• Logo

Allied Publications

Americas
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്
Share
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ചു. സം​രം​ഭ​ക പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഇ​ൻ​ഷു​റ​ൻ​സ് രം​ഗ​ത്തെ പ​രി​ച​യ സ​മ്പ​ന്ന​നു​മാ​യ പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ് ബ്രോ​ക്ക​ർ ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ ക്ലാ​സു​ക​ൾ കൊ​ണ്ടും സെമിനാർ ശ്ര​ദ്ധേ​യ​മാ​യി.

സം​ഘ​ട​ന​യു​ടെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സാ​യ സ്റ്റാ​ഫോ​ഡി​ലു​ള്ള ചേം​ബ​ർ ഹാ​ളി​ലാ​ണ് ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്കു​ള്ള സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ജൂ​ൺ ഒന്പതിന് ​വൈ​കു​ന്നേ​രം ന​ട​ത്തി​യ സെ​മി​നാ​റി​ൽ നി​ല​വി​ൽ ബി​സി​ന​സ് സം​രം​ഭ​ക​രും ബി​സി​ന​സ് ന​ട​ത്തു​വാ​ൻ താ​ത്പര്യ​വു​മു​ള്ള 60ൽ ​പ​ര​മാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി ജോ​ർ​ജ്‌ സെ​മി​നാ​റി​ന് മി​ക​വ് പ​ക​ർ​ന്നു. ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു വ​ന്നു ചേ​ർ​ന്ന ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

ജ​ന​ങ്ങ​ൾ​ക്കു ഉ​പ​കാ​ര​പ്ര​ദ​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ഈ ​വ​ർ​ഷ​വും ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. തു​ട​ർ​ന്ന് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി.

ബി​സി​ന​സ് രൂ​പീ​ക​ര​ണം, ഉ​ത്പന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ്, പേ​ര് തെര​ഞ്ഞെ​ടു​ക്ക​ലും ര​ജി​സ്ട്രേ​ഷ​നും ബി​സി​ന​സിന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും രൂ​പീ​ക​ര​ണം, ഉ​ട​മ​സ്ഥാ​വ​കാ​ശം, എ​സ് കോ​ർ​പ്പ​റേ​ഷ​ൻ, എ​ൽ​എ​ൽ​സി, സി ​കോ​ർ​പ്പ​റേ​ഷ​ൻ,

ഫെ​ഡ​റ​ൽ ഇ​ഐ​ഡി​യും സ്റ്റേ​റ്റ് ഐ​ഡി​യും, ബി​സി​ന​സ് ന​ട​ത്തി​പ്പ്, മൂ​ല​ധ​ന​വും ബി​സി​ന​സ് ലോ​ണും, ബാ​ങ്ക് വാ​യ്പ, നി​കു​തി​യി​ള​വ്, നി​കു​തി മാ​റ്റി​വച്ച ബി​സി​ന​സ് ചെ​ല​വു​ക​ൾ, ബി​സി​ന​സ് ഇ​ൻ​ഷു​റ​ൻ​സ് പ്ലാ​നു​ക​ൾ, ബി​സി​ന​സ് ഓ​ണേ​ഴ്‌​സ് ല​യ​ബി​ലി​റ്റി ഇ​ൻ​ഷു​റ​ൻ​സ് പ്ലാ​നു​ക​ൾ,

എം​പ്ലോ​യി ഗ്രൂ​പ്പ് ബെ​ന​ഫി​റ്റ് പ്ലാ​നു​ക​ൾ, പ്ര​ധാ​ന ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ പ​ദ്ധ​തി​ക​ൾ, ഗ്രൂ​പ്പ് ലൈ​ഫ്, ഗ്രൂ​പ്പ് ഡി​സെ​ബി​ലി​റ്റി, ഗ്രൂ​പ്പ് എൽടിസി പ്ലാ​നു​ക​ൾ 401(കെ) പ്ലാ​നു​ക​ൾ, ആ​ദാ​യ നി​കു​തി, ഇ​ൻ​ഷു​റ​ൻ​സ്, നി​യ​മ പ്ര​ശ്ന​ങ്ങ​ൾ,

ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ, ബി​സി​ന​സ് ഉ​ട​മ​ക​ളു​ടെ ആ​നു​കൂ​ല്യ പ​ദ്ധ​തി​ക​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ബെ​നി​ഫി​റ്റ് പ്ലാ​നു​ക​ൾ, ലൈ​ഫ്, ഡി​സെ​ബി​ലി​റ്റി, എ​ൽ​ടി​സി പ്ലാ​നു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് സെ​ക്ര​ട്ട​റി ജി​ജി ഓ​ലി​യ്ക്ക​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഡി​ന്ന​റോ​ടു കൂ​ടി സെ​മി​നാ​ർ സ​മാ​പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍