• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ​യി​ല്‍ സി​സി​ഡി വാ​ര്‍​ഷി​ക​പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
Share
ഫി​ലാ​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ പ​ള്ളി​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ സി​സി​ഡി വാ​ര്‍​ഷി​ക​പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. ഹൈ​സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബൈ​ബി​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​ശ​യ​ങ്ങ​ളും ക​ഥ​ക​ളും സ​ഭാ​പ​ഠ​ന​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും വി​ശു​ദ്ധ​രു​ടെ ജീ​വി​ത​സാ​ക്ഷ്യ​ങ്ങ​ളും വ​ര​ക​ളാ​യും ക​വി​ത​ക​ളാ​യും ലേ​ഖ​ന​ങ്ങ​ളാ​യും സി​സി​ഡി പ്രോ​ഗ്രാ​മു​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​യും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



ദി​വ്യ​ബ​ലി​ക്കു​ശേ​ഷം കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജെ​റി കു​രു​വി​ള, പോ​ള​ച്ച​ന്‍ വ​റീ​ദ്, സ​ണ്‍​ഡേ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ ജേ​ക്ക​ബ് ചാ​ക്കോ, വൈ​സ് പ്രി​ന്‍​സി​പ്പാ​ള്‍ ജോ​സ് മാ​ളേ​യ്ക്ക​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി കൊ​ച്ചു​മു​ട്ടം, മ​താ​ധ്യാ​പ​ക​ര്‍, മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​രെ സാ​ക്ഷി​യാ​ക്കി ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍ സി​സി​ഡി ഇ​യ​ർ​ബു​ക്ക് പ്ര​കാ​ശ​നം ചെ​യ്തു.



പു​തു​മ​ക​ളേ​റെ​യു​ള്ള ഇ​യ​ർ​ബു​ക്ക് ത​യാ​റാ​ക്കാ​ന്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്ത സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ര്‍​മാ​രാ​യ ബ്രി​യാ​ന കൊ​ച്ചു​മു​ട്ടം, ഹാ​ന്നാ ജെ​യിം​സ്, ജ​യ്ക്ക് ബെ​ന്നി എ​ന്നി​വ​രെ​യും സ്റ്റാ​ഫ് എ​ഡി​റ്റ​റാ​യി നേ​തൃ​ത്വം ന​ല്‍​കി​യ മ​താ​ധ്യാ​പ​ക​ന്‍ ജോ​സ് മാ​ളേ​യ്ക്ക​ലി​നെ​യും ഫാ. ​ദാ​ന​വേ​ലി​ല്‍ അ​ഭി​ന​ന്ദി​ക്കു​ക​യും പ്ര​ശം​സാ​ഫ​ല​ക​ങ്ങ​ള്‍ സ​മ്മാ​നി​ച്ച് ത​ദ​വ​സ​ര​ത്തി​ല്‍ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.



മ​ത​ബോ​ധ​ന​സ്കൂ​ള്‍ പി​ടി​എ മു​ന്‍​കൈ എ​ടു​ത്തു ത​യാ​റാ​ക്കി​യ ഇ​യ​ർ​ബു​ക്ക് എ​ഡി​റ്റോ​റി​യ​ല്‍ ക​മ്മി​റ്റി​യി​ല്‍ എ​ഡി​റ്റ​ര്‍​മാ​രോ​ടൊ​പ്പം സി​സി​ഡി കു​ട്ടി​ക​ളാ​യ അ​ല​ന്‍ ജോ​സ​ഫ്, ഗ്ലോ​റി​യ സ​ന്തോ​ഷ്, സാ​വി​യോ സെ​ബാ​സ്റ്റ്യ​ന്‍, സ്വ​പ്ന ക​ള​പ​റം​ബ​ത്ത്, പിടിഎ ​ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി കൊ​ച്ചു​മു​ട്ടം, പ്രീ​തി സി​റി​യ​ക്ക്, ഗീ​ത ജോ​സ്, ഷോ​ണി​മ മാ​റാ​ട്ടി​ല്‍, മൈ​ക്ക് ക​ട്ടി​പാ​റ, മ​താ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ് ജ​യിം​സ്, ജോ​സ് തോ​മ​സ്, ജ​യി​ന്‍ സ​ന്തോ​ഷ്, ലീ​നാ ജോ​സ​ഫ് എ​ന്നി​വ​ര്‍ ഇ​യ​ർ​ബു​ക്ക് മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ല്‍ സ​ഹാ​യി​ക​ളാ​യി.

ചി​ത്ര​ങ്ങ​ൾ: ജോ​സ് തോ​മ​സ്

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍