• Logo

Allied Publications

Europe
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ
Share
സാ​ൽ​ഫോ​ഡ്: വി. ​എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി. ​സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഈ ​വ​ർ​ഷ​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ ഏ​ഴി​ന് 11.30 ന് ​കാ​ത്ത​ലി​ക് സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പി​താ​വ് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വി.​കു​ർ​ബാ​ന​യ്ക്കും മ​റ്റ് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഈ മാസം 28 മു​ത​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യോ​ടു​ള്ള നൊ​വേ​ന ആ​രം​ഭി​ക്കും. ജൂ​ലൈ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 5.45ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ൺ പു​ളി​ന്താ​ന​ത്ത് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.

തു​ട​ർ​ന്ന് വി.​കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ബാ​ബു പു​ത്ത​ൻ​പു​ര​യി​ൽ അ​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കും. ജൂ​ലൈ ആ​റി​ന് ര​ണ്ടി​ന് ജി​നോ അ​രി​ക്കാ​ട്ട് എം​സി​ബി​എ​സ് അ​ച്ച​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

തു​ട​ർ​ന്ന് 4.45ന് ​മി​ഷ​ൻ ഡേ ​ആ​ഘോ​ഷ​വും സ​ൺ​ഡേ​സ്കൂ​ൾ വാ​ർ​ഷി​ക​വും ന​ട​ത്ത​പ്പെ​ടും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബാ​ന​യ്ക്കു ശേ​ഷം ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

മി​ഷ​ൻ തി​രു​നാ​ൾ ഏ​റ്റ​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ട്ര​സ്റ്റി​മാ​രാ​യ സി​റി​ൽ മാ​ത്യു (07916 036680), ഡോ​ണി ജോ​ൺ (07723920248) എ​ന്നി​വ​രു​ടെ​യും തി​രു​നാ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ടോം ​സ​ക്ക​റി​യ (07931 757032), സോ​ണി ജോ​സ​ഫ് (07853 380625) എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നും വി​ശു​ദ്ധ​രു​ടെ മ​ധ്യ​സ്ഥ്യം വ​ഴി അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​നും എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത് അ​റി‌​യി​ച്ചു.

ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം; കെ. ​സു​ധാ​ക​ര​നും ചാ​ണ്ടി ഉ​മ്മ​നും പ​ങ്കെ​ടു​ക്കും.
ല​ണ്ട​ൻ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ​വും ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച (ജ
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ്; ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.
തി​രു​വ​ന​ന്ത​പു​രം: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന 14ാമ​ത് ബ​യ​നി​യ​ല്‍ ഗ്ലോ​ബ​ൽ കോ​ണ
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി; വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​റോ​പ്പ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത
മാ​ന്‍​സ്ഫീ​ല്‍​ഡി​ലെ യാ​ക്കോ​ബാ​യ സ​മൂ​ഹ​ത്തി​ന് പു​തി​യ പ​ള്ളി; ഫാ. ​ജോ​ണ്‍​സ​ണ്‍ പീ​റ്റ​ര്‍ വി​കാ​രി​യാ​കും.
നോ​ട്ടിംഗ്ഹാം: മാ​ൻ​സ്ഫീ​ൽ​ഡി​ലെ യാ​ക്കോ​ബാ​യ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഉ​ത്ത​ര​മാ​യി ഒ​രു പു​തി​യ ദേ​വാ​ല​യം ല​ഭി​ച്ചു.
ദൃ​ശ്യ​വി​സ്മ​യ​മാ​യി ദ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ; നി​യ ലൂ​ക്ക് മി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ, ദീ​പ്തി ച​ന്ദ്ര​ൻ മി​സി​സ് ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ.
ല​ണ്ട​ൻ: അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളൊ​രു​ക്കി ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ "​ദി ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഷോ’.