• Logo

Allied Publications

Americas
സി​ജി​ൽ പാ​ല​ക്ക​ലോ​ടി​ക്കും ക​ലാ ഷാ​ഹി​ക്കും പ്ര​വാ​സി മ​ല​യാ​ളി ഫോ​റം ശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Share
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി സം​ഘ​ട​ന​ക​ളെ കോ​ർ​ത്തി​ണ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​സം​ഗ​മ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.

ട്രി​വാ​ൻ​ഡ്രം ക്ല​ബി​ൽ ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി മ​ല​യാ​ളി ഫോ​റം ഗ്ലോ​ബ​ൽ മീ​റ്റ് ചെ​യ​ർ ന​സീ​ർ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ചി​ര​പ​രി​ചി​ത​നും ഫോ​മ​യു​ടെ നേ​തൃ​നി​ര​യി​ൽ ശ​ക്ത​നും അ​മേ​രി​ക്ക​യി​ലു​ട​നീ​ളം സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​നു​മാ​യ സി​ജി പാ​ല​ക്ക​ലോ​ടി​യും ഫോ​ക്കാ​നാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ലാ സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്തു നി​സ്തു​ല സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ള്ള ഡോ.​ക​ലാ ഷാ​ഹി​യും പ്ര​വാ​സി മ​ല​യാ​ളി ഫോ​റം പ്ര​വാ​സി ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം സ​ജി ചെ​റി​യാ​നി​ൽ നി​ന്നും സ്വീ​ക​രി​ച്ചു.



മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ: മി​ക​ച്ച വാ​ർ​ത്ത അ​വ​താ​ര​ക​ൻ അ​ഭി​ലാ​ഷ് മോ​ഹ​ൻ (മാ​തൃ​ഭൂ​മി ന്യൂ​സ്), മി​ക​ച്ച വാ​ർ​ത്ത അ​വ​താ​ര​ക നി​മ്മി മ​രി​യ ജോ​സ് (ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്), മി​ക​ച്ച റി​പ്പോ​ർ​ട്ട​ർ സ​ന​ക​ൻ വേ​ണു​ഗോ​പാ​ൽ (മ​നോ​ര​മ ന്യൂ​സ്), മി​ക​ച്ച ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് റി​പ്പോ​ർ​ട്ട​ർ ടോം ​കു​ര്യാ​ക്കോ​സ് (ന്യൂ​സ് 18), മി​ക​ച്ച പ്ര​വാ​സി​കാ​ര്യ പ​രി​പാ​ടി ക്രി​സ്റ്റീ​ന ചെ​റി​യാ​ൻ (24 ന്യൂ​സ്‌ അ​മേ​രി​ക്ക​ൻ ഡ​യ​ലോ​ഗ്), മി​ക​ച്ച പ്ര​വാ​സി​കാ​ര്യ റി​പ്പോ​ർ​ട്ട​ർ എ​സ്. ശ്രീ​കു​മാ​ർ (ഏ​ഷ്യാ​നെ​റ്റ്‌, ല​ണ്ട​ൻ) എ​ന്നി​വ​രും

പ്ര​വാ​സി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പു​ര​സ്‌​കാ​ര​ങ്ങ​ൾ പോ​ൾ ടി. ​ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ് എ​കെ​സി​എ​എ​ഫ് അ​സോ​സി​യേ​ഷ​ൻ, ദു​ബാ​യി), പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ (ഓ​സ്ട്രി​യ) തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​യി​ൽ നി​ന്നും സ്വീ​ക​രി​ച്ചു.

വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ജോ​ണി കു​രു​വി​ള, ജോ​ൺ മ​ത്താ​യി, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ഡോ. ​ര​ത്‌​നാ കു​മാ​ർ, ഡോ. ​ബി​ജു, ഡോ. ​ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​രെ​യും മ​ന്ത്രി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഗ്ലോ​ബ​ൽ മീ​റ്റ് ക​ൺ​വീ​ന​ർ സു​നു എ​ബ്ര​ഹാം ഡ​യ​റ​ക്ട​ർ കെ. ​മ​ധു, പി​ന്ന​ണി ഗാ​യി​ക ദി​വ്യ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കെ​എ​ൽ​എ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഏ​ഴി​ന് ഓ​സ്റ്റി​നി​ൽ.
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ് ) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ പി​ക്നി​ക് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ
"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ.
സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ.
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം