ് 1000 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡ് ഏ​റ്റ​വും ന​ല്ല ലേ​ഖ​ന​ക​ർ​ത്താ​വാ​യ അ​ൻ​സു ജോ​ജോ​ക്ക് ല​ഭി​ച്ചു.



202324 ലെ ​എ​സ്എ​റ്റി പ​രീ​ക്ഷ​യി​ൽ സി​സി​ഡി പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ നി​ന്നുംഉ​ന്ന​ത​വി​ജ​യം നേ​ടി​യ അ​ല​ൻ ജോ​സ​ഫ്, ആ​ൻ​ഡ്രൂ എ​ബ്രാ​ഹം എ​ന്നി​വ​ർ​ക്ക് എ​സ്എം​സിസി ​ന​ൽ​കു​ന്ന കാ​ഷ് അ​വാ​ർ​ഡു​ക​ൾ എ​സ്എം​സി​സി ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ജോ കോ​ട്ടൂ​ർ ന​ൽ​കി.



സി​സി​ഡി ഈ​യ​ർ​ബു​ക്കി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ​മാ​രാ​യ ബ്രി​യാ​ന കൊ​ച്ചു​മു​ട്ടം, ഹാ​ന്നാ ജ​യിം​സ്, ജ​യ്ക്ക് ​ബെ​ന്നി, സ്റ്റാ​ഫ് എ​ഡി​റ്റ​ർ ജോ​സ് മാ​ളേ​യ്ക്ക​ൽ എ​ന്നി​വ​ർ​ക്കും അ​വാ​ർ​ഡു​ക​ൾ ത​ദ​വ​സ​ര​ത്തി​ൽ ന​ൽ​കു​ക​യു​ണ്ടാ​യി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍